Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
ഐഎസ്ആര്‍ഒയും പറയുന്നു, ഈ പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടായിരിക്കാം, കാരണമിതാണ്
ഈ പ്രപഞ്ചത്തില്‍ ഭൂമിയില്‍ അല്ലാതെ ജീവനുണ്ടോ എന്നുള്ള ചോദ്യത്തിന് നമുക്ക് ഇതുവരെയും തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. ചിലയാളുകള്‍ കണ്ടുവെന്നും ഭൂമിയില്‍ തന്നെ, നമുക്കിടയില്‍ ഉണ്ടെന്നും മറ്റേതോ ഗ്രഹത്തില്‍ ഉണ്ടെന്നും എല്ലാം പറയുന്നുണ്ടെങ്കിലും അന്യഗ്രഹജീവി ഉണ്ടെന്നതിന് നമുക്കിതുവരെയും തെളിവൊന്നും ലഭിച്ചിട്ടില്ല. അതേസമയം നമുക്കറിയുന്നതിനേക്കാള്‍ അറിയാത്ത ലോകങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്നിരിക്കെ, ഭൂമിയില്‍ അല്ലാതെ ജീവന് ഉണ്ടായിരിക്കാനുള്ള സാധ്യത തീര്‍ത്തും തള്ളിക്കളയാനും സാധിക്കില്ല.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന അഥവാ ഐഎസ്ആര്‍ഒയും അന്യഗ്രഹജീവികള്‍ ഉണ്ടായിരിക്കാം എന്ന വിശ്വാസത്തിലാണ്. കഴിഞ്ഞിടെ ഐഎസ്ആര്‍ഒ ചെയര്മാന് നടത്തിയ ഒരു പ്രസ്താവന അങ്ങനെയൊരു സൂചനയാണ് നല്‍കുന്നത്. അന്യഗ്രഹജീവി ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് ഐഎസ്ആര്‍ഒ ചെയര്‍മാനായ എസ് സോമനാഥ് മുന്നോട്ടുവെച്ചത്. സാങ്കേതികവിദ്യ ഇത്രയേറെ വളര്‍ന്ന ഇക്കാലത്ത് അന്യഗ്രഹജീവികള്‍ ഉണ്ടായിരിക്കാം എന്നല്ല പ്രപഞ്ചത്തിലെമ്പാടുമായി ഉണ്ടാകാനുള്ള സാധ്യതയാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. ഇതോടെ അന്യഗ്രഹജീവിയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.
സാങ്കേതികതയും അന്യഗ്രഹജീവിയും തമ്മിലുള്ള ബന്ധം
കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യന് കൈവരിച്ച സാങ്കേതികപുരോഗതി അപാരമാണ്. വെറും നൂറ് വര്‍ഷം മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് നമുക്കുള്ള സാങ്കേതികത കാലത്തിന് മുന്നേ സഞ്ചരിക്കുന്നത് എന്ന് പറയേണ്ടതായി വരും. സാങ്കേതികരംഗത്തെ അതിവേഗത്തിലുള്ള ഈ പരിണാമം അന്യഗ്രഹ ജീവികള്‍ ഉണ്ടാകാമെന്ന പ്രതീക്ഷയിലേക്കാണ് നമ്മളെ നയിക്കുന്നതെന്ന് രണ്‍വീര്‍ അലഹബാദിയയുമായുള്ള ആശയവിനിമയത്തില്‍ ഐഎസ്ആര്‍ഒ മേധാവി അഭിപ്രായപ്പെട്ടു.
ഇതിനായി ഒരു ചിന്താപരീക്ഷണവും എസ് സോമനാഥ് മുന്നോട്ടുവെച്ചു. മനുഷ്യരേക്കാള്‍ അപരിഷ്കൃതരായ ഒരു സംസ്കാരത്തെയും വളരെയധികം പരിഷ്കൃതരായ ഒരു സംസ്കാരത്തെയും വിഭാവനം ചെയ്യുക. അതായത് സാങ്കേതിക പുരോഗതിയില്‍ നമ്മളേക്കാള്‍ 200 വര്‍ഷം പിന്നിലും ആയിരം വര്‍ഷം മുന്നിലുമുള്ള രണ്ട് സംസ്കാരങ്ങള്‍. ഈയൊരു സാഹചര്യം അന്യഗ്രഹ ജീവികള്‍ ഉണ്ടായിരിക്കാനിടയുള്ള വിശാലമായ ഒരു സാങ്കേതിക, പരിണാമ ഘട്ടങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി അഭിപ്രായപ്പെട്ടു.
ആധുനികരായ അന്യഗ്രഹജീവികള്‍
ഈ ആശയം കൂടുതല്‍ വ്യക്തമാകുന്നതിന് മാനവരാശിയുടെ സ്ഥാനം അടുത്ത ആയിരം വര്‍ഷത്തെ സാങ്കേതികപരിണാമത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുക. അന്നത്തെ മനുഷ്യര്‍ എങ്ങനെ ആയിരിക്കും. ആ ഒരു ചിന്താരീതി വളരെ ആധുനികരായ അന്യഗ്രഹജീവികളുമായി ഒരു മുഖാമുഖത്തിനുള്ള സാധ്യത തുറന്നിടുന്നുണ്ട്. ഇപ്പോള്‍ നമ്മള് മനസ്സിലാക്കുന്നതിന് വളരെ അപ്പുറത്താകാം അന്ന് അന്യഗ്രഹജീവികളെ കണ്ടെത്തുക. അല്ലെങ്കില്‍ ഇന്നതെ നമ്മുടെ സാങ്കേതികതയ്ക്ക് കഴിയാത്ത കാര്യങ്ങളാകും അന്നത്തെ സാങ്കേതികത ചെയ്യുക. പുരോഗതിയുടെ കാര്യത്തില്‍ മനുഷ്യരേക്കാള്‍ ആയിരം വര്‍ഷം മുമ്പിലുള്ള ഒരു അന്യഗ്രഹജീവി സമൂഹം ഈ പ്രപഞ്ചത്തില്‍ ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കാമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെക്കുന്നു. നിലവില്‍ നമുക്ക് കണ്ടെത്താന്‍ പറ്റാത്ത രീതികളിലൂടെ ആയിരിക്കും അത് പ്രപഞ്ചവുമായി സംവദിക്കുന്നത്.
അന്യഗ്രഹജീവിക്കുള്ള സാധ്യത
മനുഷ്യരേക്കാള്‍ വളരെ ആധുനികരായ ഒരു അന്യഗ്രഹജീവി സമൂഹം ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് ഐഎസ്ആര്‍ഒ ചെയര്മാന് മുന്നോട്ടുവെക്കുന്നത്. മനുഷ്യര്‍ താരതമ്യേന ഈ പ്രപഞ്ചത്തിലെ പുതിയ താമസക്കാരാണ്. മനുഷ്യര്‍ ഉണ്ടായതിനേക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് പ്രപഞ്ചത്തിന്റെ ഭാഗമായിരിക്കാനിടയുള്ള ഒരു ജീവിവര്‍ഗ്ഗത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. അന്യഗ്രഹജീവികളെ കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകള്‍ ഈ രീതിയിലേക്ക് വഴിമാറേണ്ടതുണ്ട്.
അന്യഗ്രഹ ജീവി ഉയര്‍ത്തുന്ന വെല്ലുവിളി
അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ആശങ്കയുണ്ടെന്നും ഐഎസ്ആര്‍ഒ മേധാവി പറയുന്നു. ഭൂമിയിലുള്ള ജീവനുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്യഗ്രഹജീവികളുടെ ജീന്ഘടനയും പ്രോട്ടീന്ഘടനയും വളരെ വ്യത്യസ്തമായിരിക്കാം. ഈ വ്യത്യസ്തത അഭിലഷണീയമല്ല. കാരണം ഒരു ഇടപെടല്‍ ഉണ്ടാകുമ്പോള്‍ അവിടെ ആധിപധ്യത്തിന്റെയോ സംഘര്‍ഷത്തിന്റെയോ സ്ഥിതിയുണ്ടാകാമെന്ന് അദ്ദേഹം പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications