Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
സ്വപ്നം കാണുന്നത് പാമ്പിനെയാണോ? തിങ്കാളാഴ്ച ദിനത്തിലെ സ്വപ്നമെങ്കില്‍ ശകുനപ്പിഴയോ?
സ്വപ്നം എന്നത് വളരെയധികം മാറ്റങ്ങള്‍ നമ്മുടെ ഉപബോധ മനസ്സില്‍ വരുത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് ചില ആത്മീയ വശങ്ങളും ഉണ്ട്. ഹിന്ദു വിശ്വാസ പ്രകാരം സര്‍പ്പങ്ങള്‍ അല്ലെങ്കില്‍ നാഗങ്ങള്‍ വെറും ഭയപ്പെടുത്തുന്ന ജീവികളല്ല, മറിച്ച് പ്രധാന ദേവതകളുമായി ബന്ധപ്പെട്ട് കണക്കാക്കുന്നതാണ്. വിശ്വാസം അനുസരിച്ച് അവര്‍ ശക്തരായ സംരക്ഷകര്‍ കൂടിയാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. നമ്മുടെ പുരാണവുമായി ബന്ധപ്പെട്ട് നാഗങ്ങള്‍ക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതില്‍ ശിവഭഗവാന് തന്റെ കഴുത്തില്‍ വാസുകിയെ ധരിക്കുന്നു, വിഷ്ണുഭഗവാന് ശേഷനാഗത്തില്‍ ശയിക്കുന്നു, ഇത് പാമ്പുകളെ സംഹാരം, സംരക്ഷണം, പുനരുജ്ജീവനം എന്നിവയെയാണ് സൂചിപ്പിക്കുന്നത്.
സ്വപ്നത്തില്‍ പാമ്പിനെ കാണുന്നതിന്റെ അര്‍ത്ഥം പൊതുവേ നിങ്ങളില്‍ ശകുനം, ഊര്‍ജ്ജം അതോ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പാണോ എന്നതാണ് അറിയേണ്ടത്. ഹിന്ദു ജ്യോതിഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വപ്നത്തിലെ പാമ്പുകള്‍ പലപ്പോഴും കുണ്ഡലിനി ഊര്‍ജ്ജം, കര്‍മ്മ ചക്രങ്ങള്‍, രാഹുവിന്റെയും കേതുവിന്റെയും സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാമ്പിന്റെ നിറം, പെരുമാറ്റം, ആ സമയത്ത് സ്വപ്നം കാണുന്നയാളുടെ വികാരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിനെ കണക്കാക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

മന:ശാസ്ത്രപ്രകാരം മനസ്സിലാക്കേണ്ടത്
മനഃശാസ്ത്രപ്രകാരമാണ് ഇത്തരം സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നത് എങ്കില്‍ പാമ്പിനെ ഒരു ശകുനമായി കാണുന്നതിന് പകരം ശക്തമായ ഒരു പ്രതീകമായാണ് കണക്കാക്കുന്നത്. മാനസികാരോഗ്യ വിദഗ്ധന്‍ ഫ്രോയിഡ് പാമ്പുകളെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക ഊര്‍ജ്ജവുമായാണ് കണക്കാക്കുന്നത് ആവര്‍ത്തിച്ച് സ്വപ്നത്തില്‍ പാമ്പിനെ കാണുമ്പോള്‍ അത് പലപ്പോഴും നിങ്ങളിലുള്ള പരിഹരിക്കപ്പെടാത്ത ഭയം, വിഷലിപ്തമായ സാഹചര്യങ്ങള്‍ അല്ലെങ്കില്‍ വ്യക്തിപരമായ മാറ്റത്തിനായുള്ള പ്രേരണ എന്നിവയെ സൂചിപ്പിക്കുന്നുവെന്ന് സമകാലിക സ്വപ്ന വിശകലന വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തിങ്കളാഴ്ച ദിനത്തിലെ സ്വപ്നം
തിങ്കളാഴ്ച ദിനത്തില്‍ നിങ്ങള്‍ പാമ്പിനെ സ്വപ്നം കാണുന്നുവെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ഇവര്‍ തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുകയും ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ശിവലിംഗത്തില്‍ പാല് അഭിഷേകം നടത്തുകയും ചെയ്യണം എന്നതാണ്. അത് കൂടാതെ ചിലപ്പോള്‍ സംരക്ഷണത്തിനും ഐശ്വര്യത്തിനുമായി നാഗങ്ങളെ ആരാധിക്കുന്ന നാഗപഞ്ചമി പോലുള്ള ഉത്സവങ്ങളെയും സ്മരിക്കുന്നു. ഇത് വെറുമൊരു സ്വപ്നമായി കാണുന്നതിന് പകരം മഹാദേവന്റെ കൃപയുടെ അടയാളമായി ഭക്തര്‍ പലപ്പോഴും വ്യാഖ്യാനിക്കുന്നു.

ഭയപ്പെടുത്തുന്ന സ്വപ്നം
നിങ്ങള്‍ കാണുന്നത് ഭയപ്പെടുത്തുന്ന തരത്തിലുള്ള സ്വപ്നമെങ്കില്‍ അത് സൂചിപ്പിക്കുന്നത് സമ്മര്‍ദ്ദം, ശത്രുത എന്നിവയാണ് വ്യാഖ്യാനിക്കുന്നത്. അതേസമയം ശാന്തരായ അല്ലെങ്കില്‍ അനുഗ്രഹിക്കുന്ന പാമ്പുകളെ, പ്രത്യേകിച്ച് വെള്ളയോ സ്വര്‍ണ്ണനിറമോ ഉള്ളവയെ കാണുകയാണെങ്കില്‍ സംരക്ഷണത്തിന്റെയും ആത്മീയ പുരോഗതിയുടെയും ശുഭസൂചകങ്ങളായി കണക്കാക്കുന്നു. നിഗമനങ്ങളില്‍ എത്തുന്നതിന് മുമ്പ് പരിഭ്രാന്തിയും സമാധാനവും തമ്മിലുള്ള ഈ വ്യത്യാസം മനസ്സിലാക്കേണ്ടതാണ്.
പാമ്പിനെ കൊല്ലുന്നതായി സ്വപ്നം
നിങ്ങള്‍ ഒരു പാമ്പിനെ കൊല്ലുന്നതായി സ്വപ്നം കാണുമ്പോള്‍, ഹിന്ദു ജ്യോതിഷ ഗ്രന്ഥങ്ങള്‍ സാധാരണയായി അതിനെ തടസ്സങ്ങള്‍, എതിരാളികള്‍ അല്ലെങ്കില്‍ കാല സര്‍പ്പ ദോഷം പോലുള്ളവയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സമാധാനപരമായി കടന്നുപോകുന്ന പാമ്പ് അല്ലെങ്കില്‍ തൊലി പൊഴിക്കുന്ന പാമ്പിനെയാണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് പുതിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ജോലിയിലെ മാറ്റങ്ങള്‍, ബന്ധങ്ങളിലെ മാറ്റങ്ങള്‍ അല്ലെങ്കില്‍ ജീവിതത്തില്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മനഃശാസ്ത്രപരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു.
ഈ സ്്പ്നമെങ്കില്
ബന്ധങ്ങളുടെ കാര്യത്തില്‍, പരിചിതരായ ആളുകള്‍ക്ക് ചുറ്റും പാമ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അതിര്‍ത്തി പ്രശ്നങ്ങള്‍, കൃത്രിമം അല്ലെങ്കില്‍ പറയാത്ത ആകര്‍ഷണം എന്നിവയെ സൂചിപ്പിക്കുന്നുവെന്ന് തെറാപ്പിസ്റ്റുകള്‍ പറയുന്നു. അതുപോലെ, ഭയത്തോടൊപ്പം കറുത്തതോ ഇരുണ്ടതോ ആയ പാമ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് വിഷലിപ്തമായ ബന്ധങ്ങളെയോ പരിഹരിക്കപ്പെടാത്ത കര്‍മ്മ ഭാരങ്ങളെയോ സൂചിപ്പിക്കുമെന്ന് ജ്യോതിഷികള്‍ മുന്നറിയിപ്പ് നല്കുന്നു.



Click it and Unblock the Notifications
