Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ടെത്തിയ ആ പൊത്ത് ഗുഹാവഴിയോ, ഭാവിയില്‍ മനുഷ്യന്റെ താവളമാകുമോ?
മറ്റ് ഗ്രഹങ്ങളിലെ കാഴ്ചകളും വിശേഷങ്ങളും അറിയാന്‍ മനുഷ്യര്‍ക്ക് എന്നും കൗതുകവും ആവേശവുമാണ്. ഭൂമിയെ പോലെ ഈ പ്രപഞ്ചത്തില്‍ മറ്റേതെങ്കിലും ഗ്രഹങ്ങളുണ്ടോ, മറ്റ് ഗ്രഹങ്ങള്‍ എങ്ങനെയാണ,് അവിടെ അന്യഗ്രഹ ജീവികളുണ്ടോ, ശാസ്ത്രം ആഗ്രഹിക്കുന്നത് പോലെ മനുഷ്യന് ചൊവ്വയില്‍ എത്താന്‍ പറ്റുമോ എന്നെല്ലാം അറിയാനായി കാത്തിരിക്കുന്ന ശാസ്ത്രത്തോട് ആഭിമുഖ്യമുള്ള ഒരു മനസ്സ് എല്ലാവരിലുമുണ്ട്.

നമ്മുടെ പ്രിയപ്പെട്ട ചൊവ്വ
സൗരയൂഥത്തില്‍ മനുഷ്യന് ചൊവ്വയോട് അടുപ്പമുണ്ട്. കാരണം അന്യഗ്രഹത്തിലെ ജീവന് വേണ്ടിയുള്ള തിരച്ചില്‍ മനുഷ്യന് ഏറ്റവും പ്രതീക്ഷയുള്ളത് ചൊവ്വയിലാണ്. പല രാജ്യങ്ങളുടെയും ചൊവ്വാ ദൗത്യങ്ങളിലൂടെ ആ ചുവന്ന ഗ്രഹത്തെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ നമുക്ക് മുമ്പില്‍ വെളിപ്പെട്ടിരുന്നു. ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ ചൊവ്വയില്‍ ഉണ്ടാകുമെന്ന് തന്നെയാണ് മനുഷ്യന്റെ പ്രതീക്ഷ. ഈ പ്രതീക്ഷയെ പിന്താങ്ങുന്ന തെളിവുകള്‍ക്കായി ഏതുനേരവും ചൊവ്വയ്ക്ക് നേരെ മിഴി തുറന്നുവെച്ചിരിക്കുന്ന എംആര്‍ഒ പോലുള്ള ചൊവ്വ പര്യവേഷണ വാഹനങ്ങള്‍ ഉണ്ട്.
എംആര്‍ഒ ക്യാമറ കണ്ട ആ അപൂര്‍വ്വ കാഴ്ച
നാസയുടെ ചൊവ്വ നിരീക്ഷണ പേടകമായ എംആര്‍ഒയിലെ ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ക്യാമറ കഴിഞ്ഞിടെ ഒരു അത്യപൂര്‍വ്വ കാഴ്ച പകര്‍ത്തി. ചൊവ്വയുടെ ഉപരിതലത്തിലായി ഒരു പൊത്ത്. ഇപ്പോള്‍ ആ ദ്വാരത്തിനുള്ളില്‍ എന്തായിരിക്കുമെന്ന ആലോചനയിലാണ് ശാസ്ത്രലോകം.
ചൊവ്വയിലെ ആര്‍ഷ്യ മോണ്‍സ് മേഖലയിലാണ് ഈ പൊത്ത് കണ്ടെത്തിയത്. ചൊവ്വയിലെ സുപ്രധാന അഗ്നിപര്‍വ്വത മേഖലകളില്‍ ഒന്നാണ് ആര്‍ഷ്യ മോണ്‍സ്. അതുകൊണ്ട് തന്നെ ഇവിടെ അഗ്നിപര്‍വ്വത സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ നടക്കുന്നുണ്ടാകുമെന്ന് തീര്‍ച്ചയാണ്. എങ്കിലും ഒരു പൊത്ത് കണക്കെ തോന്നിപ്പിക്കുന്ന ഈ ദ്വാരം എങ്ങനെയായിരിക്കും രൂപപ്പെട്ടിരിക്കുക എന്നും അതിനുള്ളില്‍ മറഞ്ഞിരിക്കുന്നത് എന്തായിരിക്കും എന്നും ഉള്ള നിഗൂഢത ഇതുവരെ പുറത്തുവന്നിട്ടില്ല.
ശാസ്ത്രജ്ഞര്‍ പറയുന്നത് ഇങ്ങനെ
ചൊവ്വയിലെ ഈ പൊത്ത് എന്താണെന്നും അതിനുള്ളില്‍ മറഞ്ഞിരിക്കുന്നത് എന്താണെന്നും സംബന്ധിച്ചുള്ള സംശയങ്ങള്‍ പ്രചരിക്കുന്നതിനിടെ ഈ പൊത്തിനെ കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ശാസ്ത്രലോകത്ത് നിന്നും ഉയരുന്നുണ്ട്. ചൊവ്വയുടെ ഉപരിതലത്തിന് താഴെയുള്ള ലാവ ട്യൂബിലേക്കുള്ള ആകാശവെളിച്ചമായിരിക്കാം ഇതെന്നാണ് അതില്‍ പ്രബലം. ഭൂമിയിലും ഹവായ് പോലെ അഗ്നിപര്‍വ്വതങ്ങള്‍ ഉള്ള മേഖലയില്‍ ഇത്തരത്തിലുള്ള ദ്വാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നതാണ് ആ വാദത്തിന് പിന്നിലെ കാരണം.
എന്താണ് ലാവ ട്യൂബ് എന്ന് നോക്കാം. അഗ്നിപര്‍വ്വത സ്ഫോടനങ്ങളുടെ ഫലമായി സ്വയം രൂപം കൊള്ളുന്ന ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങളാണ് ഇവ. ലാവ ഒഴുകിയതിന്റെ ഫലമായാണ് ഇവ രൂപംകൊള്ളുന്നത്. ഈ ചാലുകളിലൂടെ വലിയ അളവില്‍ ഏറെ ദൂരം ലാവങ്ങള് സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. അഗ്നിപര്‍വ്വത സ്ഫോടനത്തിന് ശേഷം ലാവ പ്രവാഹം നിലയ്ക്കുമ്പോള്‍ ഗുഹമാര്ഗ്ഗം പോലെ ലാവ ട്യൂബ് അവശേഷിക്കുന്നു.
ലാവ ട്യൂബിന്റെ മുകള്ഭാഗം തകരുകയും അങ്ങനെ അവിടെ ഒരു കവാടം സൃഷ്ടിക്കപ്പെടുകയും ചെയ്തതാകാം ചൊവ്വയില്‍ കാണപ്പെടുന്ന ഈ ദ്വാരമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇത് സത്യമാണെങ്കില്‍ ഭാവിയില്‍ ഒരുപക്ഷേ ചൊവ്വ പര്യവേക്ഷകര്‍ക്ക് കടുത്ത റേഡിയഷനില്‍ നിന്നും ചൂടില്‍ നിന്നും പൊടിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് സുരക്ഷിതമായി കഴിയാനുള്ള താവളമായി ഇതുമാറിയേക്കാം.
ഗുരുത്വാകര്‍ഷണം കുറവായതിനാല്‍ ചൊവ്വയിലെ ലാവ ട്യൂബുകള്‍ ഭൂമിയില്‍ ഉള്ളതിനേക്കാള്‍ വളരെ വലുതായാരിക്കാമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ ദീര്‍ഘകാല വാസത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം അവിടെ ഉണ്ടായിരിക്കാം.
അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപപ്പെട്ട സാധാരണ കുഴിയായിരിക്കാം അതെന്നും സംശയങ്ങളുണ്ട്. ഭൂമിയിലും അത്തരം കുഴികള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതൊന്നും ഉറപ്പിക്കാനായിട്ടില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
