Latest Updates
-
ജൂലൈ 8: അതിഗണ്ഡ യോഗം മാറി സുകർമ്മ യോഗം; സാമ്പത്തിക ഇടപാടുകൾക്ക് ശ്രദ്ധിക്കേണ്ട സമയം! -
മുംബൈ മഴയിൽ പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് ഫിറ്റ്നസ് നിലനിർത്താൻ ഇതാ എളുപ്പവഴികൾ! -
ചാടാതെ വയറിലെ കൊഴുപ്പ് കളയാം; മലൈക അറോറയുടെ 10 മിനിറ്റ് വർക്കൗട്ട് രഹസ്യം ഇതാ! -
നൈക 7/7 മൺസൂൺ സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്! -
വർക്കൗട്ടിന് മുൻപ് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ? പുരുഷന്മാർ അറിയേണ്ട ആരോഗ്യ രഹസ്യങ്ങൾ -
മുംബൈയിൽ കനത്ത മഴ; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം! -
ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ: 999 രൂപയിൽ താഴെ മികച്ച ഫിറ്റ്നസ് ഗിയറുകൾ; വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
മുംബൈ മഴക്കാലം: കുട്ടികളുടെ ആരോഗ്യത്തിന് ഈ കരുതൽ അത്യാവശ്യം, അണുബാധകളെ അകറ്റാം -
ജിമ്മിൽ പോകണ്ട, എട്ടു മാസം കൊണ്ട് ഗ്രേസ് ആന്റണി മാറിയത് ഇങ്ങനെ; ആ ഫിറ്റ്നസ് രഹസ്യം ഇതാ!
കല്ലറ തുറന്ന 20 പേരേയും കാത്തിരുന്നത് പടുമരണം: ഫറവോയുടെ ശാപത്തിന്റെ രഹസ്യം
ഈജ്പിതിലെ ഫറവോയായിരുന്നു തുത്തന്ഖാമന്. ഇദ്ദേഹത്തിന്റെ കല്ലറ തുറക്കുന്നവര്‍ ആരാണോ അവര്‍ ഉടനെ തന്നെ മരണത്തിന് കീഴടങ്ങുന്നു. അതുകൊണ്ട് തന്നെ എന്താണ് ഇതിന് കാരണം എന്നറിയാതെ ഒരു ചുരുളഴിയാത്ത രഹസ്യമായി വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നു. 1922-ല്‍ തുത്തന്‍ഖാമന്റെ ശവക്കല്ലറ തുറന്ന് പരിശോധിച്ച 20പേരും മരണപ്പെട്ടു. എന്നാല്‍ ഇത് ഫറവോയുടെ ശാപമായാണ് പലരും കണക്കാക്കിയിരുന്നത്. എന്നാല്‍ ഈജ്പിതുകാര്‍ കരുതുന്നത് പോലെ ഇത് ഫറവോയുടെ ശാപമല്ല എന്നാണ് ഇപ്പോള്‍ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിരിക്കുന്നത്.
ഈജ്പിതിലെ മമ്മികളില്‍ ഏറ്റവും പ്രശസ്തം തുത്തന്‍ഖാമന്റെ മമ്മി തന്നെയാണ്. കല്ലറ തുറക്കുന്ന ഓരോരുത്തരും മരണപ്പെടുന്നത് ഈ മമ്മിയുടെ കുപ്രസിദ്ധിയിലേക്ക് നയിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ എന്തുകൊണ്ടാണ് മരണം സംഭവിച്ചത് എന്നതിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. റോസ് ഫെലോവെസ് എന്ന ഗവേഷകനാണ് ജേണല്‍ ഓഫ് സയന്റിഫിക് എക്സ്പ്ലോറേഷനില്‍ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മരണ കാരണം
ഏകദേശം 3200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുത്തന്‍ഖാമന്റെ കല്ലറ അടച്ചത്. അതുകൊണ്ട് തന്നെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് തുറക്കുമ്പോള്‍ അതില്‍ നിന്നുള്ള വിഷവസ്തുക്കളാണ് ഗവേഷകരായ 20 പേരുടേയും മരണത്തിന് കാരണമായത്. ശവകുടീരത്തില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ നിന്ന് ഹാനീകരമായ രീതിയില്‍ റേഡിയേഷന് പ്രവഹിച്ചിരുന്നു. ഇതിന്റെ ഫലമായാണ് മരണം സംഭവിച്ചത് എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇതില്‍ നിന്ന് രക്ഷപ്പെട്ടാലും പലപ്പോഴും ജീവിത കാലം മുഴുവന്‍ രോഗികളായി കഴിയുന്നതിനും അര്‍ബുദം അടക്കമുള്ള രോഗാവസ്ഥകളിലേക്ക് മനുഷ്യനെ തള്ളിവിടുന്നതിനും സാധിക്കുന്നു ഈ സംയുക്തങ്ങള്‍.
യുറേനിയം പോലുള്ള വസ്തുക്കള്‍
തുത്തന്‍ഖാമന്റെ കല്ലറ തുറക്കുന്നവര്‍ക്ക് മരണം സംഭവിക്കും എന്ന് ഈജിപ്ഷ്യന്‍ ലിപികളില്‍ എഴുതപ്പെട്ടിരുന്നു. ഇത് അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു പിന്നീടുളള സംഭവങ്ങള്‍ എല്ലാം തന്നെ. എന്നാല്‍ യുറേനിയം പോലുള്ള റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടക്കമുള്ള വിഷ വസ്തുക്കളില്‍ നിന്ന് വമിച്ച വിഷപദാര്‍ത്ഥങ്ങളാണ് മരണ കാരണം എന്ന് കണ്ടെത്തി. 3000-ത്തോളം വര്‍ഷത്തോളം അകത്തുണ്ടായിരുന്ന ഇത്തരം വസ്തുക്കള്‍ കല്ലറ തുറന്നതോടെ പുറത്തെത്തുകയും അത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇവര്‍ക്ക് നല്‍കുകയും ചെയ്തു.
പുരാതന മുന്നറിയിപ്പ്
കല്ലറ തുറക്കുന്നതിന് മുന്‍പ് തന്നെ പല തരത്തിലുള്ള മുന്നറിയിപ്പുകള്‍ കല്ലറക്ക് മുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. റേഡിയേഷനെക്കുറിച്ചും അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയതു കൊണ്ടാണ് കല്ലറ തുറക്കുന്നത് അപകടമെന്ന് മുന്‍കൂട്ടി കൊത്തിവെച്ചിരുന്നത്. ഇത് കൂടാതെ കല്ലറ തുറക്കുന്നവര്‍ മരണപ്പെടുന്നത് വഴി മരണകാരണം അമാനുഷിക ശക്തികളോ അല്ലെങ്കില്‍ ശാപമോ ആണെന്ന് പരക്കെ ആരോപണങ്ങള്‍ ഉയര്‍ന്നു.
സഞ്ചാരികളുടെ കുത്തൊഴുക്ക്
കല്ലറ തുറന്നതോടെ തുത്തന്‍ഖാമന്റെ മമ്മി കാണുന്നതിന് വേണ്ടി സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു ഈജിപ്തിലേക്ക്. ഇതിനെത്തുടര്‍ന്ന് ധാരാളം ദുരൂഹതകളും തുത്തന്‍ഖാമന്റെ മമ്മിയെ ചുറ്റിപ്പറ്റി ഉണ്ടായി. കല്ലറയില്‍ ധാരാളം സ്വര്‍ണവും രത്നങ്ങളും പാത്രങ്ങളും പണവും പ്രതിമകളും ഉള്‍പ്പടെ കോടിക്കണക്കിന് മൂല്യം വരുന്ന വസ്തുക്കള്‍ തുത്തന്‍ഖാമന്റെ കല്ലറയില്‍ ഉണ്ടായിരുന്നു. ഏകദേശം പത്തു വര്‍ഷത്തോളം സമയമെടുത്താണ് കല്ലറയുടെ പര്യവേഷണം പൂര്‍ത്തിയാക്കിയത്.
തുത്തന്‍ഖാമന്റെ ജീവിതം
പത്ത് വയസ്സുള്ളപ്പോഴാണ് ഈജിപ്തിന്റെ ഭരണാധികാരിയായി തുത്തന്ഖാമന് സ്ഥാനമേറ്റത്. എന്നാല്‍ വളരെ ചുരുങ്ങിയ കാലം മാത്രമേ ഭരണം നടത്തുന്നതിന് അദ്ദേഹത്തിന് സാധിച്ചുള്ളൂ. 18 വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു. എന്നാല്‍ എന്താണ് മരണത്തിന് പിന്നില്‍ എന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ തുത്തന്‍ഖാമന്റെ മമ്മി പര്യവേഷണം നടത്തിയത് വഴിയാണ് ഇദ്ദേഹം പ്രശസ്തനാവുന്നത്. പക്ഷേ കല്ലറ തുറന്നവരെല്ലാം മരണപ്പെടുന്നത് വഴി അത് കുപ്രസിദ്ധിയായി മാറി.
ഗവേഷകരുടെ മരണ കാരണം
1922-ലാണ് തുത്തന്‍ഖാമന്റെ കല്ലറ തുറന്നത്. ഈ സംഘത്തെ നയിച്ചത് കാര്‍ണര്‍വോന്‍ പ്രഭുവായിരുന്നു. ഇദ്ദേഹവും കൂട്ടാളികളും മരിച്ചതോടെ കല്ലറയെക്കുറിച്ചുള്ള ഭയം ലോകമെമ്പാടും വ്യാപിച്ചു. കല്ലറ തുറന്ന് വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് കാര്‍ണര്‍വോന്‍ മരിച്ചത്. പിന്നീട് ശവക്കല്ലറയിലേക്ക് ആദ്യം പ്രവേശിച്ച വ്യക്തിയായ ഹോവാര്‍ഡ് കാര്‍ട്ടര്‍ അര്‍ബുദം ബാധിച്ച് പിന്നീട് മരിച്ചു. അതിന് ശേഷം നിരവധി പേര് പല വിധത്തിലുള്ള കാരണങ്ങളാല്‍ മരണപ്പെട്ടു. ഇതെല്ലാം പല വിധത്തില്‍ തുത്തന്‍ഖാമന്റെ കല്ലറയെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിപ്പിച്ചു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications