Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭൂമിക്ക് നേരെ തീനാളങ്ങള് തുപ്പി സൂര്യന്; സൗരക്കൊടുങ്കാറ്റുകള് ഭൂമിയിലേക്ക്, 1859 ആവര്ത്തിക്കുമോ?
സൂര്യന്റെ ചൂട് താങ്ങാന് പറ്റാതെ ഉരുകുകയാണ് ഭൂമി. പക്ഷേ കാര്യങ്ങള് ഇതിലും ഭയാനകമായ അവസ്ഥയിലേക്ക് പോകുകയാണെന്നാണ് ശാസ്ത്രലോകത്ത് നിന്നുമുള്ള സൂചനകള്. AR3664 എന്ന സൗരകളങ്കം അഥവാ സണ്സ്പോട്ട് അത്യന്തം അപടകരമായ അവസ്ഥയിലേക്ക് വലുതായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്ട്ടുകള്. 1859ല് കണ്ടെത്തിയ ഏറ്റവും വലിയ സണ്സ്പോട്ടിനെ വെല്ലുവിളിച്ചുകൊണ്ടാണ് AR3664-ന്റെ വളര്ച്ച. ഇവ രണ്ടിന്റെയും വലുപ്പത്തിലുള്ള സാമ്യം വ്യക്തമാക്കി കൊണ്ട് നാസ പുറത്തുവിട്ട ചിത്രങ്ങള് സൂര്യന്റെ രൗദ്രഭാവം മുറുകിക്കൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ്.

AR3664 സണ്സ്പോട്ട്
ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ 2,00,000 കിലോമീറ്റര് വ്യാപിച്ച് കിടക്കുന്ന ഈ ഭീമന് സണ്സ്പോട്ട് ഭൂമിയേക്കാള് 15 മടങ്ങ് വലുതാണെന്നാണ് കണ്ടെത്തല്. ഇത്ര ഭീമാകാരമായതിനാല് തന്നെ ഭൂമിയില് നിന്ന്, ഭൂതക്കണ്ണാടികള് ഒന്നും ഇല്ലാതെ തന്നെ സാധാരണ ഗ്രഹണ കണ്ണാടി (എക്ലിപ്സ് ഗ്ലാസ്) ഉപയോഗിച്ച് നഗ്ന നേത്രങ്ങള് കൊണ്ട് ഈ സണ്സ്പോട്ട് കാണാനാകും.
കാരിംഗ്ടണ് സണ്സ്പോട്ട്
1859 ആഗസ്റ്റിനും സെപ്റ്റംബറിനും ഇടയില് തീവ്രമായ സൗരജ്വാലകളും ( കൊറോണല് മാസ് ഇജക്ഷനുകള്) അഴിച്ചുവിട്ട ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സണ്സ്പോട്ട് ആണ് കാരിംഗ്ടണ് സണ്സ്പോട്ട്. ഈ തീക്ഷ്ണ സൗരജ്വാലകളുടെ ഫലമായി ഉണ്ടായ തീവ്രമായ ഭൗമകാന്തിക കൊടുങ്കാറ്റുകള് മൂലം അമേരിക്കയില് ടെലഗ്രാഫ് ഓഫീസുകള് കത്തിനശിക്കുകയും ക്യൂബ മുതല് ഹവായി വരെ കാണാനാകുന്ന പ്രഭാവലയങ്ങള് ഉണ്ടാകുകയും ചെയ്തു. കാരിംഗ്ടണ് സംഭവം എന്നാണ് ഇതിനെ വിളിക്കുന്നത്.
എന്നാല് അന്നത്തെ സണ്സ്പോട്ടിനേക്കാള് വലിയ സണ്സ്പോട്ട് ആണ് ഇപ്പോള് രൂപമെടുത്തുകൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രലോകം പറയുമ്പോള് പഴയ സംഭവങ്ങള് ആവര്ത്തിക്കുമോ എന്ന ഭയത്തിലാണ് ലോകം.
സൂര്യന് വീണ്ടും ഭൂമിയെ 'കത്തിക്കുമോ'?
കാരിംഗ്ടണ് കൊടുങ്കാറ്റുകള്ക്ക് സമാനമായ സൗരക്കൊടുങ്കാറ്റുകള് ഓരോ 40-60 വര്ഷത്തിനിടയിലും സംഭവിക്കാമെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. അതിനാല് തന്നെ നിലവിലെ സാഹചര്യത്തില് അങ്ങനെയൊന്ന് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന് കഴിയില്ല. അതേസമയം ഇപ്പോള് സൂര്യനില് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണല് മാസ് ഇജക്ഷനുകള് കാരിംഗ്ടണ് സംഭവത്തിന് സമാനമായ നാശനഷ്ടങ്ങള് ഉണ്ടാക്കുകയില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
അതേസമയം AR3664 എന്ന ഭീമന് സണ്സ്പോട്ട് ഭൂമിക്ക് നേരെ തീജ്വാലകള് തുപ്പുന്നത് തുടരുകയും ചെയ്യുന്നുണ്ട്. ഈ സണ്സ്പോട്ടിലെ വിസ്ഫോടനങ്ങളുടെ ഫലമായി കുറഞ്ഞത് മൂന്ന് സൗരക്കൊടുങ്കാറ്റുകളാണ് ഭൂമിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്. ഇന്ന് രാത്രിയും 11,12 തീയ്യതികളിലുമായി ഇവ ഭൂമിയില് എത്തുമെന്നാണ് കണക്കുകൂട്ടല്. ഇതിന്റെ ഫലമായി ഭൂമിയില് ഈ മൂന്ന് ദിവസവും ചെറുതും വലുതുമായ ഭൗമകാന്തിക കൊടുങ്കാറ്റുകള് ഉണ്ടാകാനിടയുണ്ട്. ഇതെത്തുടര്ന്ന് അമേരിക്കയിലും യൂറോപ്പിലും പ്രഭാവലയങ്ങള് ദൃശ്യമാകുമെന്നാണ് റിപ്പോര്ട്ടുകള്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
