Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പോയ മാസത്തേക്കാള്‍ അഭിവൃദ്ധിയോടെ സെപ്റ്റംബര്‍: ചൊവ്വ കനിയുന്നവര്, കൃത്യം കൃത്യമായി ഫലം
ജന്മസംഖ്യ പ്രകാരം ഓരോ മാസത്തില്‍ ഓരോ തരത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ ദൈനംദിന ജീവിതത്തെ ഇത് എത്രത്തോളം ബാധിക്കുന്നു, എന്തൊക്കെയാണ് ഗുണാനുഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ 2025 അവസാനത്തിലേക്ക് കടക്കുമ്പോള്‍ ചൊവ്വയുടെ വര്‍ഷമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
വരുന്ന മാസം അതായത് സെപ്റ്റംബര്‍ മാസത്തില്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്രകാരമാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് ഗുണാനുഭവങ്ങള്‍ എന്തൊക്കെയാണ് ദോഷഫങ്ങളെന്നറിയാം. കഴിഞ്ഞ മാസത്തെക്കാള്‍ അഭിവൃദ്ധിയാണോ ദോഷമാണോ നിങ്ങളെ കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി അറിയാം ജന്മസംഖ്യ പ്രകാരം. ഈ ലേഖനം വായിക്കാവുന്നതാണ്.

ജനന സംഖ്യ 1 (ജനനം 1, 10, 19, 28)
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് നിങ്ങള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ നല്കുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ബന്ധങ്ങളില്‍ സത്യസന്ധത നിലനിര്‍ത്തുകയും ചെയ്യുന്നു. മാസാവസാനത്തോടെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു.
ജനന സംഖ്യ 2 (ജനനം 2, 11, 20, 29)
ജനനസംഖ്യ 2 ആണെങ്കില്‍ അത് നിങ്ങളുടെ ശക്തിയെ തിരിച്ചറിയുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ വൈകാരിക ശക്തിക്ക് ഗുണപരമായി മാറുന്നു. കരിയറിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. യാത്രക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ജനന സംഖ്യ 3 (ജനനം 3, 12, 21, 30)
ജനനസംഖ്യ 3 ആണെങ്കില്‍ ഇവരുടെ ആശയവിനിമയം മികച്ചതായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ അധ്യാപകര്‍, എഴുത്തുകാര്‍, കലാകാരന്മാര് എന്നിവര്‍ക്ക് ഏറ്റവും മികച്ച മാസമാണ്. അത് മാത്രമല്ല നിങ്ങളുടെ കരിയറില്‍, സ്ഥാനക്കയറ്റങ്ങളോ അംഗീകാരമോ തേടി എത്തും. കൂടാതെ തുറന്ന സംഭാഷണങ്ങളിലൂടെ ബന്ധങ്ങള്‍ മികച്ചതായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും. കൂടാതെ അമിത ചെലവ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ജനന സംഖ്യ 4 (ജനനം 4, 13, 22, 31)
പല കാര്യങ്ങളിലും നിങ്ങള്‍ക്ക് സ്ഥിരതയും അച്ചടക്കവും പ്രധാനമാണ്. അത് മാത്രമല്ല പല വിധത്തില്‍ നേട്ടങ്ങളും തേടി എത്തുന്നു. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രണയത്തില്‍ ക്ഷമ ആവശ്യമാണ്. സാമ്പത്തികമായി, ജാഗ്രതയോടെ മുന്നോട്ട് പോവേണ്ടതാണ്.
ജനന സംഖ്യ 5 (ജനനം 5, 14, 23)
സെപ്റ്റംബര്‍ സ്വാതന്ത്ര്യവും മാറ്റവും കൊണ്ടുവരുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് കരിയറിലും യാത്രയിലും ആവേശകരമായ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. അപ്രതീക്ഷിത വരുമാനം വര്‍ദ്ധിക്കാം.
ജനന സംഖ്യ 6 (ജനനം 6, 15, 24)
പ്രണയവും ദാമ്പത്യവും മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തിലും പങ്കാലിത്തത്തിലും നിങ്ങള്‍ക്ക് മികച്ച് നില്ക്കുന്നു. ശക്തമായ ബന്ധമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ കരിയര്‍ വളര്‍ച്ച മികച്ചതായിരിക്കും. പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്നു. കുടുംബ കാര്യങ്ങള്‍ക്ക് നല്ല മാസം.

ജനന സംഖ്യ 7 (ജനനം 7, 16, 25)
പല കാര്യങ്ങളിലും ആത്മപരിശോധന നടത്തേണ്ട മാസമാണ് സെപ്റ്റംബര്‍. കരിയര്‍ മന്ദഗതിയിലാവുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ സംഭവിക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായേക്കാം. പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു.
ജനന സംഖ്യ 8 (ജനനം 8, 17, 26)
ജനനത്തീയ്യതി 8 ആണെങ്കില്‍ അത് നിങ്ങളില്‍ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കരിയറില്‍ പ്രതീക്ഷയും വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്ഥിരോത്സാഹം നല്ലതാണ്. ജീവിതത്തില്‍ പല വിധത്തില്‍ നേട്ടങ്ങളുണ്ടാവും. നിക്ഷേപങ്ങള്‍ അനുകൂല ഫലം നല്കുന്നു.
ജനന സംഖ്യ 9 (ജനനം 9, 18, 27)
നിങ്ങള്‍ക്ക് സെപ്റ്റംബര്‍ മാസം നേട്ടത്തിന്റെ മാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കരിയറില്‍ മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല ഏത് കാര്യത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു.



Click it and Unblock the Notifications
