Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
സൂര്യന് അസ്തമിക്കാത്ത നാടുകള്‍, വേനലെത്തിയാല്‍ രാത്രിയില്ലാതാകുന്ന നാടുകള്‍
പാതിരാസൂര്യന്റെ നാട്ടില്‍ എന്നൊരു യാത്രാവിവരണമുണ്ട് മലയാളത്തില്‍. പ്രിയ സാഹിത്യകാരന് എസ് കെ പൊറ്റക്കാട് മലയാളത്തിന് നല്കിയ വിലപ്പെട്ട സംഭാവനകളില്‍ ഒന്ന്. ഫിന്‍ലാന്‍ഡിനെ കുറിച്ചാണ് ആ പുസ്തകത്തില്‍ പറയുന്നത്. ലോകത്തിലെ പാതിരാസൂര്യന്റെ നാടുകളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്. പാതിരാസൂര്യന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് ഊഹിക്കാം.

24 മണിക്കൂര്‍ വരുന്ന ഒരു ദിവസത്തില്‍ നമുക്കെല്ലാം ഏതാണ്ട് 12 മണിക്കൂര്‍ പകലും ബാക്കി രാത്രിയുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ഊണും ഉറക്കവും ബാക്കി ജീവിതവുമെല്ലാം നീങ്ങുന്നത്. പക്ഷേ ചില സമയങ്ങളില്‍ രാത്രികളുടെ ദൈര്‍ഘ്യം കൂടുകയും പകലുകള്‍ കുറയുകയും നേരെ മറിച്ചും ഒക്കെ സംഭവിക്കാറുണ്ട്.
പക്ഷേ ലോകത്തെ ചില സ്ഥലങ്ങളില്‍ ഈ പ്രതിഭാസം അല്‍പ്പം കൂടി അതിരുകടക്കും. അതായത് 24 മണിക്കൂറിനിടയില്‍ രാത്രി ഇല്ലാത്ത അവസ്ഥയിലേക്ക് ദിവസങ്ങള്‍ എത്തും. പാതിരാത്രിയിലും സൂര്യന് ഉദിക്കുന്ന സ്ഥിതി. ഏതാണ്ട് രണ്ട് മാസത്തോളം രാത്രിയില്ലാ ദിവസങ്ങളാണ് ഈ സ്ഥലങ്ങളില്‍ അനുഭവപ്പെടുക. ഏതാണ്ട് 70 ദിവസങ്ങള്‍ തുടര്‍ച്ചയായി സൂര്യന് ചക്രവാളത്തിന് മുകളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ചില നാടുകളില്‍ ഈ സ്ഥിതിവിശേഷം അനുഭവപ്പെടുന്നത്. അത്തരം പാതിരാസൂര്യന്റെ നാടുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഫിന്‍ലാന്‍ഡ്
ഫിന്‍ലാന്‍ഡിന്റെ മിക്കയിടങ്ങളിലും വേനല്‍ക്കാലത്ത് 73 ദിവസത്തോളം (അതായത് മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ) സൂര്യന് അസ്തമിക്കാതെ പ്രകാശം ചൊരിയും. നേരെ മറിച്ച് ഇവിടെ ശൈത്യകാലത്ത് പകലുകളും ഇരുട്ടാണെന്ന മറ്റൊരു വിരോധാഭാസവുമുണ്ട്. ഈ അപൂര്‍വ്വ പ്രതിഭാസം കാരണം വേനല്‍ക്കാലത്ത് ആളുകള്‍ക്ക് അധികം ഉറങ്ങാന്‍ കഴിയില്ല. ഉച്ചിയില്‍ വെയിലുദിച്ചിരിക്കുമ്പോള് എങ്ങനെ ഉറങ്ങാനാണല്ലേ. പക്ഷേ നഷ്ടപ്പെടുന്ന ഈ ഉറക്കമെല്ലാം അവര്‍ ശൈത്യകാലത്തങ്ങ് ഉറങ്ങിത്തീര്‍ക്കും. കാരണം മഞ്ഞുകാലത്ത് ഇവിടെ എപ്പോഴും ഇരുട്ടായിരിക്കുമല്ലോ.
നോര്‍വേ
ആര്‍ട്ടിക് വൃത്തത്തില്‍ സ്ഥിതി ചെയ്യുന്ന നോര്‍വയും പാതിരാസൂര്യന്റെ നാടായാണ് അറിയപ്പെടുന്നത്. ഫിന്‍ലാന്‍ഡിനേക്കാള്‍ കൂടുതല്‍ ദിവസങ്ങളില്‍ സൂര്യന് അസ്തമിക്കാത്ത നാടാണ് നോര്‍വേ. ഇവിടെ തുടര്‍ച്ചയായി 76 ദിവസത്തോളം (മെയ് മുതല്‍ ജുലൈ അവസാനം വരെ) ഇവിടെ എപ്പോഴും സൂര്യന് ഉദിച്ചിരിക്കും. യൂറോപ്പേിന്റെ വടക്കേയറ്റമായ, നോര്‍വേയില്‍ സ്ഥിതി ചെയ്യുന്ന സ്വാല്‍ബാര്‍ഡ് മേഖലയില്‍ ഏപ്രില്‍ ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെ സൂര്യന് അസ്തമിക്കാറില്ല. ജനവാസമില്ലാത്ത മേഖലയാണിത്.
ഐസ്ലാന്‍ഡ്
വേനല്‍ക്കാലത്ത് ഐസ്ലാന്‍ഡിലെ ചിലയിടങ്ങളിലും രാത്രികള്‍ പകലുപോലെ പ്രകാശമാനമാണ്. ആര്‍ട്ടിക് മേഖലയിലുള്ള അകുറെയ്, ഗ്രിംസെ ദ്വീപുകളില്‍ ജൂണ്‍ മാസത്തില്‍ പാതിരാത്രിയിലും സൂര്യനെ കാണാനാകും.
നൂനാവട് , കാനഡ
കാനഡയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള, കേവലം മൂവായിരം മാത്രം ജനസംഖ്യ വരുന്ന പ്രദേശമാണ് നൂനാവട്. ഈ നഗരത്തില്‍ തുടര്‍ച്ചയായി രണ്ടുമാസം സൂര്യന് അസ്തമിക്കാറില്ല. അതുപോലെ തന്നെ ശൈത്യമായാല്‍ ഇവിടെ സൂര്യന് ഉദിക്കാറുമില്ല.
ബാരോ, അലാസ്ക
മെയ് അവസാനം മുതല്‍ ജൂലൈ അവസാനം വരെ അലാസ്കയിലെ ബാരോയിലും ഇതേ അവസ്ഥയാണ്. സൂര്യന് അസ്തമിക്കാത്ത ഈ ദിവസങ്ങള്‍ക്ക് പകരമായി പോളാര്‍ നൈറ്റ് എന്ന പ്രതിഭാസവും ഇവിടെ അനുഭവപ്പെടാറുണ്ട്. നവംബര്‍ അവസാനം തുടങ്ങി മുപ്പത് ദിവസങ്ങളില്‍ ഇവിടെ പകലും കൂരിരുട്ടായിരിക്കും.
സ്വീഡന്
24 മണിക്കൂറും സൂര്യനുദിക്കുന്ന സ്ഥലമെന്ന് പറയാന്‍ കഴിയില്ലെങ്കിലും സ്വീഡനില്‍ മെയ് തുടക്കം മുതല്‍ ആഗസ്റ്റ് അവസാനം വരെ സൂര്യന് അസ്തമിക്കുന്നത് പാതിരാത്രിയിലാണ്. പുലര്‍ച്ചെ നാലുമണിയോടെ സൂര്യോദയം ഉണ്ടാകുകയും ചെയ്യും. വര്‍ഷത്തില്‍ ആറുമാസത്തോളം നിരന്തരമായി സൂര്യവെളിച്ചം ലഭിക്കുന്ന സ്ഥലങ്ങളും സ്വീഡനിലുണ്ട്.
കിറുന
സ്വീഡനിലെ വടക്കേയറ്റത്തുള്ള നഗരമാണ് കിറുന. മെയ് മുതല്‍ ആഗസ്റ്റ് വരെ തുടര്‍ച്ചയായി സ്വീഡനില്‍ സൂര്യപ്രകാശം ലഭിക്കുന്നു.
യുകോണ്‍, കാനഡ
മിക്ക സമയങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്ന കാനഡയിലെ ഒരിടമാണ് യുകോണ്‍. വേനല്‍ക്കാലത്ത് യുകോണിന്റെ വടക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ അമ്പത് ദിവസത്തോളം തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
