Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
സൂര്യദേവന്‍ രാശിമാറുന്നു; ചിങ്ങസംക്രാന്തി നല്‍കും ശുഭകാലപ്പിറവി, ഐശ്വര്യജീവിതം
ഹിന്ദുമതത്തില്‍ സംക്രാന്തി ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ മാസവും സംക്രാന്തി ആഘോഷിക്കുന്ന. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയില്‍ പ്രവേശിക്കുന്ന ദിവസം സംക്രാന്തി ഉത്സവമായി ആഘോഷിക്കുന്നു. അതില്‍ പ്രധാനമാണ് ചിങ്ങ സംക്രാന്തി. ചിങ്ങസംക്രാന്തി നാളില്‍ പുണ്യനദിയില്‍ കുളിച്ച് സൂര്യദേവനെ ആരാധിക്കുകയും ദാനം ചെയ്യുകയും ചെയ്താല്‍ സമ്പത്തും കീര്‍ത്തിയും ശക്തിയും കൈവരുമെന്നാണ് വിശ്വാസം.
നിങ്ങള്‍ക്ക് ആരോഗ്യവും ലഭിക്കുന്നു. ഈ ദിവസം, സൂര്യദേവന്റെ ആരാധനയ്ക്കൊപ്പം ശ്രീഹരി വിഷ്ണുവിനെയും നരസിംഹ ഭഗവാനെയും ആരാധിക്കുന്നു. പുണ്യനദികളില്‍ കുളിക്കുന്നതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ചിങ്ങസംക്രാന്തി ദിനത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ചിങ്ങസംക്രാന്തിയുടെ ശുഭസമയം, പ്രാധാന്യം, രാശി പ്രകാരമുള്ള ദാനകര്‍മ്മങ്ങള്‍ എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

ചിങ്ങസംക്രാന്തി ശുഭമുഹൂര്‍ത്തം
ചിങ്ങസംക്രാന്തി- 17 ഓഗസ്റ്റ്
ചിങ്ങസംക്രാന്തി പുണ്യകാലം- 06:38 AM മുതല്‍ 01:44 PM വരെ
ദൈര്‍ഘ്യം 07 മണിക്കൂര്‍ 06 മിനിട്ട്
ചിങ്ങസംക്രാന്തി മഹാപുണ്യ കാലം- 11:31 AM മുതല്‍ 01:44 PM വരെ
ദൈര്‍ഘ്യം 02 മണിക്കൂര്‍ 13 മിനിറ്റ്
ചിങ്ങസംക്രാന്തിയുടെ പ്രാധാന്യം
ചിങ്ങസംക്രാന്തി ഉത്സവം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് വ്യത്യസ്ത രീതികളില്‍ ആഘോഷിക്കപ്പെടുന്നു. മംഗളകരമായ പ്രവൃത്തികള്‍ക്ക് ഈ ദിവസം വളരെ അനുകൂലമാണ്. ഈ ദിവസം ഭക്തര്‍ സൂര്യദേവനെ ആരാധിക്കുന്നു. നദികളില്‍ കുളിക്കുന്നത് വളരെ ഐശ്വര്യവും ഫലദായകവുമായി കണക്കാക്കുന്നു. ഇതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഈ ദിനം അനുകൂലമാണ്. വിശ്വാസമനുസരിച്ച്, ചിങ്ങസംക്രാന്തിയില്‍ നിങ്ങള്‍ നെയ്യ് കഴിക്കണം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നു.

ചിങ്ങസംക്രാന്തിയില്‍ നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
ചിങ്ങസംക്രാന്തി ദിനത്തില്‍ നെയ്യ് കഴിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്നും ബുദ്ധിശക്തിയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നു. ചിങ്ങ സംക്രാന്തി നാളില്‍ നെയ്യ് കഴിക്കാത്തവര്‍ക്ക് അടുത്ത ജന്മം ഒച്ചിന്റെ രൂപത്തില്‍ ജന്‍മമെടുക്കുമെന്നും ഒരു വിശ്വാസമുണ്ട്. ഈ ദിവസം നെയ്യ് കഴിക്കുന്നതിലൂടെ രാഹു, കേതുവിന്റെ ദോഷഫലങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു.
ചിങ്ങസംക്രാന്തി പൂജാവിധി
ഈ ദിവസം പുണ്യ നദികളില്‍ കുളിക്കണമെന്ന് പറയുന്നു. സമീപത്ത് നദിയോ കുളമോ ഇല്ലെങ്കില്‍, കുളിക്കുന്ന വെള്ളത്തില്‍ ഗംഗാജലം കലര്‍ത്തി കുളിക്കുക. ഇതിനുശേഷം േേഗാതമ്പ്, അരി, പൂക്കള്‍ മുതലായവ ഒരു ചെമ്പ് പാത്രത്തില്‍ കലര്‍ത്തി സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക.
സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുമ്പോള്‍ 'ഓം ആദിത്യായ വിദ്മഹേ സഹസ്ര കിരണായ ധീമഹി തന്നോ സൂര്യ: പ്രചോദയാം' എന്ന മന്ത്രം ജപിക്കുക. എന്നിട്ട് സൂര്യന് വിളക്ക്, ചന്ദനത്തിരി എന്നിവ കാണിച്ച് 3 തവണ പരിക്രമം ചെയ്യുക. സൂര്യനെ വണങ്ങി നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രാര്‍ത്ഥിക്കുക. സൂര്യപൂജയ്ക്ക് ശേഷം വിഷ്ണുവിനെയും നരസിംഹത്തെയും ആരാധിക്കുക.
ചിങ്ങസക്രാന്തിയില്‍ രാശിപ്രകാരം ദാനകര്‍മ്മം
മേടം രാശിക്കാര്‍ ഈ ദിവസം നെയ്യ്, ശര്‍ക്കര, അരി എന്നിവ ദാനം ചെയ്യണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും.
ഇടവം രാശിക്കാര്‍ ഈ ദിവസം വെളുത്ത വസ്ത്രങ്ങള്‍, ഗോതമ്പ്, തൈര്, അരി അല്ലെങ്കില്‍ പാലുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ദാനം ചെയ്യണം.
മിഥുനരാശിയുടെ ഈ ദിവസം പയറുപൊടിയും കടുകെണ്ണയും കുങ്കുമപ്പൂവും ദാനം ചെയ്യുക.

കര്‍ക്കടക രാശിക്കാര്‍ക്ക് ചിങ്ങസംക്രാന്തി ദിനത്തില്‍ പാല്‍, പാലില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍, അരി മുതലായവ ദാനം ചെയ്യാം.
ചിങ്ങം രാശിക്കാര്‍ ഈ ദിവസം പയര്‍വര്‍ഗ്ഗങ്ങള്‍, ചുവന്ന തുണി, ഗോതമ്പ്, ശര്‍ക്കര, പിച്ചള പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുക.
കന്നിരാശിക്കാര്‍ ചിങ്ങസംക്രാന്തി ദിനത്തില്‍ പശുക്കള്‍ക്ക് മത്തങ്ങ, കാലിത്തീറ്റ മുതലായവ ദാനം ചെയ്യണം.
തുലാം രാശിക്കാര്‍ ഈ ദിവസം അരി, പഴങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യണം. സൂര്യന് അര്‍ഘ്യവും അര്‍പ്പിക്കുക.
വൃശ്ചികം രാശിക്കാര്‍ക്ക് സംക്രാന്തി നാളില്‍ ക്ഷേത്രത്തില്‍ രക്തചന്ദനം, നെയ്യ്, ചുവന്ന പൂക്കള്‍ എന്നിവ ദാനം ചെയ്യുക.
ധനു രാശിക്കാര്‍ ഈ ദിവസം ചെമ്പ് അല്ലെങ്കില്‍ പിച്ചള പാത്രങ്ങള്‍ ദാനം ചെയ്യണം. ആദിത്യ സ്‌തോത്രവും വിഷ്ണു സഹസ്രനാമവും പാരായണം ചെയ്യുക.
മകരം രാശിക്കാര്‍ക്ക് ഈ ദിവസം ചീര, പച്ച വസ്ത്രം, ചക്കപ്പഴം എന്നിവ ദാനം ചെയ്യാം.
കുംഭം രാശിക്കാര്‍ ചിങ്ങസംക്രാന്തി ദിനത്തില്‍ ദരിദ്രര്‍ക്ക് നീല നിറത്തിലുള്ള വസ്ത്രങ്ങള്‍, പഴയ ചെരിപ്പുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ദാനം ചെയ്യണം.
മീനരാശിക്കാര്‍ക്ക് ചിങ്ങസംക്രാന്തി ദിനത്തില്‍ മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍, പിച്ചള പാത്രങ്ങള്‍ എന്നിവ ദാനം ചെയ്യാം. ഇതോടൊപ്പം ആദിത്യ സ്‌തോത്രവും ചൊല്ലുക.



Click it and Unblock the Notifications












