Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കഷ്ടപ്പാടില്‍ കൂടെയുണ്ട് ഒരു അദൃശ്യ ശക്തി; പ്രപഞ്ചം നിങ്ങളെ സഹായിക്കുന്ന 5 സൂചനകള്‍
നിങ്ങള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് നടത്തിത്തരാന്‍ ഈ പ്രപഞ്ചം നിങ്ങളുടെ കൂടെ നില്‍ക്കുമെന്ന വാക്ക് കേട്ടിട്ടില്ലേ? പ്രപഞ്ചം നിങ്ങളോട് ആശയവിനിമയം നടത്തുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും യാദൃശ്ചികമല്ല, ഇത് പ്രപഞ്ചത്തില്‍ നിന്നുള്ള ചെറിയ ചെറിയ സൂചനകളാണ്. പ്രയാസകരമായ സമയങ്ങളില്‍ പോലും പ്രപഞ്ചം നമ്മെ പിന്തുണയ്ക്കുന്നു. ഒന്ന് ശ്രദ്ധിച്ചാല്‍, നിങ്ങള്‍ക്ക് ജീവിതത്തിലെ അത്തരം സംഭവങ്ങള്‍ നന്നായി തിരിച്ചറിയാന്‍ കഴിയും. പ്രപഞ്ചം നിങ്ങളെ നയിക്കുന്നു എന്നതിന്റെ പൊതുവായ ചില സൂചനകള്‍ ഇതാ.(signs from the universe)

ഭാഗ്യം
'ഭാഗ്യം' എന്ന വാക്ക് വിചിത്രമായി തോന്നിയേക്കാം. കാരണം അത് പ്രവര്‍ത്തിക്കുന്ന ഒരു ഉയര്‍ന്ന ശക്തിയെ ശാക്തീകരിക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. നല്ല കാര്യങ്ങള്‍ ആകസ്മികമായി സംഭവിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഒന്നും യാദൃശ്ചികമല്ല എന്നതാണ് ആത്മീയതയുടെ അടിസ്ഥാന നിയമം. നമ്മള് ചെയ്യുന്നതിനുമുമ്പ് തന്നെ നമുക്ക് എന്താണ് വേണ്ടതെന്ന് പ്രപഞ്ചത്തിന് അറിയാം. ചെറിയ കാര്യങ്ങള്‍ നമ്മുടെ വഴിക്ക് പോകുമ്പോള്‍ നിരീക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്നതിലൂടെ, ദൈവിക മാര്‍ഗനിര്‍ദേശത്തിന്റെ അടയാളങ്ങള്‍ നാം ശ്രദ്ധിക്കാന്‍ തുടങ്ങും.
ഏഞ്ചല്‍ നമ്പറുകള്‍ കാണുന്നു
പലരും ആവര്‍ത്തിച്ചുള്ള നിരവധി നമ്പറുകള്‍ കാണാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്ക് മനസ്സ് നഷ്ടപ്പെടുന്നതായി തോന്നുകയും ഇത് യാദൃശ്ചികമാണോ എന്ന് ചോദിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ദിവസം രണ്ടുതവണ 11:11 എന്ന നമ്പര്‍ പല സ്ഥലത്തായി കാണുന്നത് ഒരു സ്വാഭാവികതയായി തള്ളിക്കളയാനാകില്ല. നിങ്ങള്‍ ആഴത്തിലുള്ള ആന്തരിക പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ ഈ സംഖ്യാ സമന്വയങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞുവന്നേക്കാം. അത് ചിലപ്പോള്‍ നിങ്ങളുടെ ഭാഗ്യത്തിലേക്കുള്ള ഒരു വിളിയുമായിരിക്കാം.
ചില സംസാരം കേള്‍ക്കുന്നു
നിങ്ങള്‍ എന്തെങ്കിലും പ്രശ്നങ്ങളില്‍ പെട്ട് കിടക്കുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും ചോദ്യത്തിന് ഉത്തരം തേടി നടക്കുകയാണെങ്കിലോ നിങ്ങളുടെ പാതയുമായി യോജിപ്പിക്കുന്ന തരത്തില്‍ നിങ്ങളുടെ ചുറ്റുപാടില്‍ നിന്ന് അതിന് സഹായകമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അത് ദൈവിക മാര്‍ഗനിര്‍ദേശത്തിന്റെ വ്യക്തമായ അടയാളമാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു പുസ്തകം വായിക്കുകയായിരിക്കാം, അല്ലെങ്കില്‍ എന്തെങ്കിലും ചിന്തിക്കുകയായാരിക്കാം. അത്തരം ഘട്ടത്തില്‍ ഒരു അപരിചിതന് വന്ന് നിങ്ങള്‍ ചിന്തിക്കുന്നതോ വായിക്കുന്നതോ ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത്. അത്തരം സംഭവം ഒരു സൂചനയാണ്. ചിലപ്പോള്‍ അത്തരം സംഭവങ്ങളില്‍ നിന്ന് നിങ്ങളുടെ പ്രശ്നത്തിന് പരിഹാരവും ചോദ്യങ്ങള്‍ക്ക് ഉത്തരവും കണ്ടെത്താന്‍ കഴിഞ്ഞേക്കും.
ചില മൃഗങ്ങളെ നിങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നു
മൃഗങ്ങള്‍ പല കാര്യങ്ങളും നമ്മോട് പറയുന്നുണ്ട്. ചിലപ്പോള്‍ അവയെ നിങ്ങള്‍ അസാധാരണമായ പാറ്റേണുകളില്‍ കണ്ടേക്കാം. ഉദാഹരണത്തിന്, ഒരു ജോഡി പക്ഷികള്‍ ഒരുമിച്ച് പറക്കുന്നത് ഒരു യാത്രയുടെ പ്രതീകമായേക്കാം. അപ്രതീക്ഷിതമായി ചില മൃഗങ്ങളെ കാണുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ചില സൂചനകളാണ്. മാന്‍, ആന, നായ, പശു തുടങ്ങി അങ്ങനെ ഓരോ മൃഗങ്ങളെ കാണുന്നതിനും ഓരോ അര്‍ത്ഥങ്ങളുമുണ്ട്.
ദേജാ വൂ സംഭവങ്ങള്‍
ആവര്‍ത്തിച്ചുള്ള സംഖ്യകളോ അസാധാരണ സംഭവങ്ങളോ പലരും കാണുന്നു. എന്നാല്‍ ആരെങ്കിലും വ്യത്യസ്തമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയാലോ? ഉദാഹരണത്തിന് ഒരു ഫോണ്‍ കോള്‍ വരുന്നത് ആരെന്ന് പ്രവചിക്കുന്നതും എന്തിനാണ് വിളിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയുകയും ചെയ്യുന്നത് പോലെ. നിങ്ങളുടെ ഉള്ളിലെ അത്തരം ചില തോന്നലുകള്‍ പ്രപഞ്ചം നിങ്ങളോട് സംവദിക്കുന്ന തെളിവാണ്.
ഉണരുമ്പോള്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ ഓര്‍ക്കുന്നു
എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും ഒരു ചെറിയ ശതമാനം ആളുകള്‍ മാത്രമേ ഉറക്കമുണര്‍ന്നതിന് ശേഷം അവരുടെ സ്വപ്നങ്ങള്‍ ഓര്‍ക്കുന്നുള്ളൂ. കുറച്ച് പേരെങ്കിലും അവയ്ക്ക് അര്‍ത്ഥമുണ്ടെന്ന് വിശ്വസിക്കുന്നു. ഇടയ്ക്കിടെ, ആളുകള്‍ വിചിത്രമായ പല സ്വപ്നങ്ങളും കാണും. അത് ചിലപ്പോള്‍ യഥാര്‍ത്ഥ സംഭവങ്ങളാകാം അല്ലെങ്കില്‍ അവിശ്വസനീയമാംവിധം യാഥാര്‍ത്ഥ്യമായി തോന്നിയേക്കാം. ചരിത്രത്തില്‍ തന്നെ പറയുന്നുത്, പല പ്രശസ്തരായ ആളുകള്‍ക്കും സ്വപ്നങ്ങളില്‍ നിന്നാണ് അവര്‍ക്ക് ജീവിതം മാറ്റിമറിക്കുന്ന രീതിയില്‍ ഒരു വഴിതെളിഞ്ഞത് എന്നാണ്.
നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊന്ന് ഭാഗവും നാം ഉറങ്ങാന്‍ ചെലവഴിക്കുന്നതിനാല്‍, സ്വപ്നങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കണം. സ്വപ്നങ്ങളുമായി പ്രവര്‍ത്തിക്കുന്നത് ഭയം, ആഗ്രഹങ്ങള്‍, ദൈവിക മാര്‍ഗനിര്‍ദേശം എന്നിവയുള്‍പ്പെടെ ഉപബോധമനസ്സിനെക്കുറിച്ച് പലതും വെളിപ്പെടുത്തും. ഉറക്കമുണരുമ്പോള്‍ നിങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ എഴുതാന്‍ ബെഡിനരികില്‍ ഒരു ഡയറി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അവയുടെ അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിച്ച് എടുക്കാനും നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നേടാനും ഇത് സഹായിക്കും.



Click it and Unblock the Notifications
