Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
എന്നന്നേക്കുമായി ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍ ഈ ഭൂമിക്ക് എന്തുസംഭവിക്കും, മനുഷ്യരാശി ഇല്ലാതാകുമോ?
കാല്‍പ്പനിക ലോകത്ത് സൂര്യനേക്കാളേറെ പ്രിയം ആളുകള്‍ക്ക് ചന്ദ്രനോടാണ്. ചന്ദ്രനും ചന്ദ്രന്‍ തൂവുന്ന പാല്‍നിലാവും എത്ര മനോഹര സാഹിത്യ സൃഷ്ടികളാണ് ലോകത്തിന് നല്‍കിയിട്ടുള്ളത്. സൂര്യന് രൗദ്രപ്രതീകമാണെങ്കില്‍ ചന്ദ്രന്‍ സൗമ്യനാണ്. പൂര്‍ണ്ണചന്ദ്രനായി വിളങ്ങി ഭൂമിയെ നിലാവില്‍ പൊതിയുകയും പിന്നെ ലോപിച്ച് ലോപിച്ച് ആ പ്രഭയുടെ പല ഭാവങ്ങള്‍ കാണിച്ചുതരികയും ഒടുവില്‍ മുഴുവനായങ്ങ് അപ്രത്യക്ഷനായി അമാവാസിയുടെ ശൂന്യത മനസ്സിലാക്കി തരികയും ചെയ്യുന്ന അങ്ങകലത്തെ അമ്പിളിവട്ടമാണ് ചന്ദ്രന്‍.

സാഹിത്യവര്‍ണ്ണന ഇങ്ങനെയൊക്കെയാണെങ്കില്‍ ശാസ്ത്രീയമായി നോക്കുകയാണെങ്കിലും ചന്ദ്രന്‍ എന്ന ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹം സൂര്യനോളം തന്നെ ഭൂമിക്ക് വേണ്ടപ്പെട്ടവനാണ്. ഏതാണ്ട് 4.5 ശതകോടി വര്‍ഷം നീണ്ട സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ നൃത്തം ചെയ്യലില്‍ ഭൂരിഭാഗം സമയവും ഭൂമിയെ ചുറ്റി നൃത്തം ചെയ്യാന്‍ ചന്ദ്രന്‍ ഈ പ്രപഞ്ചത്ത് ഉണ്ടായിരുന്നു. ഒരിക്കല്‍ ഭൂമിയുടെ തന്നെ ഭാഗമായിരുന്ന ഒന്നായാണ് ചില അസ്‌ട്രോഫിസിസ്റ്റുകള്‍ ചന്ദ്രനെ കരുതുന്നത്. ചൊവ്വയോളം വലുപ്പമുള്ള ഒരു വസ്തു ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിലുണ്ടായ അവശിഷ്ടങ്ങള്‍ കൂടിച്ചേര്‍ന്ന് ചന്ദ്രനായി മാറുകയും ചെയ്തുവെന്നാണ് അവര്‍ കരുതുന്നത്. എന്തായാലും മനുഷ്യരാശിക്കും ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍ക്കും ചന്ദ്രനില്ലാത്ത ഒരു ഭൂമിയില്ല.
പക്ഷേ ചന്ദ്രന്‍ ഇല്ലാതായാലോ. വെറുതെ, ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. അങ്ങനെയൊരു ലോകത്തെ സങ്കല്‍പ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണല്ലേ. എങ്കില്‍ ഒരുനാള്‍ ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍ ഈ ലോകത്തിന്റെ ഗതി എന്തായിരിക്കുമെന്ന് ഒന്ന് വിലയിരുത്തിയാലോ.
ചന്ദ്രന്‍ അപ്രത്യക്ഷമാകുമോ?
അതിനുള്ള സാധ്യത വിരളമാണ്. അങ്ങനെയൊരു നാടകീയ പ്രതിഭാസം സംഭവിക്കണമെങ്കില്‍ ഇനിപ്പറയുന്നത് പോലെ ഈ ലോകത്ത് നടക്കണമെന്നാണ് നാസയുടെ ആര്‍ട്ടെമിസ് 3 ദൗത്യത്തിന്റെ ഭാഗമായ നോഹ പെട്രോ എന്ന ശാസ്ത്രജ്ഞന്‍ പറയുന്നത്. ചന്ദ്രന്റെ രൂപീകരണത്തിന് കാരണമായി എന്ന് കരുതും പോലെയുള്ള അതിഭീകരമായ ഒരു ഇടിയുടെ ആഘാതത്തില്‍ ചന്ദ്രന്‍ ചിതറിപ്പോകണം. അത്രയും വലിയൊരു ആകാശവസ്തുവിനേ ചന്ദ്രനെ ആ രീതിയില്‍ ഛിന്നഭിന്നമാക്കാന്‍ കഴിയൂ. ഭാഗ്യവശാല്‍ അത്രയും വലിയ വസ്തുക്കളൊന്നും സൂര്യനും മറ്റ് ഗ്രഹങ്ങളും അത്തരം വസ്തുക്കളെയെല്ലാം സൗരയൂഥത്തില്‍ നിന്നും അകറ്റിയോടിച്ചിട്ടുണ്ട്. അതുകൊണ്ട് ചന്ദ്രനെ തകര്‍ക്കാന്‍ സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഒരു വസ്തു വരേണ്ടിവരും. അതിനുള്ള സാധ്യത വളരെ വിരളമാണെന്ന് നോവ പറയുന്നു.
ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ ഭൂമിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുമെന്ന് നോക്കാം.
ചന്ദ്രന്‍ അപ്രത്യക്ഷമായാലുള്ള പരിണിതഫലങ്ങള്‍
ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍ ഭൂമിയില്‍ ഭൗതികമായി അതുണ്ടാക്കുന്ന ഏറ്റവും വലിയ പ്രത്യാഘാതം കടലുകളിലായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയുടെ മേല്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണ് കടലിലെ തിരമാലകള്‍. തിരമാലകളാണ് തീര ആവാസവ്യവസ്ഥകളുടെ ആധാരം. തിരമാലകള്‍ ഇല്ലാതായാല്‍ അത്തരം ആവാസവ്യവസ്ഥകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഇല്ലാതായേക്കാം. മനുഷ്യരുള്‍പ്പടെയുള്ള ജീവിവര്‍ഗ്ഗത്തെ ഇത് സാരമായി ബാധിക്കും.
കൂടാതെ തീരദേശ രൂപീകരണത്തിലും തിരമാലകള്‍ക്ക് വലിയ പങ്കുണ്ട്. തിരമാലകള്‍ ഇല്ലാതാകുന്നതോടെ തീരങ്ങളുടെ അവസ്ഥ എന്തായുകമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സമുദ്രത്തിന്റെ മൊത്തത്തിലുള്ള താപനില നിര്‍ണ്ണയിക്കുന്നതിലും തിരമാലകളുടെ പങ്ക് വലുതാണ്. ആഴങ്ങളിലുള്ള തണുത്ത ജലം തിരമാലകളിലൂടെ തീരത്തേക്ക് വലിച്ചെറിയപ്പെടുകയും അങ്ങനെയത് ചൂടുപിടിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ സമുദ്രജല പ്രവാഹത്തിലും തിരമാലകള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. കടല്‍ക്കാറ്റിന്റെ ദിശ തീരുമാനിക്കുന്നത് വഴി തീരദേശ കാലാവസ്ഥയിലും തിരമാലകള്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. കടല്‍ തിരമാലകള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് ഇവയെ എല്ലാം സാരമായി ബാധിക്കും. അത് ഭൂമിയില്‍ ഒന്നാകെയുള്ള ഊര്‍ജ്ജ-താപ വിതരണത്തെയും ബാധിക്കും. ലോകത്തിന്റെ പലയിടങ്ങളും കാലാവസ്ഥാമാറ്റവും താപനില മാറ്റവും ഉണ്ടാകും.
ചന്ദ്രന്‍ അപ്രത്യക്ഷമായാലുള്ള മറ്റൊരു പ്രതിസന്ധി ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിലുള്ള മാറ്റമാണ്. കുറച്ച് കാലം കൊണ്ടേ ഇത് പ്രത്യക്ഷമാകുകയുള്ളുവെങ്കിലും വളരെ വലിയ മാറ്റമാണ് ലോകത്ത് അതുമൂലം സംഭവിക്കുക. അതുമൂലം കാലാവസ്ഥകള്‍ അപ്രത്യക്ഷമാകുകയും ധ്രുവങ്ങളുടെ സ്ഥാനങ്ങള്‍ മാറുകയുമൊക്കെ ചെയ്യാം. ഇങ്ങനൊക്കെ സംഭവിച്ചാല്‍ ഭൂമി ജീവന് അനുയോജ്യമായ സ്ഥലമല്ലാതായി മാറും.
ഭൂമിയിലെ പല ജീവജാലങ്ങളും ആവാസവ്യവസ്ഥകളും ചന്ദ്രനെ ആശ്രയിച്ചുകഴിയുന്നുണ്ട്. ചില ജീവിവര്‍ഗ്ഗങ്ങളുടെ ജീവിതചക്രം അല്ലെങ്കില്‍ സ്വഭാവങ്ങള്‍ എന്നിവയെല്ലാം ചന്ദ്രനെയും ചാന്ദ്ര ചക്രത്തെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് ചില പക്ഷികള്‍ ദേശാടനം നടത്തുന്നത് നിലാവിനെ അശ്രയിച്ചാണ്. രാത്രിജീവികള്‍ക്കും രാത്രികാലത്ത് ഇര തേടുന്ന ജീവികള്‍ക്കും വെളിച്ചമേകുന്നത് ചന്ദ്രനാണ്.
ചന്ദ്രനുമായി മനുഷ്യര്‍ക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഭൂമിയിലല്ലാതെ മനുഷ്യന്റെ കാല്‍പ്പാട് പതിഞ്ഞ മറ്റൊരിടം ഈ പ്രപഞ്ചത്തില്‍ ചന്ദ്രനാണ്. അതുകൊണ്ടുതന്നെ ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍ അത് മനുഷ്യന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകും. മാത്രമല്ല, ഭൂമിയുടെയും സൗരയൂഥത്തിന്റെയും ഉത്ഭവത്തെ കുറിച്ച് അറിയാനുള്ള വലിയൊരു സ്രോതസ്സാണ് ചന്ദ്രന്‍. ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍ ആ പ്രതീക്ഷകളും മങ്ങും.
സാംസ്‌കാരികമായും ചന്ദ്രന്‍ മനുഷ്യരാശിയോട് ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പല മനുഷ്യസംസ്‌കാരങ്ങളിലും ചന്ദ്രനുമായി ബന്ധപ്പെട്ട പല കഥകളും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം അടിയുറച്ചിരിക്കുന്നുണ്ട്. ചാന്ദ്രമാസവും കലണ്ടറും അടിസ്ഥാനമാക്കിയുള്ള നിരവധി സംസ്‌കാരങ്ങള്‍ ലോകത്തുണ്ട്. ഒരുനാള്‍ ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍ അത്തരം ആചാര വിശ്വാസങ്ങളെല്ലാം അതോടൊപ്പം ഇല്ലാതാകും.



Click it and Unblock the Notifications











