Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഒരിക്കല്‍ ഭൂമിയില്‍ ഒരു ദിവസം 19 മണിക്കൂര്‍ ആയിരുന്നു, പിന്നീടത് എങ്ങനെ 24 മണിക്കൂര്‍ ആയി
ഭൂമിയുടെ കറക്കം പതുക്കെയാകുന്നുവെന്നും ദിവസങ്ങളുടെ ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുകയാണെന്നുമെല്ലാം കുറച്ചു ദിവസങ്ങളായി നമ്മള് കേള്‍ക്കുന്നുണ്ട്. ഭൂമിയുടെ ചരിത്രം പരിശോധിച്ചാല്‍ ദിവസങ്ങള്‍ക്ക് നീളം കൂടിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് മേല്‍ ഗുരുത്വാകര്‍ഷണം ചെലുത്തുന്ന ചന്ദ്രന് ഭൂമിയില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നതാണ് അതിനൊരു കാരണം. നിലവിലെ കാലാവസ്ഥ വ്യതിയാനവും ഇതിനെ സ്വാധീനിക്കുന്നുണ്ടെന്ന് കഴിഞ്ഞിടെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. പക്ഷേ ഒരിക്കല്‍, അതായത് രണ്ട് ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ ഏതാണ്ട് 600 ദശലക്ഷണം വര്‍ഷങ്ങള്‍ മുമ്പുവരെ ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യം മാറ്റമില്ലാതെ തുടര്ന്നിരുന്നുവത്രേ. അന്ന് ഭൂമിയിലെ ഒരു ദിവസം എന്നത് വെറും 19.5 മണിക്കൂറുകള്‍ മാത്രമായിരുന്നു.

സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണം
ചന്ദ്രനും സൂര്യനും ഭൂമിക്ക് മേല്‍ ഗുരുത്വാകര്‍ഷണം ചെലുത്തുന്നുണ്ട്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലിവ് കാരണമാണ് ഭൂമിയുടെ കറക്കം പതുക്കെയാകുന്നത്. പക്ഷേ സൂര്യനും ഇതുപോലെ ഭൂമിക്ക് മേല്‍ ഗുരുത്വാകര്‍ഷണം പ്രയോഗിക്കുമ്പോള്‍ ഇത് ചന്ദ്രനില്‍ നിന്നുള്ള വലിവിന് എതിരായി പ്രവര്‍ത്തിക്കുന്നു. ഈ പ്രതിഭാസങ്ങളൊന്നും ഇല്ലാതിരുന്നില്ലെങ്കില് ഭൂമിയിലെ ഒരു ദിവസം 60 മണിക്കൂര്‍ ആയേനെ.
4.5 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രന് രൂപപ്പെട്ടപ്പോള്‍ ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങാനെടുക്കുന്ന സമയം മാത്രമായിരുന്നു. വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമായിരിക്കാം അതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പക്ഷേ കാലാന്തരത്തില്‍ ദിവസങ്ങളുടെ നീളം കൂടിവന്നു. ചന്ദ്രന് ഒരു വര്‍ഷം ഭൂമിയില്‍ നിന്നും ഏകദേശം 3.78 സെന്റിമീറ്റര്‍ വീതം അകലുന്നത് കൊണ്ടാണിത്.
ചന്ദ്രന്റെ ആകര്‍ഷണവും ഭൂമിയിലെ തിരമാലകളും
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലിവ് ആണ് ഭൂമിയിലെ സമുദ്രങ്ങളിലെ തിരമാലകള്‍ക്ക് ആധാരം. ചന്ദ്രന് ഭൂമിയെ ചുറ്റുമ്പോള്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലിവ് കാരണം സമുദ്രങ്ങളിലെ ജലം ഏതെങ്കിലുമൊരു ദിശയിലേക്ക് പൊങ്ങുന്നു. ചന്ദ്രനില്‍ നിന്നും സമുദ്രജലത്തില്‍ അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണ വലിവ് കാരണം ഒരു ബ്രേക്കിംഗ് എഫക്ട് ഉണ്ടാകുന്നു. അത് ഭൂമിയുടെ കറക്കം മന്ദഗതിയിലാക്കുന്നു. ഇതുമൂലം ഓരോ നൂറ്റാണ്ടിലും ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ 1.7 മില്ലിസെക്കന്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
ദിവസത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടാനുള്ള മറ്റ് കാരണങ്ങള്‍
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലിവ് മൂലം ഭൂമിയില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം കുറയുകയാണെങ്കില്‍ സൂര്യനില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണം കാരണം അന്തരീക്ഷത്തിലും തിരമാലകള്‍ക്ക സമാനമായ ഓളങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പക്ഷേ ഇവുമൂലം ഭൂമിയുടെ കറക്കം പതുക്കെയാകുകയല്ല, വേഗത്തിലാകുകയാണ് ചെയ്യുന്നത്.
സൂര്യനില്‍ നിന്നുള്ളതിനേക്കാള്‍ ഗുരുത്വാകര്‍ഷണം ചന്ദ്രനില്‍ നിന്നുമായതിനാലാണ് ചരിത്രത്തില്‍ ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യം കൂടിവരുന്നതായി കാണുന്നത്. പക്ഷേ തുടക്കത്തില്‍ സൂചിപ്പിച്ച ആ കാലഘട്ടത്തില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടാതിരുന്നു. അതിനുള്ള കാരണം അന്നത്തെ അന്തരീക്ഷം ചൂട് കൂടി വികസിച്ച നിലയിലായിരുന്നു. അതിനാല്‍ തന്നെ സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം കൂടിയത് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം കുറച്ചു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications