Latest Updates
-
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം
ലക്ഷ്മീദേവി തരുന്ന സൂചന; ഈ ശരീരഭാഗം ചൊറിഞ്ഞാല്‍ ഫലം ധനനേട്ടം; ആണിനു പെണ്ണിനും മാറ്റം
വിചിത്രമായി വിശ്വാസങ്ങള്‍ നിറഞ്ഞതാണ് നാം ജീവിക്കുന്ന ഭൂമി. മിക്ക ആളുകള്‍ക്കും അത്തരം വിശ്വാസങ്ങളെക്കുറിച്ച് അറിയാമെങ്കിലും, കുറച്ച് ആളുകള്‍ക്ക് മാത്രമേ അവയുടെ ഉത്ഭവം വിശദീകരിക്കാന്‍ കഴിയൂ. ലോകമെമ്പാടും നിലനില്‍ക്കുന്ന ചില വിശ്വാസങ്ങളുണ്ട്. നമുക്ക് സംഭവിക്കുന്ന ഏതൊരു സ്വാഭാവിക സംഭവവും ഭാവിയെ സൂചിപ്പിക്കുന്നുവെന്ന് മനസിലാക്കുക. നമുക്കിടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ നമ്മുടെ ഭാവിയെക്കുറിച്ച് പറയുന്നുണ്ട്.
ഇതുകൂടാതെ, നമ്മുടെ ശരീരത്തില്‍ ചൊറിച്ചില്‍, പല്ലിയുടെ വീഴ്ച എന്നിവയെല്ലാം ഭാവിയെക്കുറിച്ച് സൂചിപ്പിക്കുന്ന ചില പ്രതീകങ്ങളാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊറിച്ചില്‍ വന്നാല്‍ അതിന് പല അര്‍ത്ഥങ്ങളുമുണ്ട്. അതുപോലെ തന്നെ ശരീരത്തിന്റെ ഈ മൂന്ന് ഭാഗത്ത് അപ്രതീക്ഷിതമായി ചൊറിച്ചിലുണ്ടായാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്നുവെന്നാണ്. ശകുന ശാസ്ത്രം പ്രകാരം ശരീരത്തിന്റെ ഈ ഭാഗങ്ങളിലെ ചൊറിച്ചില്‍ സൂചിപ്പിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

ഉള്ളംകൈ
ഒരാളുടെ വലതു കൈപ്പത്തിയില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ പണം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ ഇടതുകൈയില്‍ ചൊറിച്ചില്‍ ഉണ്ടായാല്‍ പണം ചെലവാക്കുമെന്നും പറയുന്നു.
കണ്ണിന് ചുറ്റും
കണ്ണിന് ചുറ്റും ചൊറിച്ചില്‍ ഉണ്ടായാല്‍ എവിടെ നിന്നെങ്കിലും പണം വരുന്നതായി സൂചിപ്പിക്കുമെന്ന് പറയപ്പെടുന്നു.
നെഞ്ചില്‍
പുരുഷന്മാര്ക്ക് നെഞ്ചില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പിതൃ സ്വത്ത് ലഭിക്കുമെന്ന് പറയപ്പെടുന്നു. അതേ സമയം, സ്ത്രീകള്‍ക്ക് നെഞ്ചില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍, അവരുടെ കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടാകാമെന്ന് അത് സൂചിപ്പിക്കുന്നു.

ഇടതു കൈ ചൊറിഞ്ഞാല്‍
നിങ്ങളുടെ ഇടത് കൈയ്യില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ അതിനര്‍ത്ഥം നിങ്ങള്‍ പണം നേടാന്‍ പോകുന്നു എന്നാണ്. അത് ഭാഗ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പണം നിങ്ങളിലേക്ക് എത്തും. എന്നാല്‍ ഇടത് കൈയില്‍ മാന്തി കുഴിയുണ്ടാക്കുന്നത് പണനഷ്ടത്തിന് കാരണമാകുമെന്ന് സാമുദ്രിക് ശാസ്ത്രത്തില്‍ വിശ്വസിക്കപ്പെടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ ധാരാളം പണം ചെലവഴിക്കാന്‍ പോകുന്നു എന്നാണ്.
സ്ത്രീകളുടെ ഉള്ളംകൈ ചൊറിഞ്ഞാല്‍
സ്ത്രീകളുടെ ഇടത് കൈപ്പത്തിയില്‍ ചൊറിച്ചിലുണ്ടാകുന്നതിന് അര്‍ത്ഥം നിങ്ങള്‍ പണം സമ്പാദിക്കുമെന്നാണ്. ഇത് ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇടത് കൈപ്പത്തിയില്‍ ചൊറിച്ചില്‍ ഉണ്ടായാല്‍ അത് ഭാഗ്യമാണെന്ന് പറയപ്പെടുന്നു. സ്ത്രീകളുടെ ഇടതു കൈ ചൊറിഞ്ഞാല്‍ വിജയവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇടത് കൈപ്പത്തിയില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നത് സമ്പത്ത് കവിഞ്ഞൊഴുകുന്നതിന്റെ സൂചനയാണ്. എന്നാല്‍ വലതു കൈ ചൊറിച്ചില്‍ സ്ത്രീകളില്‍ ദൗര്‍ഭാഗ്യത്തിന്റെ സൂചനയാണ്. നിങ്ങള്‍ക്ക് കാര്യമായ ചെലവുകള്‍ വഹിക്കേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ലക്ഷ്മീദേവിയുടെ അനുഗ്രഹം
ഹിന്ദു മതവിശ്വാസമനുസരിച്ച് സമ്പത്ത്, ഫലഭൂയിഷ്ഠത, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് ലക്ഷ്മി ദേവി. അതിനാല്‍, നിങ്ങളുടെ ഇടത് കൈപ്പത്തിയില്‍ ചൊറിച്ചില്‍ ഉണ്ടാകുമ്പോള്‍, ദേവി നിങ്ങളെ ഉപേക്ഷിക്കുന്നു എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ക്ക് പണം നഷ്ടപ്പെടുകയോ ചെലവാകുകയോ ചെയ്യും. എന്നിരുന്നാലും, സ്ത്രീകളുടെ ഇടത് കൈ ചൊറിയുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. വലതു കൈ ചൊറിഞ്ഞാല്‍ സ്ത്രീക്ക് പണം നഷ്ടപ്പെടും.
പുരുഷന്മാരുടെയും സ്ത്രീകളുടെയും കൈകള്‍ വ്യത്യസ്തം
സ്ത്രീകള്‍ക്ക് ഇടതു കൈപ്പത്തിയില്‍ ചൊറിച്ചില്‍ ഉണ്ടായാല്‍ ഭാഗ്യവും പണവും ലഭിക്കുമെന്ന് പറയപ്പെടുന്നു. നേരെമറിച്ച്, പുരുഷന്മാര്ക്ക് അവരുടെ വലത് കൈപ്പത്തിയില്‍ ചൊറിച്ചില്‍ ഉണ്ടായാല്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications
