Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആകാശപ്രേമികള്‍ക്ക് വിരുന്നായി ആറുഗ്രഹങ്ങള് ആകാശത്ത് ഒരുമിച്ച് പ്രത്യക്ഷപ്പെടും
ആകാശക്കാഴ്ചകളില്‍ വിസ്മയം തൂകാത്തവര് ആരാണ്? പ്രത്യേകിച്ച് രാത്രിയാകാശത്തിന്റെ വശ്യതയില്‍. മിന്നാമിന്നികള്‍ പോലെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും നിലാവ് തൂവുന്ന ചന്ദ്രനും ഒളിഞ്ഞും തെളിഞ്ഞും ദര്‍ശനം തന്ന് പോകുന്ന ഗ്രഹങ്ങളുമെല്ലാം എത്രനേരം വേണമെങ്കിലും ആകാശത്തേക്ക് കണ്ണുകള്‍ മലര്‍ക്കെ തുറന്നിരിക്കാന്‍ ആകാശപ്രേമികളെ ആവേശിതരാക്കും. അങ്ങനെയുള്ളവര്‍ക്ക് ആറിരട്ടി ആവേശവും സന്തോഷവും നല്കുന്ന ഒരു വാര്‍ത്തയുണ്ട്. നിങ്ങള്‍ക്കായി വിരുന്നൊരുക്കി കാത്തിരിക്കുകയാണ് ജൂണ്‍ മാസം.

ആകാശത്ത് ആറുഗ്രഹങ്ങളുടെ പരേഡ്
ജൂണ്‍ മാസത്തില്‍ ആകാശത്ത് ആറുഗ്രഹങ്ങള് ഒരുമിച്ചെത്താന്‍ പോകുകയാണ്. വളരെ അപൂര്‍വ്വമായ ആകാശക്കാഴ്ചയാകും ഇത്. ജൂണ്‍ മൂന്നിന് അതിരാവിലെയാണ് ഈ ആകാശവിരുന്ന് നടക്കുക. ഗ്രഹങ്ങള്‍ക്കൊപ്പം ചന്ദ്രനും ഈ ആകാശവിസ്മയത്തില്‍ പങ്കുചേരും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജ്യോതിശാസ്ത്ര ലോകത്തും ആകാശപ്രേമികള്ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു.
ഏതൊക്കെ ഗ്രഹങ്ങള്‍
ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്്റ്റിയൂണ് എന്നീ ഗ്രഹങ്ങളാണ് ജൂണ്‍ മാസത്തില്‍ അതിരാവിലെ ആകാശത്ത് ഒരുമിച്ചെത്താന്‍ പോകുന്നത്. ഇതില്‍ ബുധന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. പക്ഷേ യുറാനസിനെയും നെപ്റ്റിയൂണിനെയും കാണണമെങ്കില്‍ ടെലസ്കോപ്പ് ആവശ്യമായി വരും. ഓരോ ഗ്രഹങ്ങളുടെയും പ്രത്യേകത മനസ്സിലാക്കിയിരുന്നാല്‍ ഓരോന്നും ഏതൊക്കെയാണെന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കും.
രാത്രി വൈകി തന്നെ മഞ്ഞ നിറത്തില്‍ ശനി ആകാശത്ത് ദൃശ്യമാകും. കുംഭം നക്ഷത്രസമൂഹത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ ശനിയെ കാണാനാകും. നെപ്റ്റിയൂണ്‍ മീനം നക്ഷത്രസമൂഹത്തിലാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍ നെപ്റ്റിയൂണിനെ കാണണമെങ്കില്‍ പവറുള്ള ബൈനോകുലര്‍ വേണം. അതിനുശേഷം ആകാശത്ത് ചൊവ്വ പ്രത്യക്ഷമാകും. നേരിയ ചുവപ്പ് നിറത്തിലൂടെ ചൊവ്വയെ വേര്‍തിരിച്ചറിയാന്‍ സാധിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ ചൊവ്വയെ കാണാനാകും.
പുലര്‍ച്ചയോടെ യുറാനസും വ്യാഴവും ബുധനും ആകാശത്തെത്തും. പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് ഈ ഗ്രഹങ്ങള്‍ ദൃശ്യമാകുക. തിളക്കം കൊണ്ട് വ്യാഴത്തെ വേര്‍തിരിച്ചറിയാന്‍ സാധിക്കും. ഭാഗ്യമുണ്ടെങ്കില്‍ ബുധനെയും കാണാം. എന്നാല്‍ ബുധന്‍ സൂര്യനോട് ചേര്‍ന്നായതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ബുധനെ കാണുക പ്രയാസകരമായിരിക്കും. പവറുള്ള ബൈനോക്കുലര്‍ ഉണ്ടെങ്കില്‍ യുറാനസിനെയും കാണാം.
ഈ ഗ്രഹങ്ങളെ കൃത്യമായി കാണാന്‍ സഹായിക്കുന്ന, സ്കൈ ടുനൈറ്റ് പോലുള്ള പല മൊബൈല്‍ ആപ്പുകളും ഇന്ന് ലഭ്യമാണ്. മൊബൈല്‍ ആകാശത്തേക്ക് പിടിച്ചാല്‍ ഓരോ ഗ്രഹത്തിന്റെ പേര് സഹിതം ആകാശത്ത് അവ എവിടെയാണെന്ന് ഈ ആപ്പുകള്‍ കണ്ടെത്തിത്തരും.
ലോകത്തിലെ മിക്കയിടങ്ങളിലും ജൂണ്‍ മൂന്നിന് ഈ ആകാശവിരുന്ന് കാണാനാകുമെന്നാണ് അറിവ്. അതേസമയം ജൂണ്‍ മൂന്നിന് മാത്രമല്ല ഈ അപൂര്‍വ്വ ദൃശ്യവിരുന്ന് ഉണ്ടാകുക. ഈ ദിവസത്തിന് മുമ്പും പിമ്പും കുറേ ദിവസങ്ങളായി ഈ പുലര്‍കാലത്ത് ഈ ഗ്രഹങ്ങള്‍ ആകാശത്തുണ്ടാകും. അതേസമയം ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ജൂണ്‍ മൂന്നിന് ഈ കാഴ്ച കാണാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
