Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രപഞ്ചത്തെ ചേര്‍ത്തുനിര്‍ത്തുന്ന അദൃശ്യ പശ, തമോദ്രവ്യം എവിടെയാണ്, കണ്ടെത്തലുമായി ഗവേഷകര്‍
ഈ പ്രപഞ്ചത്തിന്റെ ഭൂരിഭാഗവും ആദൃശ്യമായ തമോദ്രവ്യം അഥവാ ഇരുണ്ട ദ്രവ്യം ആണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന ഒരു അദൃശ്യമായ പശ പോലെ അത് പ്രപഞ്ചം മുഴുവന്‍ പരന്ന് കിടക്കുന്നു. പ്രപഞ്ചത്തില്‍ നമുക്ക് കാണാനാകുന്ന ദ്രവ്യം കേവലം അഞ്ച് ശതമാനം ആണെങ്കില്‍ 27 ശതമാനം ഇരുണ്ട ദ്രവ്യമാണെന്നാണ് കരുതപ്പെടുന്നത്. ബാക്കിയുള്ളത് ഇരുണ്ട ഊര്‍ജ്ജമാണ്.

പ്രപഞ്ചത്തില്‍ നമുക്ക് കാണാനാകുന്ന ദ്രവ്യത്തില്‍ നിന്നും വിഭിന്നമായി തമോദ്രവ്യം പ്രകാശം പുറത്തുവിടുകയോ ആഗിരണം ചെയ്യുകയോ പ്രതിഫലിക്കുകയോ ചെയ്യുന്നില്ല. ഇതുകൊണ്ടാണ് നിഗൂഢമായ ആ ദ്രവ്യത്തെ കാണാന്‍ കഴിയാത്തത്. പക്ഷേ നമുക്ക് കാണാനാകുന്ന ദ്രവ്യത്തിലും റേഡിയേഷനിലും പ്രപഞ്ചഘടനയിലും തമോദ്രവ്യം ഉണ്ടാക്കുന്ന ഗുരുത്വാകര്‍ഷണത്തിന്റെ ഫലങ്ങളിലൂടെ അതിന്റെ സാന്നിധ്യം നമുക്ക് അറിയാന്‍ കഴിയും.
പുതിയ കണ്ടെത്തല്‍
ഡ്രാക്കോ എന്ന അകാശഗംഗയെ കേന്ദ്രീകരിച്ചാണ് ഗവേഷകരുടെ പഠനം നടന്നത്. ഭൂമിയില്‍ നിന്നും 2,50,000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ ആകാശഗംഗയുള്ളത്. ഈ ആകാശഗംഗയിലെ നക്ഷത്രങ്ങളുടെ ത്രിമാന ചലനങ്ങളെ കുറിച്ച് ഏറെക്കുറെ കൃത്യമായ രൂപരേഖ നല്കാന് ഗവേഷകര്‍ക്ക് സാധിച്ചു. ഹബ്ബിള്‍ ടെലസ്കോപ്പിന്റെ 18 വര്‍ഷത്തെ പ്രപഞ്ച നിരീക്ഷണങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്.
തമോദ്രവ്യം പ്രപഞ്ചത്തില്‍ എവിടെയാണെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആകാശഗംഗയില്‍ ഉടനീളം തമോദ്രവ്യം ഒരുപോലെ പരന്നുകിടക്കുന്നു എന്നതാണ് മുമ്പുണ്ടായിരുന്ന നിഗമനങ്ങള്‍. എന്നാല്‍ ഈ നിഗൂഢദ്രവ്യം ആകാശഗംഗുടെ കേന്ദ്രഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് കംപ്യൂട്ടര്‍ അനുമാനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡ്രാക്കോ ആകാശഗംഗയിലെ നക്ഷത്രങ്ങളുടെ ചലനവും സ്ഥാനവുമാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇത് ഉപയോഗിച്ച് നക്ഷത്ര ചലനങ്ങളുടെ ഒരു ത്രിമാന മാതൃക ഗവേഷകര്‍ തയ്യാറാക്കിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ തമോദ്രവ്യത്തിന്റെ സ്വഭാവത്തെ കുറിച്ചും ആകാശഗംഗയുടെ പരിണാമത്തില്‍ അവയ്ക്കുള്ള പങ്കിനെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ഏതായാലും ദീര്‍ഘകാലമായുള്ള ഹബ്ബിളിന്റെ പ്രപഞ്ച നിരീക്ഷണത്തിലൂടെ നക്ഷത്രചലനത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
