Latest Updates
-
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം
കടലോളം ജലവുമായി ചൊവ്വ? ഒന്നരക്കിലോമീറ്റര്‍ ആഴത്തില്‍ ജലസാന്നിധ്യം: മനുഷ്യവാസം അടുത്തഘട്ടം
പലപ്പോഴും സൗരയൂഥവും അതിന് ചുറ്റുമുള്ളതും അതിനപ്പുറത്തേക്കുള്ളതുമായ കാര്യങ്ങള്‍ ശാസ്ത്രത്തിന് കൗതുകമുണര്‍ത്തുന്നതാണ്. പലപ്പോഴും ശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന ചില ഗ്രഹങ്ങളുണ്ട്. അതിലൊന്നാണ് ചൊവ്വ. ഇപ്പോള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഒന്നരക്കിലോമീറ്റര്‍ ആഴത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. നാസയുടെ റോബോട്ടടിക് ഇന്‍സൈറ്റ് ലാന്‍ഡര്‍ ആണ് ഇത്തരം വിവരങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിച്ചത്.
സമുദ്രങ്ങള്‍ രൂപപ്പെടുന്നതിന് വരെ കാരണമാകുന്ന തരത്തിലുള്ള ജലമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. നാസക്ക് വേണ്ടി കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിന് തുടക്കം കുറിച്ചത്. സൗരയൂഥത്തില്‍ ജീവന് കണ്ടെത്തുന്നതിനും ജീവന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനും വേണ്ട പഠനങ്ങള്‍ നടക്കുന്നതിന്റെ ഇടയിലാണ് ഇത്തരം ഒരു കണ്ടെത്തല്‍ നാഴികക്കല്ലായി മാറുന്നത്.

ആഴത്തിലുള്ള ജലസാന്നിധ്യം
ചൊവ്വയുടെ ഉപരിതലത്തില്‍ 11.5 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പല പഠനങ്ങളിലും ജലസാന്നിധ്യം ചൊവ്വയില്‍ ഉണ്ട് എന്നത് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ചൊവ്വയില്‍ ആദ്യമായാണ് ദ്രവരൂപത്തിലുള്ള ജലം കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യ വാസത്തിനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ജീവന്റെ കണികാ സാന്നിധ്യം നിലനില്‍ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ് ഇനി ആലോചിക്കുന്നതും. മനുഷ്യന്റെ ചൊവ്വാ ദൗത്യത്തില്‍ ജലത്തിന്റെ സാന്നിധ്യം എന്തുകൊണ്ടും വളരെ നിര്‍ണായകമാണ്.
ഗവേഷണങ്ങള്‍ പല വിധം
ഇപ്പോള്‍ കണ്ടെത്തിയ ഇക്കാര്യം വളരെ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പലപ്പോഴും സൗരയൂഥത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും ജലത്തിന്റെ ഉറവിടത്തേയും ചരിത്രത്തേയും കുറിച്ച് മനസ്സിലാക്കുന്നതിനും സഹായിക്കുന്നു ഇപ്പോഴത്തെ ഈ പഠനം. കാലാവസ്ഥയെക്കുറിച്ചും ഭൂമിശാസ്ത്രപരമായ ചരിത്രവും കാലാവസ്ഥയും എല്ലാം മനസ്സിലാക്കുന്നതിനും ഇപ്പോഴത്തെ ഈ പഠനം സഹായിക്കുന്നു. അത് മാത്രമല്ല ചൊവ്വയിലെ ജലത്തെ മനസ്സിലാക്കുന്നത് വഴി ശാസ്ത്രജ്ഞര്‍ക്ക് ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും.
ഭൂമിയും ചൊവ്വയും
ഭൂമിയും ചൊവ്വയും തമ്മിലുള്ള താരതമ്യ പഠനങ്ങള്‍ സൗരയൂഥത്തെക്കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് നമ്മളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ നിരവധി വെല്ലുവിളികള്‍ ഇപ്പോഴും മുന്നിലുണ്ട് എന്നതാണ് സത്യം. ചൊവ്വയിലെ വെള്ളത്തിന് ഉപ്പുവെള്ളത്തിന്റെ സ്വഭാവമുണ്ടെന്നതും അതില്‍ കൂടുതല്‍ ലവണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതുമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും മനുഷ്യന് ഉപയോഗിക്കുന്ന കാര്യത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ദ്രവജലം കൂടുതലുള്ള ഭൂഗര്‍ഭ ജലസംഭരണികളില്‍ എത്തിച്ചേരാന്‍ ആവശ്യമായ ആഴത്തില്‍ വേണം സംഭരിക്കുന്നതിനും.
ഒരു പുതിയ യുഗം
ചൊവ്വയുടെ ഉപരിതലത്തില്‍ നടത്തിയ ഗ്രഹത്തിന്റെ കൃത്യമായ ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ദ്രാവകാവസ്ഥയിലുള്ള ജലത്തിന്റെ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജലസാന്നിധ്യം കണ്ടെത്തിയതോടെ ചൊവ്വയില്‍ ജീവന്റെ നിലനില്‍പ്പിന് അനുകൂലമായ സാഹചര്യങ്ങള്‍ ചൊവ്വയിലുണ്ടാവാം എന്നാണ് ഗവേഷകാഭിപ്രായം. മാത്രമല്ല ഭാവിയില്‍ മനുഷ്യജീവനെ ചൊവ്വയില്‍ എങ്ങനെ നിലനിര്‍ത്താമെന്നും അതിന് വേണ്ടി എന്തൊക്കെ ചെയ്യാമമെന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതാണ്.



Click it and Unblock the Notifications
