Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
സ്ത്രീ ലക്ഷണം ഇതെങ്കില് അത്യുത്തമം: ഭാഗ്യവും സ്വഭാവവും മുന്കൂട്ടിയറിയാന് മുഖം ഇപ്രകാരം
ഒരു വ്യക്തിയുടെ ജീവിതത്തില് വളരെയധികം സ്വാധീനം ചെലുത്തുന്നതാണ് സാമൂദ്രിക ശാസ്ത്രം. കാരണം നമ്മുടെ ശാരീരിക പ്രത്യേകതകള് പലപ്പോഴും നമ്മളെ മറ്റുള്ളവരില് നിന്ന് വ്യത്യസ്തമാക്കുന്നു. ഒരു വ്യക്തിയുടെ രാശി, ജനനത്തീയ്യതി, വിരലടയാളങ്ങള്, കൈരേഖ, മുഖ ലക്ഷണം എന്നിവ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന് സാധിക്കുന്നു. നല്ലൊരു ശതമാനം ആളുകളും ഇതില് വിശ്വസിക്കുന്നില്ലെങ്കിലും പലപ്പോഴും പലര്ക്കും ഉള്ളില് ആഗ്രഹം കാണും എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നതിന്.
സ്ത്രീകളുടെ ലക്ഷണശാസ്ത്രം വളരെയധികം പ്രാധാന്യം അര്ഹിക്കുന്നു. പലപ്പോഴും ഒരു വ്യക്തിയുടെ ശരീരരഭാഗങ്ങളുടെ ആകൃതി നോക്കി സാമൂദ്രിക ശാസ്ത്രപ്രകാരം ആ വ്യക്തിയുടെ ഭാഗ്യനിര്ഭാഗ്യങ്ങള് മനസ്സിലാക്കാം. ഒരു വ്യക്തിയുടെ മുഖത്തിന്റെ ആകൃതിയില് ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കൂടുതല് അറിയുന്നതോടൊപ്പം നിങ്ങളുടെ മുഖത്തിന്റെ ആകൃതി എന്താണെന്നും ഫലങ്ങള് എന്തൊക്കെയെന്നും നോക്കാം.

ഓവല് ആകൃതി
ഓവല് ആകൃതിയില് ഉള്ള മുഖമുള്ള സ്ത്രീകളെങ്കില് ഇവര് വളരെയധികം കഠിനാധ്വാനികളായിരിക്കും. മാത്രമല്ല ലക്ഷ്യങ്ങള് കരസ്ഥമാക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നതിനും തയ്യാറായിരിക്കും. കൂടാതെ ഏത് വെല്ലുവിളിയും നേരിടുന്നതിനും ഇവര്ക്ക് സാധിക്കുന്നു. മികച്ച തീരുമാനങ്ങള് തന്നെയാണ് ഇവരെ ജീവിതത്തിലേക്ക് എത്തിക്കുന്നത്. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്ക്ക് സാധിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാവാമെങ്കിലും അതിനെ മികച്ച രീതിയില് കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. പലരും നിങ്ങളിലേക്ക് ആകര്ഷിക്കപ്പെടുന്നു.
ചതുരാകൃതിയിലുള്ള മുഖം
നിങ്ങളുടെ മുഖം ചതുരാകൃതിയില് ആണെങ്കില് ഇവര് ഏത് കാര്യത്തിലും സ്വയം തീരുമാനമെടുത്ത് മുന്നേറുന്നവരാണ്. അത് മാത്രമല്ല ഇവര് എടുക്കുന്ന തീരുമാനത്തില് തന്നെ ഉറച്ച് നില്ക്കുന്നു. നിശ്ചയദാര്ഢ്യത്തോടെ ഏത് കാര്യത്തേയും സമീപിക്കുന്നതിനും അതില് സന്തോഷകരമായ തീരുമാനം എടുക്കുന്നതിനും നിങ്ങള്ക്ക് സാധിക്കും. പ്രശ്നങ്ങള് മനസ്സിലാക്കി അതിന് വേണ്ട കൃത്യമായ പരിഹാരം എടുക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. ഏത് വിഷമകരമായ സാഹചര്യങ്ങളേയും മികച്ച രീതിയില് കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഇവര്ക്ക് സാധിക്കും. എല്ലാ അര്ത്ഥത്തിലുള്ള മാറ്റങ്ങളും അതിന്റേതായ രീതിയില് ഉള്ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് ഇവര്ക്ക് സാധിക്കും.
വൃത്താകൃതിയിലുള്ള മുഖം
നിങ്ങളുടെ മുഖം വൃത്താകൃതിയില് ആണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും വരില്ല. അവര് ഏത് തരക്കാരാണെങ്കിലും നിങ്ങള് അവരെ സ്നേഹിക്കുന്നു. കൂടാതെ മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ബന്ധങ്ങള് നല്ല രീതിയില് മുന്നോട്ട് കൊണ്ട് പോവുന്നതിനും ഇവര്ക്ക് സാധിക്കുന്നു. എളുപ്പത്തില് ഒരു ബന്ധത്തില് വിശ്വാസം നേടിയെടുക്കുന്നതിനും അതില് ദീര്ഘകാലം തന്നെ നിലനില്ക്കുന്നതിനും ഇവര്ക്കുള്ള കഴിവ് നിസ്സാരമല്ല. സ്വന്തം ആവശ്യങ്ങള് പോലും അവഗണിച്ചാണ് ഇവര് മറ്റുള്ളവര്ക്ക് വേണ്ടി സമയം കണ്ടെത്തുന്നത്. കൂടാതെ ഇവരുടെ ഐശ്വര്യം നിങ്ങളുടെ ജീവിതത്തെ പോലും സ്വാധീനിയ്ക്കും.



Click it and Unblock the Notifications
