Latest Updates
-
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
നിഴല്‍, വിചിത്രമായ ശബ്ദങ്ങള്‍; വീട്ടില്‍ പ്രേതസാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയാം; ഈ 9 ലക്ഷണം ശ്രദ്ധിക്കൂ
പ്രേതങ്ങളിലും ദുരാത്മാക്കളിലും വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ദൈവശക്തിയില് വിശ്വസിക്കുന്നുവെങ്കില്‍ ദുഷ്ടശക്തികളും ഈ ലോകത്ത് ഉണ്ടെന്ന് മനസിലാക്കുക. അത്തരത്തില്‍ പല കഥകളും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വീട്ടില്‍ ചില അതീന്ദ്രിയ ശക്തിയുടെ സാന്നിധ്യം അനുഭവിക്കുന്നതായി പലര്‍ക്കും അനുഭവപ്പെടുന്നു. ചിലര്‍ക്ക് ചില വിചിത്രമായ സാഹചര്യങ്ങള്‍ പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്.
മുറിയിലെ താപനിലയില്‍ ഒരു വ്യതിയാനം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു, മുറിയില്‍ മറ്റാരെങ്കിലും ഉണ്ടെന്ന തോന്നല്‍ നിങ്ങളിലുണ്ടാകുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ നമ്മള് കാണുന്ന സിനിമകളുടെ ഫലമാണ് ഇതെന്ന് യുക്തിസഹമായി ന്യായീകരിക്കാം. എന്നാല്‍ നിങ്ങളുടെ വീട്ടില്‍ ഒരു ആത്മാവിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും? നിങ്ങളുടെ വീട്ടില്‍ ഒരു ആത്മാവ് ഉണ്ടോ എന്ന് അറിയാന്‍ കഴിയുന്ന അത്തരം ചില അടയാളങ്ങളെ കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. നിങ്ങളുടെ വീട്ടിലോ പരിസരത്തോ ആത്മാക്കളുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന ചില ലക്ഷണങ്ങള്‍ ഇതാ.

പ്രത്യേക ഗന്ധം
നിങ്ങളുടെ വീട്ടില്‍ പ്രത്യേകിച്ച് ആരു പെര്‍ഫ്യൂം പുരട്ടാതെ തന്നെ പെട്ടെന്ന് ഒരുതരം സുഗന്ധം വരാന്‍ തുടങ്ങുന്നുവെങ്കില്‍ അത് നിങ്ങളുടെ വീട്ടില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ആത്മാക്കള്‍ വരുമ്പോള്‍ ചുറ്റും ഒരു പ്രത്യേക സുഗന്ധം പരക്കുന്നു.

വാതിലുകളും ജനലുകളും വലിയ ശബ്ദത്തോടെ അടയുന്നു
പലപ്പോഴും ആളുകള്‍ പറയാറുണ്ട്, പെട്ടെന്ന് അവരുടെ വീടിന്റെ വാതിലുകള്‍ വലിയ ശബ്ദത്തോടെ അടയുന്നുവെന്ന്. കാറ്റ് കാരണമാണ് ഇത് സംഭവിച്ചതെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ഇങ്ങനെ നിങ്ങളുടെ വീട്ടില്‍ സംഭവിക്കുകയാണെങ്കില്‍, ശ്രദ്ധിക്കുക. കാരണം ഇത് സൂചിപ്പിക്കുന്നത് ആത്മാവിന്റെ വരവാണ്. ഇതിലൂടെ ആത്മാവ് നിങ്ങളോട് എന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നതായിരിക്കാം.

വിചിത്രമായ ശബ്ദങ്ങള്‍
നിങ്ങളുടെ വീട്ടിലോ ചുറ്റുപാടിലോ പോറല്‍, എന്തെങ്കിലും വീഴുക, നടക്കുന്ന ശബ്ദം എന്നിങ്ങനെയുള്ള വിചിത്രമായ ശബ്ദങ്ങള്‍ വരാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കുക. കാരണം അത് ചില ആത്മാക്കള്‍ നിങ്ങള്‍ക്ക് ചുറ്റും വസിക്കുന്നുണ്ട് എന്നതിന്റെ സൂചനയായിരിക്കാം.

അപ്രത്യക്ഷമാകല്‍
എന്തെങ്കിലും ഒരു രൂപം പെട്ടെന്ന് അപ്രത്യക്ഷമാവുകയോ പിന്നീട് സ്വയം പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍, ശ്രദ്ധിക്കുക. കാരണം, ഇങ്ങനെ സംഭവിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍, അത് ഏതെങ്കിലും ആത്മാവ് നിങ്ങള്‍ക്ക് ചുറ്റും വസിക്കുന്നതിന്റെ സൂചനയായിരിക്കാം.

നിഴല്‍
നിങ്ങളുടെ വീട്ടില്‍ താമസക്കാരുടേതല്ലാകെ, ആരുടെയെങ്കിലും നിഴല്‍ കാണുന്നുവെങ്കിലോ അല്ലെങ്കില്‍ നിഴല്‍ ഉണ്ടെന്ന തോന്നല്‍ ഉണ്ടാവുകയോ ചെയ്താല്‍ മനസിലാക്കുക, അവിടെ ഏതെങ്കിലും ആത്മാവ് വസിക്കാന്‍ സാധ്യതയുണ്ട്. ആദ്യം സൂക്ഷ്മമായി പരിശോധിക്കുക. അത്തരം അനുഭവം വീണ്ടും ഉണ്ടായാല്‍ ശ്രദ്ധിക്കുക.

വളര്‍ത്തുമൃഗങ്ങളുടെ ഓരിയിടല്‍
നിങ്ങളുടെ വീട്ടില്‍ ഒരു വളര്‍ത്തുമൃഗമുണ്ടെങ്കില്‍ അത് പെട്ടെന്ന് ഭയപ്പെടാന്‍ തുടങ്ങുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തേക്ക് നോക്കി ആവര്‍ത്തിച്ച് കുരയ്ക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കുക. അത് ചിലപ്പോള്‍ ആത്മാക്കള്‍ വരുന്നതിന്റെ സൂചനയായിരിക്കാം. കാരണം മൃഗങ്ങള്‍ക്ക് അദൃശ്യശക്തികളെ കാണാനുള്ള കഴിവുണ്ട്.

തോന്നല്‍
ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായോ അല്ലെങ്കില്‍ ആരെങ്കിലും നിങ്ങളെ സ്പര്‍ശിച്ചതായോ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കുക. അത് വീണ്ടും വീണ്ടും സംഭവിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കുക. കാരണം ചില ആത്മാവ് നിങ്ങളോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിച്ചേക്കുന്നതായിരിക്കാം ഈ സൂചന.

കരയുന്ന ശബ്ദം
നിങ്ങളുടെ വീട്ടില്‍ നിന്ന് പെട്ടെന്ന് ആരെങ്കിലും കരയുന്ന ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. വീട്ടിലെ താമസക്കാരുടേതല്ലാതെ ഒരു കരച്ചില് ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നുവെങ്കില്‍ അത് ചിലപ്പോള്‍ സൂചിപ്പിക്കുന്നത് വീട്ടില്‍ ആത്മാവ് വസിക്കുന്നുവെന്നായിരിക്കാം.

താപനില കുറയുന്നു
വീട്ടില്‍ പെട്ടെന്ന് അകാരണമായി താപനില കുറഞ്ഞ് തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങുന്നുവെങ്കില്‍ അത് ഒരു സൂചനയായി കരുതുക. കാരണം ഇത് സൂചിപ്പിക്കുന്നത്, നിങ്ങളുടെ വീട്ടില്‍ ആത്മാവിന്റെ സാന്നിധ്യമുണ്ട് എന്നായിരിക്കാം.



Click it and Unblock the Notifications
