Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
അമരത്വത്തിന്റെ രഹസ്യം ഈ ജീവിയിലുണ്ട്, മരണത്തെ പറ്റിച്ച് ശൈശവത്തിലേക്ക് തിരിച്ചെത്തി പുനര്‍ജന്മം
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും. ഈ ലോകത്തെ ഏറ്റവും വലിയ സത്യമാണത്. മരണത്തെ അതിജീവിക്കുന്നതിനുള്ള രഹസ്യം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് അവനോളം തന്നെ പഴക്കമുണ്ട്. പുരാണഗ്രന്ഥങ്ങളിലും ശാസ്ത്രപുസ്തകങ്ങളിലും മറ്റ് ഗ്രഹങ്ങളിലും പ്രപഞ്ചമൊന്നാകെയും അവന്‍ അമരത്വത്തിന്റെ ആ രഹസ്യം തേടിനടന്നു. ഈ സമയമത്രയും ആ വലിയ രഹസ്യം നമ്മുടെ സമുദ്രങ്ങളില്‍ നീന്തിത്തുടിക്കുകയായിരുന്നു.

മനുഷ്യരുള്‍പ്പടെ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും മരണമുണ്ട്, ഒന്നിനൊഴിച്ച് -ജെല്ലിഫിഷ്. അമരത്വത്തിന്റെ രഹസ്യത്തിലേക്കുള്ള മനുഷ്യന്റെ പിടിവള്ളിയാണ് സമുദ്രങ്ങളില്‍ നീന്തിത്തുടിക്കുന്ന ഈ അപൂര്‍വ്വ ജീവി.
മരണത്തെ പറ്റിക്കുന്ന ജെല്ലിഫിഷ്
എങ്ങനെയാണ് ജെല്ലിഫിഷ് മരണത്തെ അതിജീവിക്കുന്നത്? ജെല്ലിഫിഷ് എന്ന് കേള്‍ക്കുമ്പോള്‍ അതിനെ ചിത്രങ്ങളിലോ നേരിട്ടോ അതിനെ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സില്‍ തെളിയുക ജെല്ലിഫിഷിന്റെ ജീവിതചക്രത്തിലെ 'മെഡൂസ' സ്റ്റേജാണ്. സുതാര്യമായ ബലൂണ്‍ പോലെയുള്ള ഒരു തലയും താഴേക്ക് നീണ്ടുകിടക്കുന്ന സുതാര്യമായ കാലുകളെന്നോ വള്ളികളെന്നോ വിളിക്കാവുന്ന ഭാഗവും ചേര്‍ന്ന ഒരു സവിശേഷ രൂപമാണ് ജെല്ലിഫിഷിന്റെ മെഡൂസ സ്റ്റേജ്.
യഥാര്‍ത്ഥത്തില്‍ ജെല്ലിഫിഷിന്റെ ജീവിതചക്രത്തിന് നാല് സ്റ്റേജുകള്‍ ഉണ്ട്. ആദ്യ സ്റ്റേജ് മുട്ടയാണ്. മുട്ടയില്‍ നിന്നും പുറത്തുവരുന്ന ലാര്‍വ ആയാണ് ജെല്ലിഫിഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. വളരെ ചെറിയ, തലയില്‍ നിറയെ നാരുകള്‍ ഉള്ള, ചുരുട്ട് രൂപത്തിലുള്ള ഈ സ്റ്റേജില്‍ ജെല്ലിഫിഷ് വെള്ളത്തിലൂടെ തെന്നിനീങ്ങി എവിടെയെങ്കിലും പറ്റിപ്പിടിച്ചിരിക്കാന്‍ ഒരു പാറ അന്വേഷിച്ച് നടക്കും. സുരക്ഷിതമായി പറ്റിപ്പിടിച്ചിരിക്കാന്‍ പറ്റിയ ഒരിടം കിട്ടിയാല്‍ അവിടെ പറ്റിപ്പിടിച്ച് ലാര്‍വ പോളിപ് ആയി മാറും. ഈ സ്റ്റേജില്‍ ഒരു പോളിപ്പ് സ്വയം പകര്‍പ്പുണ്ടാക്കി(ക്ലോണ്‍ ചെയ്ത്) അനേകായിരം പോളിപ്പുകളായി പെരുകും. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബോട്ടിന്റെ അടിവശം മുഴുവന്‍ മൂടാന്‍ ഇവയ്ക്ക് കഴിയും. ചിലയിനം പോളിപ്പുകള്‍ കുറ്റിച്ചെടി പോലെ വളരെ വലുതാകാറുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ പോളിപ്പുകളില്‍ നിന്നും അനേകായിരം ജെല്ലിഫിഷ് കുഞ്ഞുങ്ങള്‍ ഉണ്ടാകും. പിന്നീട് ജെല്ലിഫിഷിന്റെ ജീവിതചക്രത്തിലെ മെഡൂസ സ്റ്റേജ് ആരംഭിക്കുന്നു.
മറ്റേതൊരു ജീവിയെയും പോലെ ജെല്ലിഫിഷിന്റെ ജീവിതത്തിന്റെ തുടക്കം വളരെ സാധാരണമാണെങ്കിലും അവയുടെ അവസാനം അല്ലെങ്കില്‍ മരണം, പുനര്‍ജന്മം തികച്ചും അസാധാരണവും ആവേശമുണര്‍ത്തുന്നതുമാണ്.
ജെല്ലിഫിഷ് മരണത്തെ അതിജീവിക്കുന്നത് എങ്ങനെ
ജെല്ലിഫിഷ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതോടെ മെഡൂസ സ്റ്റേജ് ആരംഭിക്കുന്നു. പ്രത്യുല്‍പ്പാദനം നടക്കുന്ന സ്റ്റേജ് ആണിത്. സമുദ്രങ്ങളിലെ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം ഇവയും ഒഴുകി നടക്കും. പൂര്‍ണ്ണവളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ പ്രത്യുല്‍പ്പാദന സമയമാകുമ്പോള്‍ മുട്ടകള്‍ ആന്തരികമായി തന്നെ വളര്‍ന്ന് വികസിക്കുകയും അമ്മ ജെല്ലിപിഷില്‍ നിന്ന് വേര്‍പെട്ട് വെള്ളത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന പ്ലാനുല ലാര്‍വ ആകുകയും ചെയ്യും.
അതേസമയം മെഡൂസ സറ്റേജിന്റെ അവസാനഘട്ടത്തില്‍, അതായത് മരണസമയമാകുമ്പോള്‍ ജെല്ലിഫിഷ് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് എത്തി അഴുകാന്‍ തുടങ്ങും. എന്നാല്‍ ഇവിടെയാണ് ആ അത്ഭുതം-പുനര്‍ജന്മം നടക്കുന്നത്. അതിന്റെ കോശങ്ങള്‍ വീണ്ടും കൂടിച്ചേര്‍ന്ന് (reaggregate) വീണ്ടും ജീവന്‍ വെക്കും. പുതിയ മെഡൂസ ആയിട്ടല്ല പോളിപ്പുകള്‍ ആയിട്ടാണ് ജെല്ലിഫിഷ് പുനര്‍ജനിക്കുന്നത്. പക്ഷേ ഈ പോളിപ്പുകളില്‍ നിന്നും വീണ്ടും പുതിയ ജെല്ലിഫിഷ് കുഞ്ഞ് ജനിക്കും. ഇങ്ങനെ ഓരോതവണയും ജെല്ലിഫിഷ് വീണ്ടും വീണ്ടും ജീവിതം ആരംഭിക്കുന്നു.
ശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന ജെല്ലിഫിഷ്
യഥാര്‍ത്ഥത്തില്‍ ജെല്ലിഫിഷിന്റെ ജീവിതം ശാസ്ത്രലോകത്തെ തികച്ചും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മരണത്തില്‍ നിന്നും വീണ്ടും പോളിപ്പുകളായി ജീവിതത്തിലേക്ക് തിരിച്ചുവരിക. മരണത്തെ അതിജീവിക്കല്‍, അല്ലെങ്കില്‍ കബളിപ്പിക്കല്‍ തന്നെയാണത്. ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്ന് തന്നെയാണിതെന്ന് ശാസ്ത്രഗവേഷകര്‍ സമ്മതിക്കുന്നു.
ജെല്ലിഫിഷിലെ പുനര്‍ജനിക്കാനുള്ള ഈ കഴിവിനെ സെല്ലുലാര്‍ ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ (ഒരു തരം കോശ വിഭജനം) എന്നാണ് പറയുന്നത്. എല്ലാതരം ജെല്ലിഫിഷിനും ഈ കഴിവ് ഇല്ല. ഈ കഴിവുള്ള ജെല്ലിഫിഷുകളെ ഇമ്മോര്‍ട്ടല്‍ ജെല്ലിഫിഷുകള്‍ അഥവാ ചിരഞ്ജീവി ജെല്ലിഫിഷുകള്‍ എന്നാണ് വിളിക്കുന്നത്. മൂണ്‍ ജെല്ലിഫിഷ് എന്ന മറ്റൊരു തരം ജെല്ലിഫിഷിലും സവിശേഷ കഴിവ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് തരം ജെല്ലിഫിഷ് ഇനങ്ങളിലാണ് ഇതുവരെ ഈ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളത്.
എന്തിനാണ് ജെല്ലിഫിഷ് ഇങ്ങനെ ചെയ്യുന്നത്
എന്തുകൊണ്ടായിരിക്കും ജെല്ലിഫിഷ് ഇങ്ങനെ മരണത്തെ പുല്‍കാന്‍ മടിക്കുന്നത്. അതുകൊണ്ട് ജെല്ലിഫിഷിന് എന്താണ് ഗുണം, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ ഇല്ല. പ്രായം കൊണ്ടോ അനാരോഗ്യം കൊണ്ടോ അതുമല്ലെങ്കില്‍ അപകടം മണക്കുമ്പോഴോ ജെല്ലിഫിഷിന് ഈ അമരത്വശേഷി പുറത്തെടുക്കാന്‍ സാധിക്കും. ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ ജെല്ലിഫിഷിന്റെ തല, അല്ലെങ്കില്‍ പാരച്യൂട്ടിന്റെ ബലൂണ്‍ പോലെയുള്ള ഭാഗം നശിക്കാന്‍ തുടങ്ങും. അത് തിരികെ പോളിപ്പ് അവസ്ഥയിലേക്ക് പോകും. വീണ്ടും പാറയില്‍ പറ്റിപ്പിടിച്ച് വീണ്ടും ജെല്ലിഫിഷ് ആയി മാറാനുള്ള യാത്ര തുടങ്ങും.

വാര്‍ദ്ധക്യാവസ്ഥയിലുള്ള അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ കോശങ്ങള്‍ വീണ്ടും ശൈശവാവസ്ഥയിലേക്ക് രൂപം മാറ്റുന്ന ഈ പ്രക്രിയ സെല്ലുലാര്‍ ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ എന്നാണ് അറിയപ്പെടുന്നത്. ജെല്ലിഫിഷിന്റെ ഈ അമരത്വ വിദ്യ മനുഷ്യര്‍ക്ക് ഭാവിയില്‍ ഏതെങ്കിലും രീതിയില്‍ ഗുണകരമാകുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അങ്ങനെ കഴിഞ്ഞാല്‍ ഒന്ന് ചിന്തിച്ചുനോക്കൂ, ഇപ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനും വീണ്ടും ജീവിതം ഒന്നുകൂടി ജീവിക്കാനും സാധിക്കും.



Click it and Unblock the Notifications