Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ആ ദിവ്യപ്രഭയെന്താണ്? ചക്രവാളത്തില്‍ മിന്നിമറയുന്ന പച്ചവെളിച്ചം, കാരണമിതാണ്
സൂര്യന് ചക്രവാളത്തിന് പിന്നില്‍ മറഞ്ഞ് അന്തരീക്ഷമാകെ ഇരുട്ടിലേക്ക് പോകുമ്പോള്‍ ഒരു പച്ചവെളിച്ചം ചക്രവാളത്തില്‍ മിന്നിമറയുന്നത് കണ്ടിട്ടുണ്ടോ. ചിലര്‍ക്കെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടാകും. ചില ദിവസങ്ങളില്‍ മാത്രം, ചക്രവാളത്തില്‍ സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും തൊട്ടുപിന്നാലെ പ്രത്യക്ഷപ്പെടുന്ന ആ അപൂര്‍വ്വ ദിവ്യപ്രഭയുടെ കാരണമെന്താണ്?

ആകാശത്തിലെ വര്‍ണ്ണവിസ്മയങ്ങള്‍
മഴവില്ല് പോലെ ആകാശത്ത് പല വര്‍ണ്ണവിസ്മയങ്ങളും ഭൂമിയില്‍ നിന്നും ദൃശ്യമാകാറുണ്ട്. അതുപോലെ തന്നെയാണ് ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ പച്ചവെളിച്ചവും. സൂര്യപ്രകാശം പലനിറങ്ങളായി വിഘടിക്കുന്നതിന്റെ ഫലമായാണ് ഇത് രൂപം കൊള്ളുന്നത്. സൂര്യപ്രകാശത്തിന് വെളുത്ത നിറമാണ്. എന്നാല്‍ വെളുത്ത പ്രകാശം വെള്ളം, ഗ്ലാസ്, പോലുള്ള ഉയര്‍ന്ന സാന്ദ്രതയുള്ള ഒരു മാധ്യമത്തിലൂടെ പ്രത്യോക കോണളവിലൂടെ സഞ്ചരിക്കുമ്പോള്‍ പല തംരഗദൈര്ഘ്യമുള്ള നിറങ്ങള്‍ വിഘടിക്കുകയും അങ്ങനെ പല നിറങ്ങള്‍ ദൃശ്യമാകുകയും ചെയ്യുന്നു. അപവര്‍ത്തനം എന്നാണ് ഇതിനെ വിളിക്കുന്നത്.
പച്ചവെളിച്ചത്തിന്റെ കാരണം
ഭൂമിയുടെ അന്തരീക്ഷത്തില്‍ പല അളവുകളില്‍ വാതകങ്ങളില്‍ ഉണ്ട്. ഈ വാതകങ്ങളിലൂടെ പ്രകാശം കടന്നുപോകുന്നതിലൂടെയും അപവര്‍ത്തനം സംഭവിക്കും. അതുകൊണ്ടാണ് ചിലപ്പോള്‍ സൂര്യന് ചുറ്റുമായി മഴവില്ലിന്റെ നിറങ്ങള്‍ കാണുന്നതും വിദൂരങ്ങളില്‍ മരീചിക കാണുന്നതുമെല്ലാം. സൂര്യന് ചക്രവാളത്തോട് അടുക്കുമ്പോള്‍ പ്രത്യേകിച്ച് അപവര്‍ത്തനം കൂടുതല്‍ പ്രകടമാകും. കാരണം അന്തരീക്ഷത്തിലെ ഏറ്റവും കട്ടികൂടിയ മേഖലയില്‍ പ്രത്യേക കോണളവിലാണ് ഇവിടെ പ്രകാശം വന്നുവീഴുന്നത്. ഇതുകൊണ്ടാണ് സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ശേഷം ചക്രവാളത്തില്‍ പച്ചവെളിച്ചം മിന്നിമറയുന്നത്.
സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയോ സൂര്യോദയത്തിന്
തൊട്ടുമുമ്പോ ആയിരിക്കും ഇത് കാണുക. സൂര്യന് ഭൂരിഭാഗവും ചക്രവാളത്തില്‍ മറഞ്ഞ് മുകളില്‍ അല്‍പ്പം മാത്രം ദൃശ്യമാകുന്ന അവസ്ഥയിലാണ് സാധാരണയായി പച്ചവെളിച്ചം പ്രത്യക്ഷപ്പെടുക. ഒന്നോ രണ്ടോ സെക്കന്‍ഡുകള്‍ മാത്രം സൂര്യന്റെ മുകള്‍ഭാഗത്തായി പച്ചനിറം (ചിലപ്പോള്‍ നീലയും) കാണാനാകും. ഒരു നിമിഷത്തേക്ക് നമ്മെ അത്ഭുതപ്പെടുത്തി മറയുന്ന ഒരു ദിവ്യപ്രകാശമാണത്.
എന്തുകൊണ്ടാണ് പച്ചനിറം
സൂര്യഗോളം ചക്രവാളത്തില്‍ താഴുമ്പോള്‍ സൂര്യപ്രകാശത്തില്‍ പച്ചനിറം പൂരിതമാകുകയും മറ്റ് നിറങ്ങളില്‍ നിന്ന് വിഘടിക്കുകയും ചെയ്യും. അത് കടുത്ത നിറത്തിലുള്ള പച്ചവെളിച്ചം ഉണ്ടാക്കും.
ആ ദിവ്യപ്രഭ കാണാന്‍ എന്തുചെയ്യണം
ഇതുവരെ ആ പച്ചവെളിച്ചം കാണാന്‍ കഴിയാത്തവര്‍ക്ക് ഇനി അതിനായി ഒരു ശ്രമം നടത്താം. പക്ഷേ അനുകൂലമായ അന്തരീക്ഷവും കാലാവസ്ഥയും അതിന് ആവശ്യമാണ്. ഇവ രണ്ടും അനുകൂലമാണെങ്കില്‍ സൂര്യന് ചക്രവാളത്തിനരികിലെത്തുന്നത് കാണാന്‍ കഴിയണം. കടല്‍ത്തീരത്തോ അല്ലെങ്കില്‍ പര്‍വ്വത പ്രദേശങ്ങളിലോ ആണെങ്കിലേ ഇതിന് സാധിക്കൂ. സാന്‍ഫ്രാന്‍സിസ്കോ പോലുള്ള സ്ഥലങ്ങളില്‍ ചൂടുള്ള ദിവസങ്ങളില്‍ വൈകുന്നേരം കടല്‍ത്തീരങ്ങളില്‍ നിന്ന് നോക്കിയാന്‍ ഈ പച്ചവെലിച്ചം കാണാന്‍ കഴിയാറുണ്ട്. തണുത്ത ജലത്തിന് മുകളിലായി ചൂടുവായുവിന്റെ ഒരു പാളി രൂപപ്പെടുമ്പോഴാണ് ഇതുണ്ടാകുന്നത്. ഈ വായുപാളിയില് വെച്ച് സൂര്യപ്രകാശത്തിന് അപവര്‍ത്തനം സംഭവിക്കുന്നതാണ് അതിനുള്ള കാരണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications