Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
18 കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ചെയ്യണം , പണം കൈയ്യില്‍ നില്ക്കും; 30-കളില്‍ ലൈഫ് സെറ്റ്
സാമ്പത്തിക സ്ഥിരത, സാമ്പത്തിക സുരക്ഷിതത്വം എന്നത് വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങളാണ്. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സാമ്പത്തികമായി പ്രതിസന്ധികളിലേക്ക് നീങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ എന്താണ് അതിന് വേണ്ടി പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. സാമ്പത്തിക വിജയം ജീവിതത്തില്‍ കരസ്ഥമാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
വരുമാനവും ചിലവുകളും കൃത്യമായി സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും അതിന് വേണ്ടി ശ്രമിക്കുമ്പോള്‍ തുടക്കത്തില്‍ സാധിക്കണം എന്നില്ല. എന്നാല്‍ ഇത് തുടര്‍ന്ന് പോന്നാല്‍ നിങ്ങള്‍ക്ക് കൃത്യമായ സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പണം സമ്പാദിക്കുന്നതിനുള്ള വഴി തുറക്കുന്നു. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സാമ്പത്തിക വിജയത്തിനായി ബജറ്റിംഗ് മാസ്റ്ററിംഗ്
സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് വേണ്ടി ബജറ്റ് അനിവാര്യമാണ്. അതുകൊണ്ട് തന്നെ വരുമാനവും ചിലവും കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ നിങ്ങളുടെ വരുമാനത്തിനുള്ളില്‍ നിന്ന് ജീവിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പലപ്പോഴും വരുമാന സ്രോതസ്സുകളെ പട്ടികപ്പെടുത്തി ചിലവുകള്‍ തരം തിരിച്ച് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ രീതി നിങ്ങള്‍ക്ക് ചെലവ് കുറയ്ക്കാനും കൂടുതല്‍ പണം ലാഭിക്കുന്നതിനും സഹായിക്കും.
സമ്പാദ്യത്തിന്റെ പ്രാധാന്യം
നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പണം സൂക്ഷിച്ച് വെക്കേണ്ടതിന്റെ ആവശ്യകത നമുക്കറിയാം. അതുകൊണ്ട് തന്നെ സുരക്ഷിതമായ ജീവിതത്തിന് വേണ്ടി വരുമാനത്തിന്റെ ഓരോ മാസവും ഒരു നിശ്ചിത ഭാഗം മാറ്റി വെക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് മാറ്റി വെക്കുന്നതിനും ശ്രദ്ധിക്കണം. അത് മാത്രമല്ല സ്വയം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുകയും വേണം.
വിവേകത്തോടെ നിക്ഷേപിക്കുക
നിക്ഷേപം നിങ്ങളുടെ സമ്പത്ത് കാലക്രമേണ വര്‍ദ്ധിപ്പിക്കുന്ന ഒരു ഓപ്ഷനാണ്. ഇത് കൂടാതെ ഏത് തരത്തില്‍ നിക്ഷേപിക്കണം എന്നുള്ളത് ശ്രദ്ധിക്കണം. സ്റ്റോക്കുകള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ വിവിധ നിക്ഷേപ ഓപ്ഷനുകള്‍ പണം നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും അതിലുണ്ടാവുന്ന വെല്ലുവിളികളെക്കുറിച്ചും കൃത്യമായി പഠിക്കേണ്ടതാണ്. അത് മാത്രമല്ല ഇത് അപകട സാധ്യതയുള്ളതല്ല എന്ന് കൃത്യമായി നല്ലൊരു സാമ്പത്തിക വിദഗ്ധനോട് അഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം ഉറപ്പ് വരുത്തുക.
നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യുക
നിങ്ങളുടെ സേവിംഗ്സും ലക്ഷ്യങ്ങളും എല്ലാം കൃത്യമായി അവലോകനം ചെയ്തതിന് ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുക. അത് മാത്രമല്ല ആവശ്യാനുസരണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക. സാമ്പത്തിക പുരോഗതിയെക്കുറിച്ച് മനസ്സിലാക്കുകയും അത് തിരിച്ചറിയുന്നതിനും രേഖപ്പെടുത്തുന്നതിനും ആപ്പുകളോ സ്പ്രെഡ്ഷീറ്റുകളോ ഉപയോഗിക്കുക. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
അനാവശ്യ കടങ്ങള്‍ ഒഴിവാക്കുക
കടം വാങ്ങിക്കുന്ന സ്വഭാവം പലരിലും ഉണ്ടാവുമെങ്കിലും അതിനെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം കടം വാങ്ങുന്നത് നമ്മുടെ സാമ്പത്തിക വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ പലിശക്ക് പണം കടം വാങ്ങുന്നതും അല്ലാതെ തന്നെ കടം വാങ്ങുന്നതും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇനി നിങ്ങള്‍ക്ക് കടങ്ങള്‍ ഉണ്ടെങ്കില്‍ ഏറ്റവും ഉയര്‍ന്ന പലിശ കടങ്ങള്‍ ആദ്യം അടയ്ക്കുന്നതിന് മുന്‍ഗണന നല്‍കുക.



Click it and Unblock the Notifications