Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഇതുവരെ കാണാത്ത ചൊവ്വ, അപൂര്‍വ്വ ചിത്രം പകര്‍ത്തി നാസ പേടകം, ചിത്രത്തിന്റെ പ്രത്യേകത അറിയുമോ?
അന്യഗ്രഹങ്ങളിലെ കാഴ്ചകള്‍ നമുക്കെന്നും കൗതുകം നല്കുന്നവയാണ്. ചന്ദ്രനിലെയും ചൊവ്വയിലെയും ബഹിരാകാശത്തെയും മറ്റ് ഗ്രഹങ്ങളിലെയും പുതിയ ചിത്രങ്ങള്‍ ശാസ്ത്രസമൂഹം നമുക്കായി പങ്കുവെക്കുമ്പോള്‍ ജിജ്ഞാസയും കൗതുകവും നിറഞ്ഞ കണ്ണുകളോടെ നമ്മള് അവയെ ഉറ്റുനോക്കാറുണ്ട്. അത്തരം കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആവേശം നല്കുന്ന ഒരു ചിത്രം കഴിഞ്ഞിടെ നാസ പങ്കുവെക്കുകയുണ്ടായി. വെറും ചിത്രമെന്ന് പറഞ്ഞാല്‍ പോര, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അപൂര്‍വ്വ ചിത്രം.

നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ പെര്‍സവറന്‍സ് മെയ് 27-ന് എടുത്ത നാസയുടെ ചിത്രമാണിത്. കണ്ടാല്‍ ഭൂമിയിലെ ഏതോ വിജനമായ പാറക്കെട്ടുകള്‍ നിറഞ്ഞ ഒരിടം പോലെ തോന്നുന്ന ചൊവ്വയുടെ ഈ ചിത്രം ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണെന്ന് പറയാന്‍ ഒരു കാരണമുണ്ട്. ഈ ചിത്രത്തില്‍ കരിങ്കല്ലുകള്‍ക്കിടയില്‍ ഒറ്റയാനായി തെളിഞ്ഞുനില്ക്കുന്ന ആ ഇളം നിറത്തിലുള്ള പാറ ഒരു അപൂര്‍വ്വ ദൃശ്യമാണ്.
ഒറ്റയാനായി വെളുത്ത പാറ
ചൊവ്വയിലെ ജെസീറോ ഗര്‍ത്തത്തില്‍ കണ്ടെത്തിയ ഈ വെളുത്ത പാറ ഇതിന് മുമ്പ് ചൊവ്വയില്‍ കണ്ടിട്ടില്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വിചിത്രമായ ഈ പാറ ചൊവ്വയുടെ ഭൂതകാലത്തെ കുറിച്ചുള്ള സൂചനകള്‍ നല്കിയേക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗവേഷകര്‍.
അറ്റോക്കോ പോയിന്റ് എന്നാണ് ഈ പാറ ഇരിക്കുന്ന പ്രദേശത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാന്‍ കാന്യണ് ഗര്ത്തത്തിനടുത്തുള്ള അറ്റോക്കോ പോയിന്റുമായുള്ള സാദൃശ്യമാണ് ഈ പേരിന്് കാരണം. ഏതാണ്ട് 18 ഇഞ്ച് വീതിയും 14 ഇഞ്ച് ഉയരവും ഈ പാറയ്ക്ക് ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. പേടകത്തിന്റെ സൂപ്പര്‍ക്യാം, മാസ്റ്റ്ക്യാം-ഇസെഡ് എന്നിവയാണ് ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്. പൈറോക്സിന്‍, അഭ്രം എന്നിവ കൊണ്ടാണ് ഈ പാറ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
മുമ്പ് ഈ പ്രദേശത്ത് കൂടി ഒഴികിയിരുന്ന ഒരു പ്രാചീന നദിയിലൂടെ ഗ്രഹത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് നിലവിലെ സ്ഥലത്തേക്ക് ഈ പാറ ഒഴുകിയെത്തിയതാകാം എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അതല്ലെങ്കില്‍ ഉപരിതലത്തിന് കീഴില്‍ മാഗ്മ ഉറച്ച് രൂപപ്പെട്ട ഈ പാറ പിന്നീട് തെളിഞ്ഞുവന്നതുമാകാം.
വിരുന്നൊരുക്കുന്ന പെര്‍സവെറന്‍സ് പേടകം
ചൊവ്വയുടെ ഇതുവരെ കാണാത്ത കാഴ്ചകളും അറിവുകളും ഭൂമിയില്‍ എത്തിച്ച് ശാസ്ത്രപ്രേമികള്‍ക്ക് വിരുന്നൊരുക്കുന്നത് തുടരുകയാണ് നാസയുടെ പെര്‍സവെറന്‍സ് പേടകം. 2021 ഫെബ്രുവരിയിലാണ് ഈ പേടകം ചൊവ്വയില്‍ എത്തിയത്. ജസീറോ ഗര്‍ത്ത മേഖലയാണ് പ്രധാനമായും പെര്സവെറന്സിന്റെ തട്ടകം. ചൊവ്വയില്‍ എന്നെങ്കിലും ജീവന് ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് പേടകത്തിന്റെ പ്രധാന ദൗത്യം. ഇതിന് സഹായമാകുന്ന തെളിവുകളും സാമ്പിളുകളും ജസീറോ ഗര്‍ത്ത മേഖലയില്‍ നിന്നും ശേഖരിക്കുകയാണ് പെര്‍സവെറന്‍സ്. ഇത്തരത്തിലുള്ള 24ഓളം ജിയോളജിക്കല്‍ സാമ്പിളുകള്‍ പെര്‍സവെറന്‍സ് ശേഖരിച്ചിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Photo Credit: NASA



Click it and Unblock the Notifications
