Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ജോലി ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍
കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍ ജോലി ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം അത് അല്‍പ്പം വെല്ലുവിളിയുമാണ്. എന്നാല്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും സാമ്പത്തികമായി ശക്തി നേടാനും ഭാവി സുരക്ഷിതമാക്കാനും പണം വിദഗ്ധമായി കൈകാര്യം ചെയ്യാനും സാധിക്കും. അതിനുള്ള ഏഴ് എളുപ്പവഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

സാമ്പത്തികകാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക
പണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭര്‍ത്താവിനെയോ കുടുംബത്തിലെ ആണുങ്ങളെയോ ഏല്‍പ്പിക്കാതെ സ്വന്തമായി തന്നെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കുക. ദിവസമോ ആഴ്ചയിലൊരിക്കലോ ചിലവുകളും വരവും ബാങ്ക് ബാലന്‍സുമെല്ലാം പരിശോധിക്കുക. വരവുചിലവുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ ബജറ്റ് തയ്യാറാക്കുക. മറ്റാരെങ്കിലുമായി അക്കൗണ്ട് വിവരങ്ങളോ സമ്പാദ്യ വിവരങ്ങളോ പങ്കുവെക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അതിന്റെ നിയന്ത്രണം അവരെ ഏല്‍പ്പിക്കാതിരിക്കുക. ഇനി സ്വന്തമായി ഒരു വരുമാനവും ഇല്ലാത്തവരാണെങ്കില്‍ പങ്കാളിക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ ഇടപെടുക. ഓരോ മാസവുമുള്ള അടവുകളെ കുറിച്ചും വരവുചിലവുകളെ കുറിച്ചും ക്യതൃമായി അറിഞ്ഞിരിക്കുക.
'ആ പൈസ ഞാന്‍ എടുക്കില്ല' - സേവിംഗ് അക്കൗണ്ട്
പലപ്പോഴും ഈയൊരു വാചകം സ്ത്രീകള്‍ പറഞ്ഞിട്ടുണ്ടാകും. അങ്ങനെ എന്ത് ആവശ്യം വന്നാലും എടുക്കാതെ കുറച്ച് പണം മാറ്റിവെച്ചിരിക്കണം. അത് ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ ആണെങ്കില്‍ അത്രയും നല്ലത്. അപ്രതീക്ഷിതമായ, അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള നീക്കിയിരുപ്പ് ആയിരിക്കണം അത്. ആ പണം പ്രതിസന്ധി ഘട്ടങ്ങളില്‍ ആശ്വാസം നല്‍കും. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ചിലവിനുള്ള തുക ഇങ്ങനെ അടിയന്തര ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസമോ ആഴ്ചയിലോ ഒരു നിശ്ചിതതുക മാറ്റിവെച്ച് ഈ പണം സ്വരൂപിക്കാം.
ഭാവിയെ കുറിച്ച് ഒരു പ്ലാന്‍ വേണം
ഭാവിയെ കുറിച്ച് കൃത്യമായൊരു പ്ലാനിംഗ് ഉള്ളത് സാമ്പത്തികമായി സുരക്ഷിതമാകുന്നതില്‍ പ്രധാനമാണ്. വാര്‍ധക്യകാലം സുരക്ഷിതമാക്കുന്നതിന് ഒരു നീക്കിയിരുപ്പ് ഉണ്ടാകുന്നത് നല്ലതാണ്. പൊതുവേ പുരുഷന്മാരേക്കാള്‍ ആയുസ്സ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് പങ്കാളിയുടെ സാമ്പത്തിക രപിന്തുണ നഷ്ടമായാലുള്ള അവസ്ഥ മുമ്പില്‍ കാണണം. മറ്റാര്‍ക്കും ബാധ്യതയാകാതിരിക്കാന്‍ വാര്‍ധക്യ കാലത്തേക്ക് മാത്രമായി ഒരു സമ്പാദ്യം മാറ്റിവെക്കുക.
കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക
സാമ്പത്തിക സുരക്ഷയെ മുന്‍നിര്‍ത്തി കൃത്യമായ ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കുക. സമ്പാദ്യം ആരംഭിക്കുക, ബാധ്യതകള്‍ തീര്‍ക്കുക, ദീര്‍ഘകാല സമ്പാദ്യ പദ്ധതി എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ ഭാവി സുരക്ഷിതമാക്കുന്നതില്‍ പ്രധാനമാണ്. എല്ലാ മാസവും ചെറുതാണെങ്കിലും ഒരു തുക സമ്പാദ്യത്തിലേക്ക് മാറ്റിവെക്കുക. ഈ ആവശ്യത്തിന് മാത്രമായി ഒരു അക്കൗണ്ട് ഉണ്ടാകുന്നത് നല്ലതാണ്. നല്ല പലിശ വാഗ്ദാനം ചെയ്യുന്ന സേവിംഗ്‌സ് അക്കൗണ്ട് തിരഞ്ഞെടുക്കുക. അതുപോലെ ഉയര്‍ന്ന പലിശ നല്‍കുന്ന ലോണുകള്‍ എത്രയും വേഗം തിരിച്ചടക്കാന്‍ ശ്രമിക്കുക. ഇവ പൂര്‍ണ്ണമായും അടച്ചുതീര്‍ക്കുന്നതിന് ഒരു കാലപരിധി നിശ്ചയിച്ച് അതിനായി പരിശ്രമിക്കുക. പലിശയിനത്തില്‍ പോകുന്ന തുക സമ്പാദ്യമാക്കി മാറ്റാന്‍ ഇതിലൂടെ സാധിക്കും.
ലോണ്‍ നല്ലതാണ്
ബാധ്യതകള്‍ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളി ആണെങ്കിലും ലോണുകള്‍ ഒന്നും ഇല്ലെങ്കില്‍ അതും സാമ്പത്തികസുരക്ഷയ്ക്ക് വെല്ലുവിളി ആണെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ഭയത്താല്‍ ഇവര്‍ക്ക് പണം വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. അതുകൊണ്ട് വളരെ ആലോചിച്ച് സാമ്പത്തികമായി വലിയ ബാധ്യതയാകാത്ത ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുക, അത് വിദഗ്ധമായി ഉപയോഗപ്പെടുത്തുക.
ഉയര്‍ന്ന പലിശയുള്ള ലോണുകള്‍ കുറയ്ക്കുക
ചില വായ്പകള്‍ നല്ലതാണെങ്കില്‍ മറ്റുചില വായ്പകള്‍ എന്നന്നേക്കുമായി നമ്മളെ കുരുക്കിലാക്കും. ഉയര്‍ന്ന പലിശ ഈടാക്കുന്ന വായ്പകള്‍ എടുക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അത്തരം വായ്പകള്‍ ഉണ്ടൈങ്കില്‍ എത്രയും വേഗം അവ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.
ബാങ്കുകളുമായി നല്ല ബന്ധം പുലര്‍ത്തുക
സാമ്പത്തികമായി ആശ്രയിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക. സാമ്പത്തികമായ സഹായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അക്കൗണ്ട് സംബന്ധമായ സംശയങ്ങള്‍ക്കും ആരെയാണ് ബന്ധപ്പെടേണ്ടത് എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. പലിശസംബന്ധമായതും ലോണ്‍ സംബന്ധമായതുമായ കാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇവര്‍ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











