Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ശതകോടീശ്വരന്മാര് ചെയ്യുന്ന അതേ കാര്യം: മിഡ്ഡില്ക്ലാസിന് സമ്പാദിക്കാന്‍ ഇവ ധാരാളം
പണം സമ്പാദിക്കുക എന്നത് പലപ്പോഴും പലര്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കാരണം എത്രയൊക്കെ ശ്രദ്ധിച്ചാലും പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ കഠിനാധ്വാനവും കഷ്ട്പ്പാടും ചെയ്യേണ്ടതായി വരുന്നു. പണം സമ്പാദിക്കുന്നത് പോലെ തന്നെ അത് സൂക്ഷിക്കുന്നതിനും ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും മിഡ്ഡില്ക്ലാസിന് പണം സമ്പാദിക്കാന്‍ കഴിയാത്തതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇനി പറയുന്നതാണ്.
ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പണത്തിന്റെ കാര്യത്തില്‍ ടെന്‍ഷനില്ലാതെ മുന്നോട്ട് പോവാം. എന്നാല്‍ പണം സമ്പാദിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

കഴിയുന്നത്ര നേരത്തെ നിക്ഷേപം ആരംഭിക്കുക:
സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും നിക്ഷേപം എന്ന് പറയുന്നത്. ഇത് എത്ര നേരത്തെ ആരംഭിക്കുന്നോ അത്രയും നല്ലത്. നിങ്ങള്‍ക്ക് സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ അതിന് തതുല്യമായ കാര്യങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുകയും ശേഖരിക്കുകയും ചെയ്യാം.
ഒരു ബജറ്റ് ഉണ്ടാക്കുക, പണം ലാഭിക്കുക:
ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് ബജറ്റ്. ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും ചിലവുകള്‍ ട്രാക്ക് ചെയ്യുകയും ചെയ്യുക. ഇത് വഴി അനാവശ്യ ചിലവുകള്‍ കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് വഴി നിങ്ങള്‍ക്ക് ഓരോ മാസവും കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. ഈ പണം പിന്നീട് നിക്ഷേപിക്കുകയോ മറ്റ് സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഉപയോഗിക്കുകയോ ചെയ്യാം.
നിങ്ങളുടെ വിദ്യാഭ്യാസത്തിലും കഴിവുകളിലും നിക്ഷേപിക്കുക:
പണം സമ്പാദിക്കുന്ന കാര്യത്തില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നിക്ഷേപം തന്നെയാണ്. കാലക്രമേണ നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസം എന്നത്. ഇത് നിങ്ങളുടെ വരുമാന സാധ്യത വര്‍ദ്ധിപ്പിക്കുകയും തൊഴില്‍ അവസരങ്ങള്‍ കൂട്ടുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിച്ച് ഭാവിയിലേക്ക് വരെ കൈകാര്യം ചെയ്യേണ്ടതാണ്.
അപകടസാധ്യതകള്‍ കണക്കാക്കുക
്അപകടസാധ്യതകള് എപ്പോഴും സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ മുന്നിലാണ്. കാരണം ഒരു ലാഭത്തിന് പലപ്പോഴും ഒരു നഷ്ടം എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട തന്നെ അപകടസാധ്യതകളെ മുന്നില്‍ കണ്ട് വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന്. ഉയര്‍ന്ന റിസ്ക്/ഉയര്‍ന്ന റിവാര്‍ഡ് നിക്ഷേപങ്ങള്‍ നടത്തുന്നത് പെട്ടെന്ന് ലാഭം ഉണ്ടാക്കുന്നു.
ഷെയര്‍ മാര്‍ക്കറ്റ് വഴി സമ്പാദിക്കുക:
ഇന്ത്യയില്‍ പണം സമ്പാദിക്കാനുള്ള ഏറ്റവും ജനപ്രിയമായ മാര്‍ഗമാണ് ഷെയര്‍ മാര്‍ക്കറ്റ് എന്ന് പറയുന്നത്. അതിനായി സ്റ്റോക്കുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതിന് പലരും തയ്യാറാവുന്നു. ഒരു സേവിംഗ്സ് അക്കൗണ്ടില്‍ നിന്നോ സ്ഥിര നിക്ഷേപത്തില്‍ നിന്നോ നിങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനവും ലാഭവും ഷെയര്‍മാര്‍ക്കറ്റ് വഴി കരസ്ഥമാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
