Latest Updates
-
ജൂലൈ 8: അതിഗണ്ഡ യോഗം മാറി സുകർമ്മ യോഗം; സാമ്പത്തിക ഇടപാടുകൾക്ക് ശ്രദ്ധിക്കേണ്ട സമയം! -
മുംബൈ മഴയിൽ പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് ഫിറ്റ്നസ് നിലനിർത്താൻ ഇതാ എളുപ്പവഴികൾ! -
ചാടാതെ വയറിലെ കൊഴുപ്പ് കളയാം; മലൈക അറോറയുടെ 10 മിനിറ്റ് വർക്കൗട്ട് രഹസ്യം ഇതാ! -
നൈക 7/7 മൺസൂൺ സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്! -
വർക്കൗട്ടിന് മുൻപ് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ? പുരുഷന്മാർ അറിയേണ്ട ആരോഗ്യ രഹസ്യങ്ങൾ -
മുംബൈയിൽ കനത്ത മഴ; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം! -
ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ: 999 രൂപയിൽ താഴെ മികച്ച ഫിറ്റ്നസ് ഗിയറുകൾ; വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
മുംബൈ മഴക്കാലം: കുട്ടികളുടെ ആരോഗ്യത്തിന് ഈ കരുതൽ അത്യാവശ്യം, അണുബാധകളെ അകറ്റാം -
ജിമ്മിൽ പോകണ്ട, എട്ടു മാസം കൊണ്ട് ഗ്രേസ് ആന്റണി മാറിയത് ഇങ്ങനെ; ആ ഫിറ്റ്നസ് രഹസ്യം ഇതാ!
ചന്ദ്രനുള്ളില്‍ ഒളിഞ്ഞിരിക്കും രഹസ്യം പുറത്ത് വന്നു: അടുത്ത ലക്ഷ്യം മനുഷ്യവാസം?
ചന്ദ്രനെക്കുറിച്ച് നിരവധി പഠനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. ഇതില്‍ എല്ലാവരിലും സംശയമുണര്‍ത്തുന്ന ഒന്നാണ് ചന്ദ്രന്റെ അകക്കാമ്പ് ഖരമാണോ ദ്രാവകമാണോ വേറെന്തെങ്കിലും അവസ്ഥയിലാണോ എന്നുള്ളത്. ഇത് വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ പഠന വിധേയമാക്കിയ ഒരു വിഷയം തന്നെയാണ്. എന്നാല്‍ ഇതിനുള്ള ഉത്തരം കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ക്കിടയില്‍ ഇപ്പോഴാണ് ഇതിനൊരു ഉത്തരം ലഭിച്ചിരിക്കുന്നത്.
ചന്ദ്രന്റെ കാമ്പിന്റെ ഘടന മനസ്സിലാക്കുന്നതിന് വേണ്ടി നടത്തിയ പഠനത്തില്‍ ചന്ദ്രന്റെ അകക്കാമ്പ് ഖരമാണ് എന്ന് കണ്ടെത്തി. ഈ പര്യവേക്ഷണത്തിന് നേതൃത്വം നല്‍കിയത് ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (സിഎന്‍ആര്‍എസ്) പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ആര്‍തര്‍ ബ്രയോഡാണ്. കാലങ്ങളായുള്ള പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു ഫലത്തിലേക്ക് എത്തിയത്.

ചാന്ദ്ര രഹസ്യം പുറത്ത്
ചാന്ദ്രരഹസ്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ചന്ദ്രന്റെ ആന്തരിക കാമ്പിന്റെ രഹസ്യം ഖരമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. അത് ഇരുമ്പിന്റെ സാന്ദ്രതക്ക് സമാനമാണെന്നും കണ്ടെത്തി. ഈ സുപ്രധാന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാണോ എന്ന പരിശോധന കൂടി നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ചന്ദ്രന്റെ പരിണാമത്തേയും കാന്തിക ക്ഷേത്രത്തേയും കുറിച്ചുള്ള കാര്യങ്ങളിലും കൂടുതല്‍ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ചന്ദ്രന്റെ ഉള്‍വശത്തെക്കുറിച്ച്
ചന്ദ്രന്റെ ഉള്‍വശത്തെക്കുറിച്ച് പലപ്പോഴും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ആകാശഗോളങ്ങളുടെ ഉള്‍വശത്തെക്കുറിച്ച് പര്യവേഷണത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇതിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയില്‍ കൂടുതല്‍ മനസ്സിലാക്കേണ്ടത് അനിവാര്യം തന്നെയാണ്. പ്രത്യേകിച്ച് കൃത്യമായ ഡാറ്റയുടെ അഭാവം പലപ്പോഴും ഇത്തരം പഠനങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
പഠനം ഇപ്രകാരം
ഭൂകമ്പത്തിന്റെ വിവരങ്ങളും മറ്റ് വ്യത്യസ്ത വസ്തുക്കളുമായി ഇവ ഇടപഴകുമ്പോള്‍ ഉണ്ടാവുന്ന ശബ്ദതരംഗങ്ങളെ മനസ്സിലാക്കിയാണ് ചന്ദ്രന്റെ ഉള്‍വശത്തെക്കുറിച്ച് പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. പലപ്പോഴും ബഹിരാകാശ ദൗത്യങ്ങളില്‍ നിന്നും ചാന്ദ്ര ലേസര്‍-റേഞ്ചിംഗ് പരീക്ഷണങ്ങളില്‍ നിന്നുമുള്ള വിവരങ്ങളുമായി സംയോജിപ്പിച്ചാണ് ബ്രയോഡും സംഘവും ചന്ദ്രനെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ശേഖരിച്ചത്.
ചന്ദ്രന്റെ കാമ്പ് വളരെ ഭൂമിയോട് സാമ്യമുള്ളത്
ചന്ദ്രന്റെ അകക്കാമ്പ് ഭൂമിയോട് വളരെയധികം സാമ്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഈ പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍ അനുസരിച്ച് ഭൂമിയെപ്പോലെ തന്നെ കട്ടിയേറിയ അകക്കാമ്പാണ് ചന്ദ്രനുമുള്ളത് എന്ന് മനസ്സിലാക്കാം. ഇത് ചന്ദ്രന്റേയും ഭൂമിയുടേയും പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ചന്ദ്രന്റെ ഖര ആന്തരിക കാമ്പിന്റെ കണ്ടെത്തല്‍ ഭൂമിയുടെ ചരിത്രത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്കുന്നു. ഇപ്പോഴത്തെ ഈ വെളിപ്പെടുത്തല്‍ കാലങ്ങളായി നിലനില്‍ക്കുന്ന പഠനഫലത്തെ വെല്ലുവിളിക്കുന്നതുമാണ്.



Click it and Unblock the Notifications