Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞിരിക്കുന്ന തമോദ്രവ്യം, അദൃശ്യ ദ്രവ്യത്തെ കുറിച്ച് സൂചനയുമായി ശാസ്ത്രലോകം
തമോദ്രവ്യമെന്നും, ഇരുണ്ട ദ്രവ്യമെന്നും ശാസ്ത്രകുതുകികളായ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. നമ്മുടെ ഈ പ്രപഞ്ചത്തിന്റെ 80 ശതമാനവും തമോദ്രവ്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ആരും അതിനെ ഇതുവരെ കണ്ടിട്ടില്ല. പിന്നെ എങ്ങനെ അങ്ങനൊരു ദ്രവ്യം ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് ശാസ്ത്രലോകം കരുതുന്നു? തമോദ്രവ്യം ഇല്ലെങ്കില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും ആകാശഗംഗകളും ഈ രീതിയില്‍ ആയിരുന്നില്ല പെരുമാറുക, അതിനാല്‍ തന്നെ അങ്ങനെയൊരു ദ്രവ്യം പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്നുവെന്ന് ശാസ്ത്രലോകം കരുതുന്നു.

തമോദ്രവ്യത്തിന്റെ പ്രത്യേകതകള്‍
തമോദ്രവ്യം തീര്‍ത്തും അദൃശ്യമാണ്. അത് പ്രകാശമോ ഊര്‍ജ്ജമോ പുറത്ത് വിടുന്നില്ല. അതിനാല്‍ തന്നെ സെന്‍സറുകളോ ഡിറ്റക്റ്ററുകളോ ഉപയോഗിച്ച് അവയെ തിരിച്ചറിയാന്‍ സാധിക്കില്ല. പിന്നെ എങ്ങനെ ഇവയെ തിരിച്ചറിയും. അതിന്റെ ഘടകവസ്തുക്കളിലൂടെ മാത്രമേ അതിന് സാധ്യമാകൂ എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. നമുക്ക് കാണാന്‍ സാധിക്കുന്ന ദ്രവ്യം പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നീ സബ് ആറ്റോമിക് പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ്. ബാരിയോണുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍, തമോദ്രവ്യത്തില്‍ ബാരിയോണുകളും ബാരിയോണുകള്‍ അല്ലാത്തവയും ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അതായത് ഇരുണ്ട ദ്രവ്യത്തില്‍ പലതരത്തിലുള്ള തന്മാത്രാകണങ്ങള്‍ ഉണ്ടാകാം.
ഭൂമിയുടെ അന്തരീക്ഷത്തിലൂടെ തമോദ്രവ്യത്തെ അറിയാം
നമ്മുടെ ഭൂമിയും തമോദ്രവ്യ സമുദ്രത്തില്‍ നീന്തിത്തുടിക്കുകയാണെന്നാണ് സങ്കല്‍പ്പം. അങ്ങനെയെങ്കില്‍ അതിന്റെ ഫലമായി ഉണ്ടാകുന്ന തിരമാലകള്‍ അഥവാ ഓളങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി പ്രവര്ത്തിക്കുന്നുണ്ടാകില്ലേ. ആ പ്രവര്‍ത്തനത്തിന്റെ ഫലമായി എന്തെങ്കിലും പദാര്‍ത്ഥങ്ങളോ തരംഗങ്ങളോ രൂപപ്പെടുകയും ചെയ്യുന്നുണ്ടാകാം. ഇങ്ങനെ തമോദ്രവ്യത്തെ കുറിച്ചുള്ള ചില സൂചനകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നുതന്നെ ലഭിച്ചേക്കാം എന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ ശാസ്ത്രലോകം.
ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള പാളിയായ അയണോസ്ഫിയര്‍ തമോദ്രവ്യവുമായി പ്രവര്‍ത്തിച്ച് തിരിച്ചറിയാവുന്ന തരത്തിലുള്ള റേഡിയോ തരംഗങ്ങള്‍ ഉണ്ടാക്കിയേക്കും. ആ തരംഗങ്ങള്‍ ഇതുവരെ നമുക്ക് പിടിതരാത്ത പ്രപഞ്ചത്തിലെ തമോദ്രവ്യത്തെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പുതിയൊരു ഗവേഷണം പറയുന്നത്.
ആകാശഗംഗകളെയും പ്രപഞ്ചത്തിലെ മറ്റ് വലിയ ആകാശവസ്തുക്കളെയും നിരീക്ഷിച്ചതില്‍ നിന്നും തമോദ്രവ്യമെന്നത് വെറുമൊരു സങ്കല്‍പ്പമല്ലെന്നും യഥാര്‍ത്ഥത്തില്‍ ഉള്ള ഒന്നാണെന്നും ജ്യോതിശാത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. തമോദ്രവ്യത്തെ കുറിച്ചും തമോ ഊര്‍ജ്ജത്തെയും കുറിച്ച് പഠിക്കുന്നതിനായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി യൂക്ലിഡ് എന്ന ദൗത്യത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനി വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് യൂക്ലിഡ് ബഹിരാകാശ ദൗത്യത്തെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി ബഹിരാകാശത്ത് എത്തിച്ചത്.
പിടിതരാത്ത തമോദ്രവ്യം
തമോദ്രവ്യം പ്രകാശം പുറത്തുവിടുകയോ മറ്റൊരു പ്രകാശവുമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. എങ്കിലും പ്രപഞ്ചത്തിന്റെ 80 ശതമാനത്തിലധികം തമോദ്രവ്യമാണെന്നാണ് കരുതപ്പെടുന്നത്. ബാക്കിയുള്ള 20 ശതമാനം മാത്രമേ സാധാരണ ദ്രവ്യം വരുന്നുള്ളു. എന്തുകൊണ്ടാണ് തമോദ്രവ്യം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നത് ഇപ്പോഴും നിഗൂഢതയായി തുടരുകയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications