Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
പ്രപഞ്ചത്തിന്റെ തുടക്കം മഹാവിസ്ഫോടനമല്ല, അതിന് മുമ്പും പ്രപഞ്ചവും ഇരുണ്ട ദ്രവ്യവും ഉണ്ടായിരുന്നു
ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിന് ശാസ്ത്രതത്തിന്റെ മുമ്പില്‍ ഇപ്പോഴുള്ള തൃപ്തികരമാ. ഒരു ഉത്തരം മഹാവിസ്ഫോടന സിദ്ധാന്തമാണ്. എന്നാല്‍ അത് ശരിയല്ലെന്നാണ് ഒരു കോസ്മോളജി തിയറി പറയുന്നത്. പ്രപഞ്ചം സങ്കോച, വികാസങ്ങളുടെ ഘട്ടങ്ങളിലൂടെ ചാഞ്ചാടുന്നുവെന്നാണ് ആ തിയറി പറയുന്നത്. അതായത് കുറച്ച് കാലത്തെ സങ്കോചത്തിന് ശേഷം പ്രപഞ്ചം വികസിക്കുന്ന അവസ്ഥ. അത് ശരിയാണെങ്കില്‍ പ്രപഞ്ചത്തിന്റെ സ്വഭാവത്തില്‍ സാരമായ പ്രതിഫലനങ്ങള്‍ അതുമൂലം ഉണ്ടായിരിക്കാമെന്നും ഇപ്പോഴും മനുഷ്യന് പിടിതരാത്ത തമോഗര്‍ത്തം, ഇരുണ്ട ദ്രവ്യം എന്നിവയിലടക്കം അതിന്റെ സ്വാധീനമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

വെളിച്ചമായി പുതിയ പഠനം
മുകളില്‍ പറഞ്ഞ കോസ്മോളജി തിയറി ശരിയാണങ്കില്‍, പ്രപഞ്ചം അവസാന സങ്കോചത്തില്‍ നിന്നും നിലവിലെ വികാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനിടയില്‍ രൂപപ്പെട്ട തമോഗര്ത്തങ്ങളായിരിക്കും ഇരുണ്ട ദ്രവ്യത്തില്‍ ഉണ്ടാകുകയെന്ന് പുതിയൊരു പഠനം അഭിപ്രായപ്പെടുന്നു. ഇത് മഹാവിസ്ഫോടനത്തിന് മുമ്പ് സംഭവിച്ചിരിക്കാം. ഈ അനുമാനം പരിഗണിച്ചാല്‍, തമോഗര്‍ത്ത രൂപീകരണത്തിനിടയില് രൂപപ്പെട്ട ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍, ഭാവിയിലെ ഗുരുത്വാകര്‍ഷണ തംരംഗ ഒബ്സര്വേറ്ററികളില് തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇരുണ്ട ദ്രവ്യം രൂപപ്പെടാനുള്ള സാഹചര്യം എങ്ങനെയുണ്ടായെന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും കരുതുന്നു.
ഈ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ 80 ശതമാനവും ഇരുണ്ട ദ്രവ്യമാണെന്നാണ് മഹാവിസ്ഫോടനത്തിന്റെ പ്രതിഫലനമായി ഉള്ള ആകാശഗംഗകളിലെ നക്ഷത്രങ്ങളുടെ ചലനവും കോസ്മിക് മൈക്രേവേവ് പശ്ചാത്തലവും നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. പ്രകാശത്തെ പ്രതിഫലിപ്പിക്കുകയോ ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യാത്ത, എന്നാല്‍ സര്‍വ്വവ്യാപിയായ ഈ ഇരുണ്ട ദ്രവ്യം എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇതുവരെ മനസ്സിലാക്കിയിട്ടില്ല.
ഇക്കാര്യത്തിലൊരു വ്യക്തത കൊണ്ടുവരാനായിരുന്നു പുതിയ പഠനത്തിന്റെ ലക്ഷ്യം. പ്രപഞ്ചത്തിന്റെ അവസാനത്തെ സങ്കോച ഘട്ടത്തില്‍ ഉണ്ടായ സാന്ദ്രതയിലെ വ്യതിയാനങ്ങള്‍ നിന്നും ഉണ്ടായ ആദിമ തമോഗര്ത്തങ്ങളാണ് ഇരുണ്ട ദ്രവ്യത്തില്‍ ഉള്ളതെന്ന് പുതിയ പഠനം അഭിപ്രായപ്പെടുന്നു. ജേണല്‍ ഓഫ് കോസ്മോളജിയിലും അസ്ട്രോപാര്ട്ടിക്കിള് ഫിസിക്സിലും പഠനത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രപഞ്ചത്തിന്റെ ചാഞ്ചാട്ടം
സിങ്കുലാരിറ്റിയില്‍ നിന്നും പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടുവെന്നതാണ് പണ്ടുകാലത്തെ കോസ്മോളജിക്കല്‍ കാഴ്ചപ്പാട്. അതിനുശേഷം അതിവേഗത്തിലുള്ള, ഹ്രസ്വമായ പ്രപഞ്ചവികാസം ഉണ്ടായി(inflation). പക്ഷേ പുതിയ പഠനത്തിന് പിന്നിലുള്ള ഗവേഷകര്‍, നോണ്‍ സിങ്കുലര്‍ മാറ്റര്‍ ബൗണ്‍സിംഗ് കോസ്മോളജി എന്ന തിയറിയാണ് കണക്കിലെടുത്തത്. പ്രപഞ്ചത്തില്‍ ആദ്യം സങ്കോചമാണ് നടന്നതെന്ന് ആ തിയറി പറയുന്നു. ദ്രവ്യത്തിന്റെ സാന്ദ്രത വര്‍ധിച്ചതോടെ സങ്കോചം അവസാനിക്കുകയും മഹാവിസ്ഫോടനം സംഭവിക്കുകയയും പ്രപഞ്ചം ഇന്ന് കാണുന്നത് പോലെ വികസിച്ചുവെന്നും ആ തിയറി പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
