Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
ആള്‍ക്കൂട്ടത്തെ ഭയക്കുന്നവര്‍, സാമൂഹ്യ ഇടപെടല്‍ ഇഷ്ടപ്പെടാത്തവരുടെ സ്വഭാവങ്ങള്‍
ആളുകളുമായി ഇടപഴകുന്നത് നിങ്ങള്‍ക്ക് ഒരു പേടിസ്വപ്നമായി തോന്നുന്നുണ്ടോ? അതെ എങ്കില്‍ നിങ്ങള്‍ തനിച്ചല്ല. ചിലര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ ഇരിക്കുന്നത് ഇഷ്ടമല്ല. ഒരേ മുറിയില്‍ അറിയാത്ത ആളുകളുമായി ഇരിക്കാന്‍ ചിലര്‍ക്ക് കഴിയില്ല. ഒരു സാമൂഹ്യജീവി ആകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നമുക്കറിയാം. എന്നിരുന്നാലും, നിങ്ങള്‍ ആളുകളെ വെറുക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹിക്കാന്‍ കഴിയൂ. നിങ്ങള്‍ സാമൂഹികമായി ഉള്‍വലിഞ്ഞ് നില്ക്കുന്ന ഒരാളാണ് എന്ന് മനസിലാക്കിത്തരുന്ന ചില സൂചനകളുണ്ട്. അത്തരം ചില സൂചനകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നുന്നത്.

ഏകാന്തത ഇഷ്ടപ്പെടുന്നു
നിങ്ങള്‍ സാമൂഹികമായി ഇടപഴകാത്തൊരു വ്യക്തിയാണെങ്കില്‍ നിങ്ങള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങള്‍ക്ക് അവധിദിവസമാണെങ്കിലും അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലിയൊന്നുമില്ലെങ്കിലും നിങ്ങള്‍ പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടില്ല. നിങ്ങളുടെ മുറിയില്‍ത്തന്നെ ഇരുന്ന് പുസ്തകങ്ങളോ മൊബൈലിലോ ആയി നിങ്ങള്‍ സമയം ചിലവഴിച്ചേക്കാം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങാന്‍ നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കില്ല.
മറ്റുള്ളവരുമായി ഇടപഴകാന്‍ താല്‍പ്പര്യക്കുറവ്
സാമൂഹികമായി ഉള്‍വലിയുന്നവര്‍ പലപ്പോഴും മറ്റുള്ളവരുമായി ഇടപഴകാന്‍ താല്‍പ്പര്യക്കുറവ് കാണിക്കും. ചില കാരണങ്ങളാല്‍ അവര്‍ ഒരു പ്രത്യേക ചര്‍ച്ചയുടെ ഭാഗമായി മാറിയാല്‍പോലും, ആ ചര്‍ച്ച ഉടന്‍ അവസാനിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആളുകള്‍ക്കിടയില്‍ ഇരിക്കാനും സംസാരിക്കാനും അവര്‍ ഇഷ്ടപ്പെടുന്നില്ല.
പുതിയ ആളുകളെ പരിചയപ്പെടാന്‍ താല്‍പ്പര്യമില്ലായ്മ
സാധാരണയായി പലപ്പോഴും ആളുകള്‍ പുതിയ ആളുകളെ കണ്ടുമുട്ടുകയും അവരോട് പരിചയമാവുകയും ചെയ്യുന്നു. എന്നാല്‍ അന്തര്‍മുഖരായ ആളുകള്‍ പുറത്തിറങ്ങി പുതിയ ആളുകളുമായി ഇടപഴകുന്നത് ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ക്ക് സോഷ്യലൈസ് ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല എന്നതിന്റെ സൂചനയാണ് ഇത്.
മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്നില്ല
ഏകാന്തതയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ അല്ലെങ്കില്‍ അന്തര്‍മുഖരായവര്‍ ഒരുതരത്തിലുള്ള മാറ്റവും ഇഷ്ടപ്പെടുന്നില്ല. അവരുടെ കംഫര്‍ട് സോണില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. സ്വന്തം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത് ഒഴിവാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. കുറഞ്ഞ ആളുകളുമായി മാത്രം സമ്പര്‍ക്കം പുലര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍.
പരിപാടികളില്‍ പങ്കെടുത്താന്‍ ഇഷ്ടപ്പെടില്ല
പലപ്പോഴും നമ്മള് എല്ലാവരും പാര്‍ട്ടികള്‍ക്ക് പോകാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയിലോ സാമൂഹിക പരിപാടികളിലോ പോകുന്നത് ഒഴിവാക്കുകയോ പോകാതിരിക്കുന്നതിന് പല ഒഴികഴിവുകള്‍ പറയുകയോ ചെയ്താല്‍. അതിനാല്‍ സാമൂഹികവല്ക്കരിക്കപ്പെടുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ സൂചനയാണിത്.
ആത്മവിശ്വാസക്കുറവ്
അന്തര്‍മുഖരായ ആളുകള്‍ക്ക് പലപ്പോഴും ആത്മവിശ്വാസമുണ്ടാകാറില്ല. അത്തരം ആളുകള്‍ മറ്റുള്ളവരോട് സംസാരിക്കാന്‍ ഇഷ്ടപ്പെടില്ല. അവര്‍ ആരോടെങ്കിലും സംസാരിക്കുകയാണെങ്കില്‍പ്പോലും കണ്ണുമായുള്ള കോണ്ടാക്ട് ഒഴിവാക്കുന്നു. മറ്റുള്ളവര്‍ക്ക് ഷെയ്ക് ഹാന്‍ഡ് കൊടുക്കുന്നതു പോലും ഇത്തരക്കാര്‍ക്കും അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്.
അധികം സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്നില്ല
സോഷ്യലൈസ് ചെയ്യാന്‍ ഭയപ്പെടുന്ന ആളുകള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ സുഹൃത്തുക്കളുടെ എണ്ണം വളരെ കുറവായിരിക്കും. ഒന്നുകില്‍ അവര്‍ക്ക് സുഹൃത്തുക്കളൊന്നും ഇല്ലായിരിക്കാം, അല്ലെങ്കില്‍ സുഹൃത്തുക്കളുടെ എണ്ണം വിരലില്‍ എണ്ണാവുന്നതു മാത്രമായിരിക്കും. കൂട്ടുകൂടാന്‍ ഇഷ്ടപ്പെടാത്ത ഇത്തരം ആളുകള്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാറുമില്ല. സ്വന്തം സുഹൃത്തിന്റെ മറ്റ് സുഹൃത്തുക്കളുമായി പോലും ഇടപഴകാനും ഇവര്‍ താല്പര്യം കാണിക്കാറില്ല.



Click it and Unblock the Notifications