Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ലോകാവസാനം ഇങ്ങനെ; ജീവനെ വരെ ആവിയാക്കുന്ന ചൂട്, ഓക്സിജന്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും
തുടക്കമുണ്ടെങ്കില്‍ ഒരു ഒടുക്കവും ഉണ്ടാകുമെന്നത് പ്രപഞ്ച സത്യമാണ്. ഭൂമിയുടെയും ഭൂമിയിലെ ജീവജാലങ്ങളുടെയും കാര്യത്തിലും അത് അങ്ങനെ തന്നെയായിരിക്കും. ലോകാവസാനത്തെ കുറിച്ച് പല കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. മതഗ്രന്ഥങ്ങളിലും ഐതിഹ്യങ്ങളിലും ലോകാവസാനത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകാവസാനം പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരുനാള്‍ ലോകം അവസാനിക്കും എന്ന സത്യത്തിലേക്ക് തന്നെയാണ്. ശാസ്ത്രവും അക്കാര്യം നിഷേധിക്കുന്നില്ല. പക്ഷേ ലോകാവസാനം എങ്ങനെ ആയിരിക്കുമെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ.

ഭൂമുഖത്ത് നിന്നും ജീവന് തുടച്ചുനീക്കപ്പെടുന്നത് എങ്ങനെ ആയിരിക്കുമെന്നതിന് കൃത്യമായ ഉത്തരങ്ങളില്ല. വിദൂരഭാവിയില്‍ നടക്കാനിരിക്കുന്ന ആ ദുരന്തത്തെ കുറിച്ച് നൂറ്റാണ്ടുകളായി മനുഷ്യര്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് പല പ്രവചനങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ അവയില്‍ ഏതാണ് സത്യമാകുകയെന്ന് ആര്‍ക്കുമറിയില്ല. അതുകൊണ്ടുതന്നെ ലോകാവസാനത്തെ കുറിച്ചുള്ള ഓരോ പുതിയ ഗവേഷണ ഫലങ്ങളും ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അതിലെ കണ്ടെത്തലുകള്‍ വിലയിരുത്തുകയും ചെയ്യുന്നു.
സൂര്യനാല്‍ ഒടുങ്ങും ഈ ലോകം
സൂര്യനാണ് ജീവന്റെ ആധാരം, ജീവന്റെ അവസാനവും സൂര്യനാല്‍ തന്നെ ആയിരിക്കുമെന്നാണ് നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. സൂര്യനില്‍ നിന്നുള്ള റേഡിയേഷന് അധികരിക്കുമ്പോള്‍ ഭൂമിയിലുള്ള ഒരു ജീവജാലത്തിനും താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ചൂട് ഉയരുമെന്നും ഭൂമുഖം തന്നെ ആവിയാക്കുന്ന നിലയിലുള്ള താപനില അനുഭവപ്പെടുമെന്നും ഈ പഠനം പറയുന്നു. അപ്പോഴേക്കും ജീവജാലങ്ങള്‍ക്ക് ശ്വസിക്കാനുള്ള ഓക്സിജനും ഓക്സിജനെ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു അന്തരീക്ഷവും ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കും. പക്ഷേ ആശ്വസിക്കാം, ഇത് നടത്താന്‍ ഇനിയും ശതകോടി വര്‍ഷങ്ങളുണ്ട്.
സൂര്യന് മറ്റ് ഗ്രഹങ്ങളെയും വിഴുങ്ങും
സൂര്യനില്‍ നിന്നുള്ള ചൂടും റേഡിയേഷനും കാരണം ഭൂമി മാത്രമല്ല ഇല്ലാതാകുക. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ ഒന്നൊന്നായി സൂര്യന് തീര്‍ക്കുന്ന ചിതയില്‍ ഒടുങ്ങും. ഇതിനെല്ലാം വളരെ മുമ്പ് തന്നെ ഭൂമിയില്‍ നിന്നും ജീവന് അപ്രത്യക്ഷമായിരിക്കും. കാരണം നാസ പറയുന്നത് ഭൂമിയുടെ ധ്രുവങ്ങളുടെ സ്ഥാനം മാറുകയും അങ്ങനെ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുമെന്നാണ്. വായുവില്‍ കാര്‍ബണ്‍ കൂടുകയും ഓക്സിജന്‍ ഇല്ലാതാകുകയും ചെയ്താല്‍ ഭൂമിയില്‍ നിന്നും ജീവജാലങ്ങള്‍ അപ്രത്യക്ഷമാകുമെന്നതില്‍ സംശയമില്ല. ധ്രുവപ്രദേശങ്ങളിലെ ഹിമാനികള്‍ അതിവേഗത്തില്‍ ഉരുകി ലോകമാകെ പ്രളയമുണ്ടാകും. ശാസ്ത്രം നല്കുന്ന തെളിവുകള്‍ അനുസരിച്ച് ഭൂമി വീണ്ടും ഐസ് കൊണ്ട് നിറയുകയും പുതിയൊരു ഐസ് യുഗം ഉണ്ടാകുകയും ചെയ്യും.
സൂര്യന്റെ ആയുസ്സ് ഭൂമിയുടെ ആയുസ്സില്‍ നിര്‍ണ്ണായകമാകും
ഭൂമിയുടെ ഒടുക്കം സൂര്യന്റെ ഒടുക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ശാസ്ത്രീയ വസ്തുതയാണ്. എല്ലാ നക്ഷത്രങ്ങള്‍ക്ക് അവസാനമുണ്ട് എന്നതിനുള്ള തെളിവുകള്‍ ഈ പ്രപഞ്ചത്തില്‍ തന്നെയുണ്ട്. ഒരു നക്ഷത്രം പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് അവസാനത്തിലേക്ക് എത്തുന്നത്.
സൂര്യന് എന്ന നമ്മുടെ പ്രിയ നക്ഷത്രം ഇപ്പോള്‍ സജീവ അവസ്ഥയിലാണ്. അതായത് സൂര്യന്റെ ജീവിതചക്രത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടത്തിലാണ്. ഈ അവസ്ഥയില്‍ ഹൈഡ്രന്‍ വാതകത്തിന്റെ ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ സൂര്യന് ഊര്‍ജം വികിരണം ചെയ്യുകയും സ്വന്തം പിണ്ഡത്താല്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥ വരാതെ മതിയായ മര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്യുന്നു. പക്ഷേ അധികകാലം ഇങ്ങനെ തുടരാന്‍ സൂര്യന് കഴിയില്ല. അഞ്ച് ശതകോടി വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യന് ഇപ്പോഴത്തെ സജീവ അവസ്ഥയില്‍ നിന്നും മാറും.
പിന്നീട് സൂര്യന് നക്ഷത്രങ്ങളുടെ അവസാനഘട്ടമായ ചുവപ്പ് ഭീമന് അവസ്ഥയിലേക്ക് എത്തും. ഈ ഘട്ടത്തില്‍ സൂര്യന് അസാമാന്യ വലുപ്പത്തിലേക്ക് വികസിക്കുകയും ഭൂമിയടക്കം സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും വിഴുങ്ങുകയും ചെയ്യും. ഇങ്ങനെ ആയിരിക്കും നമ്മുടെ ഭൂമിയുടെ ഒടുക്കമെന്ന് ശാസ്ത്രലോകം കരുതുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications