Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടിത്തം: കാപ്പിച്ചണ്ടി ഇനി വെറുതെ കളയേണ്ടി വരില്ല
ലോകം മുഴുവന്‍ ആരാധകരുള്ള പാനീയമാണ് കാപ്പി. ഒരു ദിവസം കാപ്പി കുടിക്കാതിരിക്കാന്‍ കഴിയാത്ത ആളുകളും ഉണ്ട്. കാപ്പി ഉണ്ടാക്കിക്കഴിഞ്ഞാല്‍ ബാക്കിവരുന്ന കാപ്പിച്ചണ്ടി വെറുതെ കളയുകയാണ് പതിവ്. ചിലര്‍ ഇത് സൗന്ദര്യ സംരക്ഷണത്തിനും മറ്റുമായി ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഭൂരിഭാഗം ആളുകളും ഇത് വെറുതെ കളയുകയാണ്. എന്നാല്‍ ഇനി കാപ്പിച്ചണ്ടി വെറുതെ കളയേണ്ട ആവശ്യം വരില്ലെന്നാണ് ശാസ്ത്രലോകത്തെ ഒരു പുതിയ കണ്ടുപിടിത്തം നല്‍കുന്ന സൂചന.

കാപ്പിച്ചണ്ടിയില്‍ നിന്ന് കോണ്‍ക്രീറ്റ്
കാപ്പിച്ചണ്ടി സംസ്്കരിച്ച് കോണ്‍ക്രീറ്റ് മിശ്രിതത്തിനൊപ്പം മിക്‌സ് ചെയ്താല്‍ കെട്ടിടങ്ങള്‍ക്ക് 30 ശതമാനം അധികം ബലം കിട്ടുമെന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രായോഗികവും ഫലഫ്രദമാണെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ ബലം ലഭിക്കുമെന്ന് മാത്രമല്ല, മറ്റുപല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകും.
കാപ്പിച്ചണ്ടി ഭീകരനാണ്
ഓരോ വര്‍ഷവും ലോകത്ത് 10 ശതകോടി കിലോഗ്രാം കാപ്പിച്ചണ്ടി ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതെല്ലാം മാലിന്യക്കൂമ്പാരമായി തരിശുസ്ഥലങ്ങളില്‍ വന്നടിയുകയാണ് ചെയ്യുന്നത്. ജൈവമാലിന്യമാണെന്ന് പറഞ്ഞാലും ഇവ പ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. മീഥൈയ്ന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നിങ്ങനെ വന്‍തോതില്‍ നിരവധി ഹരിതഗൃഹവാതകങ്ങളാണ് ഇവ പുറന്തള്ളുന്നത്. ഇത്തരം വാതകങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുമെന്ന് പറയേണ്ടതില്ലല്ലോ.
ആഗോളതലത്തില്‍ തന്നെ നിര്‍മ്മാണമേഖല അത്യപൂര്‍വ്വമായ വളര്‍ച്ചയിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മറുഭാഗത്ത്. പ്രകൃതിദത്തമായ മണല്‍ നദികളില്‍ നിന്നും നദിക്കരകളില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും ഖനനം ചെയ്യുന്നത് മൂലം പ്രകൃതിക്ക് വളരെയധികം ദോഷമുണ്ടാകുന്നുണ്ട്. മണലിനുള്ള ആവശ്യകത ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കേ, ഇതിന് പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ഒരു ബദലാണ് ആവശ്യം.
മണലിന് പകരം കാപ്പിച്ചണ്ടി?
മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും ജൈവമാലിന്യം വേര്‍തിരിച്ച് അത് മണല്‍ പോലുള്ള കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് ബദലായി ഉപയോഗിക്കാമെന്ന ആശയം അത്തരത്തിലൊന്നാണ്. കാപ്പിച്ചണ്ടി പോലുള്ള ജൈവ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കോണ്‍ക്രീറ്റിലേക്ക് ചേര്‍ക്കാന്‍ കഴിയില്ല. കാരണം അവ കെമിക്കലുകള്‍ ചോരാന്‍ കാരണമാകുകയും അത് കെട്ടിട നിര്‍മ്മാണ സാമഗ്രിയുടെ ബലം നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും.
പക്ഷേ, ഇവിടെ ഗവേഷകര്‍ കുറഞ്ഞ ഊര്‍ജ നിലകളില്‍ കാപ്പിച്ചണ്ടി ചൂടാക്കി 350 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിച്ച് അതിലെ ഓക്‌സിജന്‍ സാന്നിധ്യം ഇല്ലാതാക്കിക്കളഞ്ഞു. പൈറോലൈസിംഗ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ ജൈവ തന്മാത്രകള്‍ വിഘടിക്കുകയും തല്‍ഫലമായി സുഷിരങ്ങള്‍ ഉള്ള, കാര്‍ബണ്‍ പൂരിത കരി ഉണ്ടാകുകയും ചെയ്യുന്നു. ബയോചാര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ മറ്റ് ഉല്‍പ്പന്നങ്ങളുമായി വേഗത്തില്‍ മിക്‌സ് ആകുകയും സിമന്റ് മിശ്രിതത്തിന് കൂടുതല്‍ ഉറപ്പ് നല്‍കുന്ന ഉല്‍പ്പന്നമാകുകയും ചെയ്യും. അതേസമയം 500 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കിയ കാപ്പിച്ചണ്ടി ആദ്യമുണ്ടാക്കിയത് പോലെ ബലമുള്ള ബയോചാര്‍ ആല്ല സൃഷ്ടിച്ചത്.
'കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്'
അതേസമയം ഇത് വിപണിയില്‍ എത്തിക്കാനുള്ള സമയമൊന്നും ആയിട്ടില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കാരണം എത്രകാലം ഇത് ബലവത്തായി ഇരിക്കുമെന്ന് കണ്ടെത്തിയെങ്കില്‍ മാത്രമേ കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് കാപ്പിച്ചണ്ടി ഒരു വാഗ്ദാനമാകുമോ എന്ന കാര്യം ഉറപ്പിക്കാനാകൂ. മരം, ഭക്ഷ്യമാലിന്യം, കാര്‍ഷിക മാലിന്യം എന്നിവയില്‍ നിന്നും ബയോചാര്‍ ഉണ്ടാക്കിയെടുക്കാനും ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. ഗവേഷണം പ്രാരംഭദശയില്‍ ആണെങ്കില്‍ കൂടിയും ആദ്യത്തെ പരീക്ഷണഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഫലപ്രദവും പ്രായോഗികവും ആണെന്ന് തെളിച്ചാല്‍ ലോകത്തെ ജൈവമാലിന്യത്തിന്റെ തോത് കുറയ്കകാനാകുമെന്നും ഗവേഷകര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











