Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
തെറ്റുകളില്‍ നിന്ന് പഠിക്കുന്ന മിഡ്ഡില്ക്ലാസുകാര്: സ്മാര്‍ട്ട് സേവിംഗ്സ് ശീലമാക്കിയാല്‍ സമ്പന്നരാവാം
പണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. പലപ്പോഴും സാമ്പത്തികം കൈകാര്യം ചെയ്യുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. പലപ്പോഴും പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് അറിയാത്തതാണ് പലരിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് മിഡ്ഡില്‍ ക്ലാസ് ലെവലില്‍ ഉള്ളവരാണ് എന്നുണ്ടെങ്കില്‍ പണത്തിന്റെ കാര്യത്തില്‍ സ്മാര്‍ട്ട് സേവിംഗ്സ് തന്നെയാണ് ഉത്തമം. കൂടുതല്‍ അറിയാം.
ഒരു ബജറ്റ് ഉണ്ടാക്കുക
എപ്പോഴും ഒരു ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ കാര്യം. എല്ലാ വരുമാനവും അതില്‍ കൃത്യമായി രേഖപ്പെടുത്തുക. പണം എവിടെ പോകുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഇത് നിങ്ങള്‍ക്ക് നല്‍കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ഈ ബജറ്റ് കൃത്യമായി തുടര്‍ന്ന് കൊണ്ട് പോവുക.

നിങ്ങളുടെ ചെലവുകള്‍ ട്രാക്ക് ചെയ്യുക
നിങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനുമായി ചിലവാക്കുന്ന ഓരോ തുകയും എത്രയെന്നതിന്റെ ട്രാക്ക് സൂക്ഷിക്കുക. ദൈനംദിന ചെലവുകള്‍ രേഖപ്പെടുത്താന്‍ ആപ്പുകള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ എഴുതി സൂക്ഷിക്കുകയോ ചെയ്യുക. നിങ്ങള്‍ക്ക് ചെലവ് കുറയ്ക്കാന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.
സാമ്പത്തിക ലക്ഷ്യങ്ങള്‍
ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉറപ്പ് വരുത്തുകയും അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുക. അത് ഒരു അവധിക്കാലത്തേക്കോ റിട്ടയര്മെന്റിലേക്കോ വേണ്ടിയുള്ള സമ്പാദ്യമാണെങ്കില്‍ പോലും കൃത്യമായി സൂക്ഷിച്ച് വെക്കുന്നതിന് മടി കാണിക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
സേവിംഗ്സ് ഓട്ടോമേറ്റ് ചെയ്യുക
നിങ്ങളുടെ സാലറി അക്കൗണ്ടില്‍ നിന്ന് ഒരു സേവിംഗ്സ് അക്കൗണ്ടിലേക്ക് സ്വയമേവയുള്ള ട്രാന്‍സ്ഫറുകള്‍ അറേഞ്ച് ചെയ്യുക. ഇത് കൃത്യമായി ഓട്ടോമേറ്റ് ചെയ്യുന്നത് വഴി അത് സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നു എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. പണം ചിലവഴിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങളില്‍ കൃത്യത വരുത്തുക.
വിവേകത്തോടെ നിക്ഷേപിക്കുക
മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം റിസ്കില്‍ ചെയ്യുന്ന സ്റ്റോക്കുകള്‍ പോലുള്ള ഓപ്ഷനുകളില്‍ നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുകയും അതില്‍ ലാഭമുണ്ടാവുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
അനാവശ്യ കടങ്ങള്‍ ഒഴിവാക്കുക
അനാവശ്യമായി വായ്പ എടുക്കുന്നത് ഒഴിവാക്കുക. കാരണം പലപ്പോഴും അത് നിങ്ങള്‍ക്ക് കൂടുതല്‍ തലവേദന ഉയര്‍ത്തുന്നു. കാരണം ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വര്ദ്ധിപ്പി്കുന്നു അതുകൊണ്ട് തന്നെ നിലവിലുള്ള കടങ്ങള്‍ തീര്‍ക്കുന്നതില്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക.
ക്രെഡിറ്റ് കാര്‍ഡുകള്‍ വിവേകത്തോടെ ഉപയോഗിക്കുക
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ വിവേകത്തോടെ ഉപയോഗിക്കുകയാണെങ്കില്‍ ക്യാഷ്ബാക്കും റിവാര്‍ഡുകളും എല്ലാം ക്രെഡിറ്റ് കാര്‍ഡ് വഴി ലഭിക്കുന്നു.പലിശ നിരക്കുകള്‍ ഒഴിവാക്കാന്‍ എല്ലാ മാസവും മുഴുവന്‍ ബാലന്‍സും അടയ്ക്കുന്നതിനും ശ്രദ്ധികക്കുക.



Click it and Unblock the Notifications