Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
കോട്ടണ്‍ വസ്ത്രങ്ങള്‍ ചുരുങ്ങിപ്പോകുന്നത് എന്തുകൊണ്ട്? ചുരുങ്ങിയ വസ്ത്രങ്ങള്‍ പഴയപടിയാക്കുകയും ചെയ്യാം
ആഗ്രഹിച്ചുവാങ്ങിയ കോട്ടണ്‍ ഷര്‍ട്ടോ അല്ലെങ്കില്‍ ചുരിദാറോ ഒന്ന് കഴുകിയതിന് ശേഷം വീണ്ടും ധരിക്കാന്‍ നോക്കുമ്പോള്‍ ഇറുകിയത് പോലെ തോന്നിയിട്ടുണ്ടോ. മിക്കവര്‍ക്കും ആ അനുഭവം ഉണ്ടായിട്ടുണ്ടാകും. കോട്ടണ്‍ വസ്ത്രങ്ങള്‍ മറ്റ് തുണികളില്‍ നിന്നും വ്യത്യസ്തമായി കഴുകുമ്പോള്‍ ചുരുങ്ങുമെന്ന് നമുക്കറിയാം. പക്ഷേ അത് എന്തുകൊണ്ടാണെന്ന് മിക്കവര്‍ക്കും അറിയില്ല. ഇതിന് പിന്നിലെ ശാസ്ത്രീയവശം എന്താണെന്ന് മനസ്സിലാക്കാം.

കാരണക്കാരന്‍ ഫൈബര്‍
കോട്ടണ്‍ വസ്ത്രങ്ങള്‍ കഴുകലിന് ശേഷം ചുരുങ്ങുന്നതിന്റെ പ്രധാന കാരണക്കാരന്‍ അവയിലെ കോട്ടണ്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഫൈബര്‍ ആണ്. പരുത്തിച്ചെടിയില്‍ നിന്ന് ലഭിക്കുന്ന ഫൈബറുകള്‍ നെയ്താണ് കോട്ടണ്‍ തുണികള്‍ നിര്‍മ്മിക്കുന്നത്. ഒരു സ്വാഭാവിക ബയോപോളിമെര്‍ ആയ സെല്ലുലോസ് ആണ് ഫൈബറിലെ പ്രധാന ഘടകം. കോട്ടണ്‍ വസ്ത്രങ്ങള്‍ നനയുമ്പോള്‍ ഫൈബറുകള്‍ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും പിന്നീട് ഉണങ്ങുമ്പോള്‍ സങ്കോചിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കഴുകിയതിന് ശേഷം കോട്ടണ്‍ വസ്ത്രങ്ങള്‍ ചുരുങ്ങുന്നതെന്ന് കോര്‍ണല്‍ സര്‍വ്വകലാശാലയിലെ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ജിലിയന് ഗോള്ഡ്ഫാര്ബിനെ ഉദ്ധരിച്ച് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിയര്‍പ്പ് വലിച്ചെടുക്കാനും കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് കഴിയുമെന്നതും നമ്മള് അനുഭവിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. നേരെമറിച്ച് പോളിസ്റ്റര്‍, നൈലോണ്‍ പോലുള്ള വസ്ത്രങ്ങള്‍ വിയര്‍പ്പോ നനവോ വലിച്ചെടുക്കുകയുമില്ല അതുപോലെ കഴുകുന്നതിലൂടെ ചുരുങ്ങിപ്പോകുകയുമില്ല. കാരണം അവ നിര്‍മ്മിച്ചിരിക്കുന്ന നൂലുകള്‍ വെള്ളത്തില്‍ വീര്‍ക്കുന്നില്ല.
ഇനി ഇവിടെ നടക്കുന്ന രസതന്ത്രം കൂടി മനസ്സിലാക്കാന്‍ ശ്രമിക്കാം. കോട്ടണ്‍ വസ്ത്രം നെയ്തിരിക്കുന്ന ഫൈബറുകള്ക്കിടയില് ഒരു ഹൈഡ്രജന്‍ ബോണ്ട് നെര്റ്റ്വര്ക്ക് ഉണ്ട്. ചൂട്, വെള്ളം എന്നിവ പോലുള്ളവയുടെ സാന്നിധ്യത്തില്‍ ഈ ബോണ്ട് നെറ്റ്വര്ക്കില് മാറ്റമുണ്ടാകും. തത്ഫലമായി തുണി ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യും. തുണികളില്‍ ചുളിവുകള്‍ വീഴുന്നതും ചൂട് ഉപയോഗിക്കുമ്പോള്‍ അവ നിവരുന്നതും ഇക്കാരണം കൊണ്ടാണ്.
ചുരുങ്ങലിന് പിന്നിലെ ശാസ്ത്രം
എല്ലാ കോട്ടണ്‍ വസ്ത്രങ്ങളും ഒരുപോലെയല്ല ചുരുങ്ങുന്നതെന്ന് നമ്മള് മനസ്സിലാക്കിയിട്ടുണ്ട്. ചില കോട്ടണ്‍ വളരെയധികം ചുരുങ്ങും, മറ്റുചിലവ കുറച്ചേ ചുരുങ്ങുകയുള്ളു. ഇതിന് പിന്നിലും ഒരു കാരണമുണ്ട്. എല്ലാ കോട്ടണും ഒരേ മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും തുണിയില്‍ എങ്ങനെയാണ് ഫൈബര്‍ കൂട്ടിച്ചേര്ത്തുവെച്ചിരിക്കുന്നത് എന്നതിന്റെ അടസ്ഥാനത്തിലാണ് അവ എത്രത്തോളം ചുരുങ്ങുമെന്ന് തീരുമാനിക്കപ്പെടുന്നത്. ഉദാഹരണത്തിന് നെയ്തെടുത്ത കോട്ടണ്‍ വസ്ത്രങ്ങളേക്കാള്‍ ചുരുങ്ങുക കൈത്തുന്നല്‍ ചെയ്ത കോട്ടണ്‍ ആയിരിക്കും.
കോട്ടണ്‍ വസ്ത്രം എത്രത്തോളം ചുരുങ്ങുമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വെള്ളത്തില്‍ മാത്രമാണോ കഴുകുന്നത്, സോപ്പുപൊടി ചേര്‍ക്കുന്നുണ്ടോ എന്നതെല്ലാം കോട്ടണ്‍ ചുരുങ്ങുന്നതിനെ സ്വാധീനിക്കും. സോപ്പുപൊടി കോട്ടണിലെ ഫൈബറുകള്ക്കിടയിലെ ഹൈഡ്രജന്‍ ബോണ്ടുകളെ അസ്വസ്ഥമാക്കും. മാത്രമല്ല, എത്രത്തോളം ചൂടിലാണ് വസ്ത്രങ്ങള്‍ ഉണക്കുന്നതെന്നും ചുരുങ്ങലിനെ സ്വാധീനിക്കും.
്താരതമ്യേന കുറഞ്ഞ ചൂടില്‍ കോട്ടണ്‍ വസ്ത്രം ഉണക്കുമ്പോള്‍ ബാഷ്പീകരണം പതുക്കെയാണ് നടക്കുക. ഫൈബറുകള്‍ക്ക് കടുത്ത ചൂട് ഏല്ക്കുകയുമില്ല. അങ്ങനെ വരുമ്പോള്‍ വസ്ത്രം അധികം ചുരുങ്ങിപ്പോകില്ല.
ചുരുങ്ങിപ്പോയ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞിരിക്കുന്ന തമോദ്രവ്യം, അദൃശ്യ ദ്രവ്യത്തെ കുറിച്ച് സൂചനയുമായി ശാസ്ത്രലോകംവസ്ത്രങ്ങള് വീണ്ടെടുക്കാം
ഈ കാര്യം മിക്കവര്‍ക്കും അറിയില്ലായിരിക്കും. അതെ, ചുരുങ്ങിപ്പോയെന്ന് കരുതി കോട്ടണ്‍ ഷര്‍ട്ടോ ചുരിദാറോ ഒക്കെ പാടേ ഉപേക്ഷിക്കേണ്ടതില്ല. അതേസമയം വസ്ത്രത്തിന്റെയും നെയ്ത്തിന്റെയും ഗുണനിലവാരം ഇവിടെ ഒരു ഘടകമാണ്. ഫൈബറുകള്‍ നനവാല്‍ വീര്‍ക്കുകയും ഒരു സമ്മര്‍ദ്ദത്തിന് കീഴില്‍ ഉണങ്ങുകയും ചെയ്താല്‍ ചുരുക്കുകള്‍ നിവരാന്‍ സാധ്യതയുണ്ട്.
സ്റ്റീം അയേണിംഗ് ഈ രീതിയില്‍ വസ്ത്രങ്ങളിലെ ചുരുക്ക് മാറ്റും. ഇതിലൂടെ വസ്ത്രത്തിലെ ഈര്‍പ്പം തിരിച്ചെത്തുകയും അങ്ങനെ ഫൈബര്‍ വികസിച്ച് ബലം കൊടുത്ത് തേക്കുന്നതിലൂടെ ചുളിവുകള്‍ നിവര്‍ന്ന് വരികയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications