Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഭൂമിയുടെ വലുപ്പമുള്ള പുതിയ ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍, അവിടുത്തെ ഒരു വര്‍ഷം ഇവിടുത്തെ ഒരു ദിവസം
ഈ രാത്രി അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ ആളുകള്‍ വളരെ ആലങ്കാരികമായി പറയാറില്ലേ. പക്ഷേ അതിപ്പോള്‍ ഏറെക്കുറെ സത്യമായിരിക്കുന്നു. ഭൂമിയില്‍ അല്ല. ഭൂമിയില്‍ നിന്നും 55 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള മറ്റൊരു ഗ്രഹത്തില്‍.

ഭൂമിയുടെ വലുപ്പത്തില്‍ ഒരു ഗ്രഹം
ഏതാണ്ട് ഭൂമിയുടെ വലുപ്പത്തിലുള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്നും 55 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഈ ഗ്രഹം തണുത്തുറഞ്ഞ ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്. നേച്ചര്‍ അസ്ട്രോണമി എന്ന ജേണലില്‍ ആണ് ഈ ഗ്രഹത്തിന്റെ കണ്ടുപിടിത്തം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരമൊരു നക്ഷത്രത്തെ വലംവെക്കുന്ന ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ രണ്ടാമത്തെ ഗ്രഹമാണ് ഇതെന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷക സംഘം നല്കുന്ന സൂചന.
SPECULOOS-3 b
SPECULOOS-3 b, എന്നാണ് പുതിയതായി കണ്ടെത്തിയ ഈ കുഞ്ഞന്‍ ഗ്രഹം അറിയപ്പെടുന്നത്. തന്റെ ഭ്രമണപഥത്തിലൂടെ ഒരു തവണ സഞ്ചരിക്കാന്‍, അതായത് തന്റെ നക്ഷത്രത്തെ ഒരു തവണ ചുറ്റിവരാന്‍ ഈ ഗ്രഹം കേവലം 17 മണിക്കൂര്‍ മാത്രമാണ് എടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഗ്രഹത്തിലെ ഒരു വര്‍ഷമെന്നത് ഭൂമിയിലെ ഒരു ദിവസത്തേക്കാള്‍ ദൈര്‍ഘ്യം കുറവാണത്രേ.
സൂര്യനില്‍ നിന്നും 55 പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതി ചെയ്യുന്ന SPECULOOS-3 എന്ന നക്ഷത്രത്തെയാണ് ഗ്രഹം ഭ്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തോട് വളരെ ചേര്‍ന്നാണ് ഗ്രഹത്തിന്റെ ഭ്രമണപഥം.
പകലുകളും രാത്രികളും ഒരിക്കലും അവസാനിക്കുന്നില്ല
ഈ ഗ്രഹത്തില്‍ പകലുകളും രാത്രികളും ഒരിക്കലും അവസാനിക്കുന്നില്ലെന്നതാണ് മറ്റൊരു അത്ഭുതപ്പെടുത്തുന്ന വസ്തുത. ഗ്രഹം ഒരേ നിലയില്‍ ഭ്രമണം ചെയ്യുന്നതിനാലാകാം ഇതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. അതായത് ഈ ഗ്രഹത്തിന്റെ ഒരു വശം തന്നെയാണ് എപ്പോഴും അതിന്റെ നക്ഷത്രത്തിന് അഭിമുഖമായി വരുന്നത്. അതുകൊണ്ട് ആ ഭാഗത്ത് എപ്പോഴും പകലും മറുഭാഗത്ത് എപ്പോഴും രാത്രിയും ഉണ്ടാകുന്നു. നമ്മുടെ ഉപഗ്രഹമായ ചന്ദ്രനിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായുള്ള ഭാഗത്താണ് എപ്പോഴും വെളിച്ചം പ്രതിഫലിക്കുന്നത്. ഇരുണ്ട ഭാഗമെന്ന് അറിയപ്പെടുന്ന മറുഭാഗത്ത് എപ്പോഴും ഇരുട്ടാണ്.
കുള്ളന്‍ നക്ഷത്രങ്ങള്‍
നമ്മുടെ ആകാശഗംഗയിലെ ആകയുള്ള നക്ഷത്രങ്ങളില്‍ 70 ശതമാനവും ഇത്തരം ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളാണ്. നൂറ് ശതകോടി വര്‍ഷങ്ങളാണ് ഇവയുടെ ആയുസ്സ്. ആഴ്ചകളോളം നിരന്തരമായി ഈ ഗ്രഹങ്ങളെ വീക്ഷിച്ചെങ്കില് മാത്രമേ അതിനരുകിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുന്നത് കാണാന്‍ സാധിക്കൂ.
SPECULOOS എന്ന ദൗത്യത്തിലൂടെയാണ് ഇപ്പോഴത്തെ പുതിയ കണ്ടുപിടിത്തം സാധ്യമായത്. ബെല്‍ജിയത്തിലെ ലീജ്, ബിര്‍മിംഗ്ഹാം, കേംബ്രിജ്, ബേണ്‍, എംഐടി എന്നീ സര്‍വ്വകലാശാലകള്‍ സഹകരിച്ചാണ് ഈ ദൗത്യം നടത്തിയത്. സൗരയൂഥത്തിന് സമീപമുള്ള ചെറുതും, തണുത്തുറഞ്ഞതുമായ നക്ഷത്രങ്ങള്‍ക്ക് ചുറ്റുമായി സഞ്ചരിക്കുന്ന, വാസയോഗ്യമായ എക്സോപ്ലാനറ്റുകളെ കണ്ടെത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
