Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
നക്ഷത്രങ്ങള്‍ക്കെല്ലാം മരണമുണ്ട്, സൂര്യനും; അതെപ്പോള്‍, അപ്പോള്‍ ഭൂമിക്ക് എന്ത് സംഭവിക്കും?
സൂര്യന് നമ്മുടെ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്. ശാസ്ത്രം പഠിച്ച് തുടങ്ങുമ്പോള്‍ തന്നെ നമ്മള് പഠിക്കുന്ന കാര്യമാണത്. സൗരയൂഥത്തിന്റെ മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ജീവന്റെ ആധാരവും സൂര്യനാണെന്ന് നമ്മള് പഠിച്ചിട്ടുണ്ട്. എന്നാല്‍ ആ സൂര്യന് ഇല്ലാതായാല്‍ ഭൂമിയില്‍ എന്തെല്ലാം സംഭവിക്കും.

നക്ഷത്രങ്ങള്‍ക്കെല്ലാം മരണമുണ്ടെന്നുള്ളത് ശാസ്ത്രം തെളിയിച്ചിട്ടുള്ള കാര്യമാണ്. അത് സത്യമാണെങ്കില്‍ സൂര്യന്റെ മരണവും സത്യമാണ്. പക്ഷേ അത് പേടിച്ച് ജീവിക്കേണ്ട കാര്യമൊന്നുമില്ല. കാരണം ശതകോടി വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിക്കാന്‍ പോകുന്ന കാര്യമാണത്. അന്ന് നമ്മള് ഈ ലോകത്ത് ഉണ്ടായിരിക്കില്ലെന്ന് തീര്‍ച്ചയാണ്. അഞ്ച് ശതകോടി വര്‍ഷങ്ങള്‍ക്ക് കൂടിയുള്ള ഇന്ധനം സൂര്യനിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
സൂര്യന്റെ ജനനം
ഏതാണ്ട് 4.6 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഞ്ഞക്കുള്ളന്‍ വിഭാഗത്തിലുള്ള നക്ഷത്രമായ നമ്മുടെ സൂര്യന് ഉണ്ടായത്. ഹൈഡ്രജനും ഹീലിയവും കൊണ്ടാണ് സൂര്യന് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഹൈഡ്രജന്‍ ഇല്ലാതാകുമ്പോള്‍ സൂര്യന്റെ അന്ത്യം ആരംഭിക്കും.
സൂര്യന്റെ മരണം
വെള്ളക്കുള്ളനായിട്ടാണ് സൂര്യന്റെ ജീവിതം അവസാനിക്കുക. നക്ഷത്രത്തിന് കത്തുന്നതിന് ആവശ്യമായ ന്യൂക്ലിയര്‍ ഇന്ധനം മുഴുവനും തീരുമ്പോഴാണ് നക്ഷത്രം വെള്ളക്കുള്ളനായി മാറുന്നത്. അതിനാല്‍ ഒരു മരിച്ച നക്ഷത്രമെന്ന് വേണമെങ്കില്‍ വെള്ളക്കുള്ളനെ വിളിക്കാം. വെള്ളക്കുള്ളനായതിന് ശേഷം സൂര്യന് പതിയെ തണുക്കാന്‍ ആരംഭിക്കും. അങ്ങനെ സൂര്യന്റെ താപനില കുറഞ്ഞ് കുറഞ്ഞുവരും. സൂര്യനടക്കം പിണ്ഡം കുറഞ്ഞ നക്ഷത്രങ്ങളുടെ അവസാന അവസ്ഥ അതാണ്.
ഭൂമിയേക്കാള്‍ ദശലക്ഷക്കണക്കിന് മടങ്ങ് വലുപ്പം ഇപ്പോള്‍ സൂര്യനുണ്ടെങ്കിലും വെള്ളക്കുള്ളനാകുമ്പോള് സൂര്യന്റെ വലുപ്പം ഏതാണ്ട് ഭൂമിയുടേതിന് സമാനമാകും. ഇലക്ട്രോണ്‍ ഡീജനറേറ്റ് ദ്രവ്യം എന്നറിയപ്പെടുന്ന പ്രത്യേക അവസ്ഥയിലുള്ള ദ്രവ്യമായിരിക്കും വെള്ളക്കുള്ളനില്‍ ഉണ്ടായിരിക്കുക. ഈ അവസ്ഥയില്‍ എല്ലാ ഇലക്ട്രോണുകളും അവയുടെ ഏറ്റവും കുറഞ്ഞ ഊര്‍ജ്ജാവസ്ഥയില്‍ ആയിരിക്കും.
വെള്ളക്കുള്ളനായിരിക്കെ, സൂര്യന്റെ അകക്കാമ്പില്‍ ഹീലിയത്തിന്റെ ബാക്കിയായി കാര്‍ബണും ഓക്സിജനും ആയിരിക്കും ഉണ്ടായിരിക്കുക. ഈ അകക്കാമ്പിന് ചുറ്റും ഹീലിയത്തിന്റെ നേര്‍ത്ത പാളി ഉണ്ടാകും. കത്തിത്തീര്‍ന്ന ഹീലിയത്തിന്റെ ബാക്കിയായിരിക്കും ഇത്. പുറത്തെ പാളിയില്‍ നേരിയ തോതില്‍ കത്തിത്തീരാത്ത ഹൈഡ്രജനും ഉണ്ടായിരിക്കും. ചില വെള്ളക്കുള്ളന്മാര്ക്ക് ഇതുപോലെ ഹൈഡ്രജന്റെ പാളി ഉണ്ടായിരിക്കില്ല. പരിണാമത്തിനിടെ അവയിലെ ഹൈഡ്രജന്റെ തെര്‍മോന്യൂക്ലിയര്‍ ജ്വലനം പൂര്‍ത്തിയായത് കൊണ്ടാണിത്.
സൂര്യന് മരിച്ചാല്‍ ഭൂമിക്ക് എന്ത് സംഭവിക്കും
സൂര്യന് ഇല്ലാതാകുന്ന സമയത്ത് ഭൂമി ബാക്കിയുണ്ടാകില്ല എന്നതാണ് വാസ്തവം. കാരണം സൂര്യന് പതിയെപ്പതിയെ വികസിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ശതകോടി വര്‍ഷങ്ങള്‍ കൊണ്ട് സൂര്യന് ചുവന്ന ഭീമന് ഘട്ടത്തിലേക്ക് എത്തും. ഈ സമയത്ത്, അകക്കാമ്പില്‍ ഹൈഡ്രജന്‍ കത്തുന്ന അവസ്ഥയില്‍ നിന്നും അകക്കാമ്പിന് ചുറ്റുമായി ഹൈഡ്രജന്‍ കത്തുന്ന അവസ്ഥയിലേക്ക് സൂര്യനെത്തും.
സൂര്യനിലെ ഊര്‍ജ്ജോല്‍പ്പാദനം വന്തോതിലാകുകയും അതിനനുസരിച്ച് പുതിയ സന്തുലനാവസ്ഥയിലേക്ക് എത്തുന്നതിന് 200 മടങ്ങെങ്കിലും വികസിക്കേണ്ടതായും വരും. അനിയന്ത്രിതമായ വികാസത്തിലൂടെ പരമാവധി വലുപ്പത്തിലെത്തുമ്പോള്‍ സൂര്യന് ഭൂമിയെ എല്ലാം വിഴുങ്ങുമെന്നാണ് ഇത് സംബന്ധിച്ച ശാസ്ത്രീയ മാതൃകകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ അതിനെല്ലാം മുമ്പ് തന്നെ ഭൂമി ജീവയോഗ്യമല്ലാതായി തീര്‍ന്നേക്കും. ഇപ്പോള്‍ തന്നെ സൂര്യനില്‍ നിന്നുള്ള ചൂടും സൗരവാതങ്ങളും ഭൂമിയെ സാരമായി ബാധിക്കുന്നുണ്ട്. ഭൂമിയിലെ ജലാംശം വറ്റിക്കൊണ്ടിരിക്കുന്നു. അള്‍ട്രാവൈലറ്റ് റേഡിയേഷന് ഫീല്ഡുമായുള്ള പ്രവര്‍ത്തനവും സൗരവാതത്തിലെ കണങ്ങളും ഭൂമിയിലെത്തുകയും ഭൂമിയുടെ ഏറ്റവും മുകളിലുള്ള അന്തരീക്ഷപാളിയിലെ ജലം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതാണ്ട് ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ മിക്ക ജലസമ്പത്തും ഇല്ലാതാകുമെന്നാണ് സൂചന. അതുകൊണ്ട് സൂര്യന് ഭൂമിയെ വിഴുങ്ങിയില്ലെങ്കില്‍ പോലും ഭൂമിയിലെ അന്തരീക്ഷവും സമുദ്രങ്ങളുമെല്ലാം ഇല്ലാതാകും. ഏതാണ്ട് ചൊവ്വയുടെ അവസ്ഥയിലേക്ക് ഭൂമി എത്തും. ഭൂമിയെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് സൂര്യന് വികസിച്ചില്ലെങ്കില്‍ വെള്ളക്കുള്ളനെ വലംവെക്കുന്ന പാറക്കഷ്ണമായി ഭൂമി മാറും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications