Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചൊവ്വയിലെ താപനില വര്ദ്ധിപ്പിക്കണമെന്ന് ശാസ്ത്രജ്ഞര്, എന്തിനാണ് അങ്ങനെ ചെയ്യുന്നത്
ചൊവ്വ ഗ്രഹത്തിലെ താപനില വര്ദ്ധിപ്പിക്കണമെന്ന ഒരു വിചിത്ര നിര്ദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്. സാങ്കേതികമായ മാറ്റങ്ങള് വരുത്തിയ കണങ്ങള് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് എത്തിക്കണമെന്നാണ് ഇവരുടെ നിര്ദ്ദേശം. അയേണോ അലൂമിനിയമോ കൊണ്ടുണ്ടാക്കിയ ഈ ചെറുകണങ്ങള് ചൊവ്വയുടെ അന്തരീക്ഷത്തില് എയറോസോളുകളായി വര്ത്തിക്കും. അവ ചൂടിനെ പിടിച്ചെടുക്കുകയും സൂര്യപ്രകാശം ചൊവ്വോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യും.

ചൊവ്വയുടെ അന്തരീക്ഷത്തില് ഇത്തരമൊരു മാറ്റം വരുത്തുന്നത് എന്തിനാണെന്ന് അറിയുമോ? ചൈാവ്വയിലെ ഹരിതഗൃഹ പ്രഭാവം ഉയര്ത്തുക എന്ന ലക്ഷ്യമാണ് അതിന് പിന്നില്. അങ്ങനെ സംഭവിച്ചാല് പത്ത് വര്ഷത്തിനിടയില് ചൊവ്വയിലെ താപനിലയില് ഏതാണ്ട് 28 ഡിഗ്രി സെല്ഷ്യസിന്റെ വര്ദ്ധന ഉണ്ടാകും.
എന്തിനാണ് അങ്ങനെ ചെയ്യുന്നത്
ചൊവ്വയെ വാസയോഗ്യമാക്കാനുള്ള ആദ്യപടിയെന്ന നിലയില് ഇത് ചെയ്യാമെന്നാണ് ഈ നിര്ദ്ദേശം മുന്നോട്ടുവെച്ച ഗവേഷകര് പറയുന്നത്. അതേസമയം താപനില ഉയര്ത്തിയത് കൊണ്ട് മാത്രം ചൊവ്വ വാസയോഗ്യമാകില്ല. ചൊവ്വയുടെ പര്സ്ഥിതിയെ ഏതാണ്ട് ഭൂമിയിലെ പോലെ മാറ്റാനുള്ള പ്രക്രിയ ടെറാഫോമിംഗ് എന്നാണ് അറിയപ്പെടുന്നത്. ചൊവ്വയെ സംബന്ധിച്ചെടുത്തോളം ടെറാഫോമിംഗിലെ ആദ്യപടി അവിടുത്തെ താപനില ഉയര്ത്തലാണ്. മുമ്പ് ഹരിതഗൃഹ വാതകങ്ങള് ചൊവ്വയിലേക്ക് കടത്തിവിടണമെന്ന നിര്ദ്ദേശവും ഇത്തരത്തില് ഉയര്ന്നിട്ടുണ്ട്. പക്ഷേ ഇതൊട്ടും പ്രായോഗികമായിരുന്നില്ല.
നിലവിലെ നിര്ദ്ദേശം അനുസരിച്ച് എഞ്ചിനീയറിംഗ് ചെയ്ത നാനോകണങ്ങളാണ് ചൊവ്വയുടെ അന്തരീക്ഷത്തില് എത്തിക്കുക. അവ ചൊവ്വയെ ചൂടുപിടിപ്പിക്കും.
ചൊവ്വയില് മനുഷ്യവാസം സാധ്യമോ
ശ്വസിക്കാവുന്ന രൂപത്തിലുള്ള ഓക്സിജന്റെ അഭാവം, ഹാനികരമായ അള്ട്രാവൈലറ്റ് റേഡിയേഷന്, ഉപ്പ് മചീര ഉണ്ടോ, നോര്ത്ത് ഇന്ത്യക്കാരുടെ പ്രിയ പാലക് പക്കവട തയ്യാറാക്കാംണ്ണ്, അടിക്കടിയുള്ള പൊടിക്കാറ്റ് എന്നിവയെല്ലാം കൊണ്ട് നിലവില് ചൊവ്വ മനുഷ്യന് വസിക്കാന് പറ്റിയ ഇടമല്ല. എന്നാല് ചൊവ്വയെ മനുഷ്യവാസത്തിന് യോഗ്യമാക്കണമെങ്കില് ആദ്യം ചെയ്യേണ്ടത് അവിടുത്തെ താപനില ഉയര്ത്തുക എന്നതാണ്. ഇക്കാര്യത്തില് കൂടുതല് പഠനം വേണമെന്നാണ് നിര്ദ്ദേശം മുന്നോട്ടുവെച്ച ഗവേഷകര് പറയുന്നത്.
Also Read: ചീര ഉണ്ടോ, നോര്ത്ത് ഇന്ത്യക്കാരുടെ പ്രിയ പാലക് പക്കവട തയ്യാറാക്കാം
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
