Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
അടുത്ത മാസം ഭൂമിക്ക് മറ്റൊരു ചന്ദ്രനെ കൂടി ലഭിക്കും, മിനി-മൂണ്‍ ആയി വന്നെത്തുക 2024 PT5
രാത്രിയ്ക്കും രാത്രിയാകാശത്തിനും ഇത്രയേറെ ഭംഗി നല്‍കുന്നത് ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ. അത് വേറെ ആരും അല്ല, ചന്ദ്രനാണ്. ആകാശത്തിന് ചന്ദ്രന് നല്കുന്ന പ്രഭയും ഭൂമിയിലേക്ക് ഒഴുക്കുന്ന നിലാവുമാണ് രാത്രിയെ അതിമനോഹരികയാക്കുന്നത്. ഒന്നിലധികം ചന്ദ്രന്മാര് ഉള്ള ആകാശം ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. സംഗതി രസമായിരിക്കും അല്ലേ. സങ്കല്‍പ്പവും സാഹിത്യവുമെല്ലാം മാറ്റിനിര്‍ത്തി കാര്യത്തിലേക്ക് വരാം. ഈ മാസം ഭൂമിക്ക് മറ്റൊരു ചന്ദ്രനെ കൂടി ലഭിക്കുമെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്. ചന്ദ്രനെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഇപ്പോഴത്തെ ചന്ദ്രനെ പോലെ എന്ന് കരുതരുത്. വളരെ ചെറിയൊരു ഛിന്നഗ്രഹമാണ് ഈ ചന്ദ്രന്, അല്ലെങ്കില്‍ മിനി മൂണ്‍. പേര് 2024 PT5.

പുതിയ ചന്ദ്രന്റെ പ്രത്യേകതകള്‍
ഏതാണ്ട് 4 ശതകോടി വര്‍ഷങ്ങളായി ഭൂമിക്കൊപ്പമുള്ള ചന്ദ്രനില്‍ നിന്നും വ്യത്യസ്തമായി ഈ മിനി മൂണ്‍ വെറും രണ്ട് മാസക്കാലത്തേക്ക് മാത്രമായിരിക്കും ഭൂമിയെ ചുറ്റുകയുള്ളൂ. അതുകഴിഞ്ഞാല്‍ അത് തന്റെ ഭൂമിയെയും സൂര്യനെയും ചുറ്റുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് മടങ്ങിപ്പോകും.
മിനി-മൂണ്‍ ഇവന്റ്സ് എന്ന് വിളിക്കുന്ന ഒരു പഠനത്തിന്റെ ഭാഗമായുള്ള ഗവേഷകരാണ് ഭൂമിക്ക് ലഭിക്കാന്‍ പോകുന്ന മിനി മൂണിനെ കണ്ടെത്തിയത്. അവര്‍ 2024 PT5 -ന്റെ സ്വഭാവസവിശേഷതകള്‍ തിരിച്ചറിയുകയും അതൊരു മിനി-മൂണ്‍ ആയിരിക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റില്‍ നിന്നുമാണ് ഈ മിനി-മൂണ്‍ വന്നെത്തുന്നത്. ഭൂമിക്ക് വളരെ സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ ശിലകള്‍ ഉള്‍പ്പെട്ട ബെല്‍റ്റാണിത്. സൂര്യനുമായി ഏതാണ്ട് 150 മില്യണ്‍ കിലോമീറ്ററുകള്‍ അകലമാണ് ഇവയ്ക്കുള്ളത്.
ഈ ബെല്‍റ്റിലെ ഛിന്നഗ്രഹങ്ങളില്‍ ചിലത് ഭൂമിയുടെ 4.5 മില്യണ്‍ കിലോമീറ്റര്‍ അടുത്ത് വരെ എത്താമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. മണിക്കൂറില്‍ 3,540 കിലോമീറ്റര്‍ ആയിരിക്കും ഇവയുടെ പ്രവേഗം. ഈ സാഹചര്യത്തില്‍ അത്തരം വസ്തുക്കളുടെ ജിയോസെന്‍ട്രിക് ഊര്‍ജം നെഗറ്റീവ് ആയി മാറുകയും അത് ഭൂമിയുടെ താത്കാലിക ചന്ദ്രനായി മാറുകയും ചെയ്യും. 2024 PT5 അടുത്ത ആഴ്ച തുടങ്ങി രണ്ട് മാസത്തേക്ക് ഈ സ്ഥിതിയിലേക്ക് എത്തും. അതേസമയം ആ മിനിമൂണ്‍ ഭൂമിക്ക് ചുറ്റുമായി ഒരു മുഴുവന്‍ ഭ്രമണപഥം തീര്‍ക്കുകയില്ല.
മിനി-മൂണ്‍ പ്രതിഭാസങ്ങള്‍
രണ്ട് തരത്തിലാണ് മിനി-മൂണ്‍ പ്രതിഭാസങ്ങള്‍ നടക്കുക. ആദ്യത്തേത് ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒന്നായിരിക്കും. അവിടെ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റുമായി ഒന്നോ അതിലധികമോ തവണ ഭ്രമണം ചെയ്യും. ഒരു വര്‍ഷത്തിലധികം കാലം ഈ ഗുരുത്വാകര്‍ഷണ പ്രതിഭാസം നീണ്ടുനില്‍ക്കും. എന്നാല്‍ രണ്ടാമത്തേത് വളരെ ഹ്രസ്വമായിരിക്കും. ഇവിടെ തീരെ ചെറിയ ഛിന്നഗ്രഹങ്ങള്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നില്ല. ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോള്‍ കുറച്ച് മാസങ്ങളോ മാത്രം ഇവ ഭൂമിയെ ചുറ്റും.
മിനി-മൂണ്‍ ആകുന്നതിന് ഒരു ഛിന്നഗ്രഹമോ മറ്റേതെങ്കിലും ബഹിരാകാശ വസ്തുക്കളോ ഭൂമിയുടെ 4.5 ദശലക്ഷം കിലോമീറ്ററിനുള്ളില്‍ എത്തണം. അവയുടെ വേഗത മണിക്കൂറില്‍ 3,540-ല്‍ കുറവായിരിക്കണം. ഈയൊരു അവസ്ഥയില്‍ മാത്രമേ ജിയോസെന്‍ട്രിക് എനര്‍ജി നെഗറ്റീവ് ആകുകയുള്ളു. ആ അവസ്ഥയില്‍ ഛിന്നഗ്രഹമോ ബഹിരാകാശ വസ്തുക്കളോ താത്കാലികമായി ഭൂമിയുടെ വലയത്തിലാകും. നിലവിലെ അറിവ് അനുസരിച്ച് രണ്ട് വസ്തുക്കള്‍ മാത്രമാണ് ദീര്‍ഘകാലം ഭൂമിയുടെ മിനി-മൂണ്‍ ആയിരുന്നിട്ടുള്ളു (2006 RH120,2020 CD3). ഹ്രസ്വകാലത്തേക്ക് ഭൂമിയുടെ മിനി-മൂണുകളായി വന്നിട്ടുള്ളവ മൂന്നെണ്ണമാണ്. എന്നാല്‍ തിരിച്ചറിയപ്പെടാതെ പോയവയും പഠനവിധേയമാക്കാത്തവയും ഉണ്ടായിരിക്കാം.
ഹ്രസ്വകാല മിനി-മൂണ്‍ പ്രതിഭാസങ്ങള്‍ അടിക്കടിയുണ്ടാകാറുണ്ട്. വളരെ ചെറിയ വസ്തു നെഗറ്റീവ് ജിയോസെന്‍ട്രിക് എനര്‍ജിയാല്‍ ആഴ്ചകളോ മാസങ്ങളോ ഭൂമിയെ ചുറ്റുന്ന പ്രതിഭാസമാണത്. ഓരോ ദശാബ്ദത്തിലും ഇത്തരം നിരവധി പ്രതിഭാസങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ദീര്‍ഘകാല മിനി-മൂണ്‍ പ്രതിഭാസങ്ങള്‍ വിരളമാണ്. പത്തോ ഇരുപതോ വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമേ അത് സംഭവിക്കാറുള്ളൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications