Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ചന്ദ്രന് ചുരുങ്ങിക്കൊണ്ടിരിക്കുന്നു, ഭൂകമ്പം പോലെ ചന്ദ്രനില്‍ ചന്ദ്രകമ്പങ്ങള്, പ്രത്യാഘാതമെന്താണ്
ഭൂമിയും ചന്ദ്രനുമിടയില്‍ നിസ്സാരബന്ധമല്ല ഉള്ളതെന്ന് നമുക്കറിയാം. മേലെ മാനത്ത് നാം കാണുന്ന, നിലാവെളിച്ചം തൂകുന്ന ചന്ദ്രന് ഭൂമിയിലെ ജീവജാലങ്ങളെയും ഭൂപ്രതിഭാസങ്ങളെയും പലതരത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രന് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നാളുകളായി സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണം നടക്കുന്നുണ്ട്. സീസ്മിക് പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ചന്ദ്രന് ചുരുങ്ങുന്നത് എന്നായിരുന്നു കണ്ടെത്തലുകള്‍. ചന്ദ്രോപരിതലത്തിലെ വ്യതിയാനങ്ങള്‍ ഫോട്ടോയിലൂടെ നിരീക്ഷിച്ചതിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയിരുന്നത്.

അതെ, ചന്ദ്രന് ചുരുങ്ങുകയാണ്
ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ചന്ദ്രന്റെ വട്ടം (വ്യാസം) കുറഞ്ഞുവരുകയാണെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. നിലവില്‍ ചന്ദ്രന്റെ അകക്കാമ്പ് 50 മീറ്ററോളം, അതായത് 164 അടി ചുരുങ്ങി. ചിത്രങ്ങളില്‍ ചന്ദ്രോപരിതലത്തിലെ വ്യതിയാനങ്ങള്‍ കണ്ടതിന് ശേഷം ഇക്കാര്യം ശരിയായിരിക്കാം എന്നാണ് നാസയിലെ ശാസ്ത്രജ്ഞരും പറയുന്നത്. അപ്പോളോ ബഹിരാകാശ യാത്രികര്‍ എടുത്ത ഫോട്ടോകളും അടുത്തിടെ നാസയുടെ ചാന്ദ്ര നീരിക്ഷണ പേടകവും (എല്‍ആര്‍ഒ) എടുത്ത ചിത്രങ്ങളുമാണ് ഇവര്‍ പരിശോധിച്ചത്.
എന്താണ് സംഭവിക്കുന്നത്
ചന്ദ്രന്റെ അകക്കാമ്പ് ക്രമേണ തണുക്കുകയും ചുരുങ്ങുകയും ചെയ്യുകയാണ്. അങ്ങനെ ഉപരിതലം ചുളുങ്ങിപ്പോകുന്നു. മുന്തിരി ഉണക്കമുന്തിരിയായി മാറുന്നത് പോലെ. ഇതുമൂലം ഭൂകമ്പം എന്നതുപോലെ ചാന്ദ്രകമ്പങ്ങള്‍ ഉണ്ടാകുകയാണ്. ഇവ മണിക്കൂറുകളോളം നീണ്ടുനില്‍ക്കാം, വലിയ മണ്ണിടിച്ചിലുകള്‍ക്ക് കാരണമാകാം. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യന് ചെന്നെത്താനും താമസസ്ഥലമാക്കി ചന്ദ്രനെ മാറ്റാനുമുള്ള ബഹിരാകാശ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് ചന്ദ്രന്റെ ഈ ചുരുങ്ങല്‍.
ചന്ദ്രകമ്പത്തിന്റെ കാരണം
ഭൂകമ്പത്തിന് സമാനമായ ചന്ദ്രകമ്പങ്ങള് ഭൂമിയില്‍ ഏതെങ്കിലും രീതിയിലുള്ള ആഘാതങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം വലുതല്ലെന്നും തിരമാലകളുടെ ചലനത്തെ അവ ബാധിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. ഭൂകമ്പത്തിന് സമാനമല്ല ചന്ദ്രകമ്പം. ചന്ദ്രന്റെ അകക്കാമ്പ് ഇപ്പോഴും ചൂടുള്ള ദ്രാവകാവസ്ഥയിലാണ്. ഇതാണ് ചന്ദ്രകമ്പങ്ങള് അഥവാ സീസ്മിക് പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നത്. അതിന് പുറത്തായുള്ള ഉരുകിയ നിലയിലുള്ള ഭാഗം ക്രമേണ തണുക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോള്‍ അകത്തെ അളവുകളില്‍ മാറ്റം വരികയും ക്രസ്റ്റിന് അതിനനുസരിച്ച് വലുപ്പ വ്യത്യാസം വരുത്തേണ്ടി വരികയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഉപരിതലത്തില്‍ വിണ്ടുകീറലുകള്‍ ഉണ്ടാകും. ഇപ്പോഴും ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
നാസയുടെ ചാന്ദ്ര പര്യവേക്ഷണ പേടകത്തില്‍ നിന്നുള്ള വിവരങ്ങളും 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ച ഉപകരണങ്ങളും ഉപയോഗിച്ചാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
ചന്ദ്രകമ്പങ്ങളുടെ പ്രത്യാഘാതം എന്താണ്?
ഭൂകമ്പങ്ങളെ പോലെ ചന്ദ്രകമ്പങ്ങള് മുന്‍കൂട്ടി കണ്ടെത്തുക സാധ്യമല്ല. ശക്തമായ ചന്ദ്രകമ്പങ്ങള് അവിചാരിതമായാണ് സംഭവിക്കുന്നത്. ഇത് ചന്ദ്രോപരിതലത്തിലെ ഹ്രസ്വ ദൗത്യങ്ങള്‍ക്ക് ഭീഷണിയാകും. മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ചാന്ദ്രദൗത്യങ്ങള്‍ക്കും ചന്ദ്രനിലെ ഈ സീസ്മിക് പ്രവര്‍ത്തനങ്ങള്‍ ഭീഷണിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
