Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സൗരക്കാറ്റ്, ഉല്‍ക്കവര്‍ഷം, സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍: 2025-നെ കാത്തിരിക്കുന്ന പ്രപഞ്ച മാറ്റങ്ങള്‍
2025-ന് തുടക്കമായി, പ്രപഞ്ചത്തിലെ ഓരോ മാറ്റവും വളരെയധികം കൗതുകത്തോടെ വീക്ഷിക്കുന്നവര്‍ നിരവധിയാണ്. 2025-ല്‍ ഇത്തരം ചില പ്രപഞ്ച മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. നിരവധി ആകാശ വിസ്മയങ്ങളാണ് ലോകത്തെ കാത്തിരിക്കുന്നത്. പൂര്‍ണ ചന്ദ്രഗ്രഹണം, ഉല്‍ക്കവര്‍ഷം, രക്തചന്ദ്രന്‍, സൗരക്കാറ്റ്, ഭാഗിക സൂര്യ ഗ്രഹണം തുടങ്ങി നിരവധി വിസ്മയങ്ങള്‍ക്കാണ് 2025 സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.
ശാസ്ത്രലോകവും ആകാശവിസ്മയങ്ങളും എപ്പോഴും നമ്മളില്‍ കൗതുകമുണര്ത്തിയിട്ടുള്ളതാണ്. അത്തരത്തില്‍ ചില ആകാശ വിസ്മയങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. 2025-ലെ ഈ പ്രപഞ്ച മാറ്റങ്ങള്‍ കാണുന്നതിനായി കണ്ണും നട്ട് നോക്കിയിരിക്കുകയാണ് ശാസ്ത്രലോകം. എന്തൊക്കെയാണെന്ന് നോക്കാം.

ഉല്‍ക്കാവര്‍ഷം നാളെ
ജനുവരി 3,4 തീയ്യതികളിലായി ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഉല്‍ക്കാ വര്‍ഷങ്ങള്‍ക്ക് തുടക്കമാവും. ക്വാഡ്രാന്റിഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. അമേരിക്കന്‍ മെറ്റിയോര്‍ സൊസൈറ്റിയുടെ ഫയര്‍ബോള്‍ റിപ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍ റോബര്‍ട്ട് ലുന്‍സ്ഫോര്‍ഡ് പറയുന്നതനുസരിച്ച് ജനുവരി 3 -നാണ് ഏറ്റവും നല്ല രീതിയില്‍ കാണുന്ന ഉല്‍ക്കാവര്‍ഷത്തിന് തുടക്കമാവുന്നത്. സെക്കന്റില്‍ 70KM (43 miles) എന്ന കണക്കിലാണ് ഉല്ക്കാവര്ഷമുണ്ടാവുന്നത്. ഇത് ചുരുങ്ങിയ കാലത്തേക്ക് 120 ഉല്‍ക്കകള്‍ വരെ വര്‍ഷിക്കാം. വ്യക്തമായ ആകാശമെങ്കില്‍ മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇവ നിരീക്ഷിക്കാവുന്നതാണ്.
സൂപ്പര്‍ മൂണ്‍
ജനുവരിയില്‍ തന്നെ അടുത്ത ശാസ്ത്രകൗതുകം ആരംഭിക്കുന്നു. ജനുവരി 13-നാണ് സൂപ്പര്‍ മൂണ്‍ കാണപ്പെടുന്നത്. ഇത് കൂടാതെ മറ്റ് രണ്ട് സൂപ്പര്‍ മൂണുകള്‍ക്ക് കൂടി 2025 സാക്ഷ്യം വഹിക്കും. ഒക്ടോബര്‍ 7, നവംബര്‍ 5 എന്നീ തീയ്യതികളിലായിരിക്കും അവ. ചന്ദ്രന് അതിന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്. ഇതാകട്ടെ സാധാരണ ചന്ദ്രനേക്കാള്‍ 30% വലുതും തെളിച്ചമുള്ളതുമായിരിക്കും. ചൊവ്വയെ പിന്നിലാക്കി ചന്ദ്രന് ഈ സമയം മുന്നിലെത്തുകയും ഏകദേശം ഒരു മണിക്കൂറോളം അത്തരത്തില്‍ തുടരുകയും ചെയ്യുന്നു.
രക്തചന്ദ്രന്‍
സൂപ്പര്‍മൂണിന് ശേഷം ആകാശവിസ്മയമായ രക്തചന്ദ്രന്‍ മാര്‍ച്ച് 13, 14 തീയ്യതികളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ സമയം ചന്ദ്രനെ ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതിനാലാണ് രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ എന്ന് പറയുന്നത്. ഏഷ്യയുടെ ചില പ്രദേശങ്ങളിലും ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഈ ചന്ദ്രന് ദൃശ്യമാവുന്നു.
സമ്പൂര്‍ണ ചന്ദ്രഗ്രഹണം
അടുത്തതായി 2025-നെ കാത്തിരിക്കുന്നത് ഒരു സമ്പൂര്‍ണ ചന്ദ്രഗ്രഹണമാണ്. സെപ്റ്റംബര്‍ 7-നാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന് പൂര്‍ണതയില്‍ ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടു നില്ക്കുന്നു. മേഘങ്ങളില്ലാത്ത ആകാശത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സുരക്ഷിതമായി കാണാവുന്നതാണ് ഊ ചന്ദ്രഗ്രഹണം.
അറോറ ബൊറിയാലിസ്
നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ് എന്നാണ് ഇതറിയപ്പെടുന്നത്. പല നിറങ്ങളിലായാണ് ഇവ കാണപ്പെടുന്നത്. ഭൂമിയുടെ ചുറ്റുമുള്ള വാതകങ്ങളുമായി സൂര്യന്റെ ചാര്‍ജ് കണങ്ങള്‍ ബന്ധിപ്പിക്കുന്നതിന്റെ ഫലമായാണ് ഇത്തരം നിറമുള്ള ബീക്കണുകള്‍ കാണുന്നത്. കൊറോണല്‍ മാസ് എജക്ഷന്‍സ് എന്ന വലിയ മേഘങ്ങള്‍ സൂര്യനില്‍ നിന്നുണ്ടാവുമ്പോളാണ് ഏറ്റവും മികച്ച രീതിയില്‍ ഇവ നമുക്ക് കാണാനാവുന്നത്.
ഭാഗിക സൂര്യ ഗ്രഹണം
ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന് കടന്നുപോകുമ്പോള്‍, സൂര്യന്റെ കിരണങ്ങളുടെ പകുതിയും മറയ്ക്കപ്പെടുന്നു. ഇത് മാര്‍ച്ച് 29-നാണ് സംഭവിക്കുന്നത്. സൂര്യന്റെ 30% മുതല്‍ 40% വരെ ഈ ഗ്രഹണത്തില്‍ മൂടപ്പെട്ടിരിക്കുന്നു. ഈ ദിനത്തില്‍ നിങ്ങള്‍ ഒരിക്കലും സൂര്യനെ നേരിട്ട് നോക്കരുത്, പ്രത്യേക സോളാര്‍ ഫില്‍ട്ടര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ രീതിയില്‍ മാത്രമേ സൂര്യനെ നോക്കാന്‍ പാടുകയുള്ളൂ.
ശനി വലയങ്ങള്‍ അപ്രത്യക്ഷമാവും
സാധാരണ അവസ്ഥയില്‍ ശനിയുടെ വലയങ്ങള്‍ അപ്രത്യക്ഷമാുകയില്ല. എന്നാല്‍ മാര്‍ച്ചില്‍ ശനിയുടെ സ്ഥാനം മാറുന്നതോടെ ചെറിയൊരു സമയത്തേക്ക് ശനിയുടെ വലയങ്ങള്‍ അപ്രത്യക്ഷമാവുന്നു. അതിന് കാരണം ശനിയുടെ വലയങ്ങള്‍ ചരിഞ്ഞതായതാണ്. അത് ഭൂമിയുടെ വീക്ഷണകോണില്‍ നിന്ന് മാഞ്ഞ് പോവുന്നതിന്റെ ഫലമായാണ് ഇത്തരം കാഴ്ച സംഭവിക്കുന്നത്.



Click it and Unblock the Notifications