Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഭീമന് ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ നേര്‍ക്ക്; മുന്നറിയിപ്പുമായി നാസ, ഭൂമിക്ക് എങ്ങനെ ഭീഷണിയാകും
2020 RL എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ വളരെ അടുത്തെത്തുമെന്ന് നാസ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. 110 അടി വീതി ഉള്ള ഈ ഛിന്നഗ്രഹത്തിന് ഏതാണ്ട് ഒരു വീടിന്റെ വലുപ്പമുണ്ടാകും. ഭൂമിയുടെ ഏകദേശം 2.91 ദശലക്ഷം മൈലുകള്ക്കുള്ളിലൂടെ ഈ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ഭൂമിക്ക് ഭീഷണിയാകുന്ന ഒരു സാഹചര്യമില്ലെങ്കിലും വിശാല പ്രപഞ്ചത്തില്‍ ഇത് താരതമ്യേന അടുത്താണ്. അതുകൊണ്ടുതന്നെ ഛിന്നഗ്രഹത്തിന്റെ ഗതി നാസ സസൂക്ഷ്മം വിലയിരുത്തുകയാണ്.

2020 RLഉം ഭൂമിയും നേര്‍ക്കുനേര്‍
അപ്പോളോ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഛിന്നഗ്രഹമാണ് 2020 RL. ഭൂമിയുടെ ഭ്രമണപഥവുമായി കൂട്ടിമുട്ടുന്ന പാതയുള്ള ഛിന്നഗ്രഹങ്ങളാണ് അപ്പോളോ ഗ്രൂപ്പില്‍ ഉള്ളവ. മണിക്കൂറില്‍ 18,386 മൈല്‍ വേഗതയില്‍ അതിവേഗത്തിലാണ് 2020 RL ബഹിരാകാശത്ത് സഞ്ചരിക്കുന്നത്. ഭൂമിക്കും ഈ ഛിന്നഗ്രഹത്തിനും ഇടയിലുള്ള അകലം ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ മൂന്നിരട്ടിയോളം വരും. എങ്കിലും നിയര്‍ എര്‍ത്ത് ഒബ്ജക്ട്(എന്‍ഇഒ) അഥവാ ഭൂമിയുടെ അരികിലെത്തുന്ന വസ്തു വിഭാഗത്തിലാണ് ഈ ഛിന്നഗ്രഹം വരുന്നത്. അതിനാലാണ് നാസ ഈ ഛിന്നഗ്രഹത്തിന്റെ വരവ് സംബന്ധിച്ച് മുന്നറിയിപ്പ് പുറത്തിറക്കിയതും, അതിന്റെ ഗതി വീക്ഷിക്കുന്നതും. നമ്മളെ സംബന്ധിച്ച് വളരെ ദൂരത്ത് കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുന്നതെങ്കിലും കാര്യമായ ആഘാതം അതുകൊണ്ട് ഉണ്ടാകാനിടയില്ലെങ്കിലും പ്രപഞ്ചത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി പോകുമെന്ന് വേണം പറയാന്‍.
സസൂക്ഷ്മം വീക്ഷിച്ച് നാസ
നാസയും ലോകത്തിലെ മറ്റ് ബഹിരാകാശ ഏജന്‍സികളും 2020 RLന്റെ ഗതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നിര ടെലസ്കോപ്പുകളെയും അത്യാധുനിക കംപ്യൂട്ടര്‍ ശൃംഖലയെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. എന്‍ഇഒ വിഭാഗത്തിലുള്ള ഛിന്നഗ്രഹങ്ങള്‍ സാധാരണയായി ഭൂമിക്ക് വലിയ ഭീഷണിയാകാറില്ലെങ്കിലും 4.6 ദശലക്ഷം മൈലിനുള്ളില്‍ വരുന്ന 460 അടിയില്‍ കൂടുതല്‍ വലുപ്പമുള്ള വസ്തുക്കളെ ബഹിരാകാശ ഏജന്‍സികള്‍ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications