Latest Updates
-
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം
കഷ്ടത മാറും, ആഗ്രഹിച്ചത് നേടിയെടുക്കാനാകും; ശ്രാവണത്തിലെ ഈ വാസ്തു പരിഹാരം ശിവകൃപയ്ക്ക് ഉത്തമം
ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമാണ് ശ്രാവണ മാസം. ഇത് ശിവന് സമര്‍പ്പിച്ചിരിക്കുന്ന മാസമാണ്. ഈ മാസം മുഴുവന്‍ ഭക്തര്‍ ശിവനെ ആരാധിക്കുന്നു. വീട്ടില്‍ വാസ്തുദോഷം ഉള്ളവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരും ശിവനെയും പാര്‍വതിയെയും ആരാധിക്കുന്നത് ഫലദായകമാണ്. ഇതിനൊപ്പം ശ്രാവണ മാസത്തില്‍ വീട്ടില്‍ ചില ലളിതമായ വാസ്തു പ്രതിവിധികളും ചെയ്യുക.
ഇതിലൂടെ വീടിന്റെ വാസ്തുദോഷങ്ങളെല്ലാം മാറുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകില്ല. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ശ്രാവണ മാസത്തില്‍ ചെയ്യേണ്ട ചില വാസ്തു പരിഹാരങ്ങള്‍ ഇതാ.

വീടിന്റെ കിഴക്കേ മൂല സജീവമാക്കുക
വീടിന്റെ കിഴക്കേ മൂലയ്ക്ക് വാസ്തുവില്‍ പ്രധാന സ്ഥാനമുണ്ട്. ഈ സ്ഥലത്ത് ഒരു മിനി വാട്ടര്‍ ഫൗണ്ടന്‍ പോലുള്ള ചെറിയ ജലസ്രോതസ്സ് സ്ഥാപിക്കുക. നീരുറവയില്‍ നിന്നുള്ള ജലപ്രവാഹം വടക്ക് നിന്ന് കിഴക്കോട്ടായിരിക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ വെള്ളം ശുദ്ധീകരിക്കണം. കിഴക്ക് ഭാഗത്ത് ജലപ്രവാഹം ഒരു വ്യക്തിയുടെ ചിന്താ പ്രക്രിയയില്‍ വളരെയധികം ഭാഗ്യം കൊണ്ടുവരും. ജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനാകും.
അര്‍ദ്ധനാരീശ്വര വിഗ്രഹം സ്ഥാപിക്കുക
ശ്രാവണ മാസത്തില്‍ ലോകത്തെ ഭരിക്കുന്നത് ശിവനാണ്. അതുതന്നെയാണ് ഈ മാസത്തിന്റെ പ്രാധാന്യവും. ശ്രാവണ മാസത്തില്‍ വീടിന്റെ കിഴക്ക് ദിശയില്‍ വെളുത്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച അര്‍ദ്ധനാരീശ്വര വിഗ്രഹം സ്ഥാപിക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാക്കാന്‍ ഇത് സഹായിക്കുന്നു.
തുളസിച്ചെടി വളര്‍ത്തുക
നിങ്ങളുടെ വീടിന്റെ വടക്കേ മൂലയില്‍ ഒരു ചെറിയ തുളസി ചെടി വളര്‍ത്താന്‍ അനുയോജ്യമായ സമയമാണ് ശ്രാവണമാസം. വിശുദ്ധിയും അനുഗ്രഹവും കൊണ്ടുവരാന്‍ ഇത് സഹായിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഒരു നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ ഈ പരിഹാരം ഒരു സഹായകമായി കണക്കാക്കപ്പെടുന്നു.

രുദ്രാക്ഷം
ശിവന്റെ മറ്റൊരു പ്രധാന ഘടകമാണ് രുദ്രാക്ഷം. ഇത് ശിവന്റെ കണ്ണുനീര്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് ഒരാളുടെ ജാതകത്തിലെ ഗ്രഹദോഷങ്ങളെ അകറ്റാനുള്ള ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങള്‍ക്ക് സമാധാനവും ഐക്യവും നേടാന്‍ സഹായിക്കുകയും ചെയ്യുന്നു. കുടുംബവും ജോലിയും സന്തുലിതമാക്കാന്‍ ഇരുമുഖ രുദ്രാക്ഷവും വിവാഹ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഗൗരീ ശങ്കര രുദ്രാക്ഷവും ധരിക്കാം.
പഞ്ചമുഖ രുദ്രാക്ഷം കൂടുതലും ജപമാലയായി ഉപയോഗിക്കുന്നു. അവ മൊത്തത്തിലുള്ള ഭാഗ്യത്തിനും ആരോഗ്യത്തിനും മികച്ചതായി കണക്കാക്കപ്പെടുന്നു. ഏഴുമുഖ രുദ്രാക്ഷം ലക്ഷ്മീ ദേവിയുടെ ഒരു രൂപമായി കണക്കാക്കപ്പെടുന്നു. സാമ്പത്തികം മെച്ചപ്പെടുത്തുന്നതിന് ഇത് അത്യുത്തമമാണ്. കൂടാതെ കല, സര്‍ഗ്ഗാത്മകത എന്നീ മേഖലകളിലുള്ളവര്‍ക്കും ബിസിനസുകാര്‍ക്കും ഇത് ഉത്തമമാണ്.
ഉമ്മത്തിന്‍ പൂവ്
ശിവനെ പ്രീതിപ്പെടുത്താന്‍ ഉമ്മത്തിന്റെ പൂവ് ഉപയോഗിക്കുന്നു. ഇത് ശിവന് വളരെ പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കൂടാതെ വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിന്റെ വിഗ്രഹം അലങ്കരിക്കാനും ഈ പൂവ് ഉപയോഗിക്കുന്നു. ഏത് തരത്തിലുള്ള ഭയത്തെയും മറികടക്കാനും അസ്വസ്ഥമായ മനസ്സിനെയും വികാരങ്ങളെയും ശാന്തമാക്കാനും ഇത് സഹായിക്കുന്നു.

മഹാമൃത്യുഞ്ജയ മന്ത്രം
ശ്രാവണ മാസത്തില്‍ പതിവായി കുളിച്ചതിന് ശേഷം ശിവന് ജലാഭിഷേകവും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുകയും ചെയ്യുക. ജ്യോതിഷ പ്രകാരം, ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്നതോടൊപ്പം മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് വളരെ ഫലദായകമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാത്തരം കഷ്ടപ്പാടുകളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും.
ശിവതാണ്ഡവ സ്‌തോത്ര പാരായണം
ശ്രാവണമാസത്തില്‍ ശിവതാണ്ഡവ സ്ത്രോതം ചൊല്ലുന്നതിലൂടെ ഭക്തര്‍ക്ക് ജീവിതത്തില്‍ ഒരു പ്രയാസവും നേരിടേണ്ടി വരില്ല. ശിവ താണ്ഡവ സ്‌തോത്രം പാരായണം ചെയ്യുന്നുവെങ്കില്‍ അത് രാവിലെ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ ചെയ്യണം.
വീടിന്റെ ഈ ദിശയില്‍ ശിവലിംഗം വയ്ക്കുക
ശ്രാവണ മാസത്തില്‍ നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ ശിവലിംഗം വയ്ക്കുക. ശിവലിംഗം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും ശുഭകരമായ ദിശയായി ഇത് കണക്കാക്കപ്പെടുന്നു. ഇത് പോസിറ്റീവ് എനര്‍ജിയും ശിവന്റെ അനുഗ്രഹവും ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു ശിവലിംഗം ഇല്ലെങ്കില്‍, ശ്രാവണ മാസത്തില്‍ ഒരു ചെറിയ ശിവലിംഗം വീട്ടിലേക്ക് കൊണ്ടുവരണം. അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും.
മൂര്‍ച്ചയുള്ള വസ്തുക്കള്‍ സൂക്ഷിക്കരുത്
നിങ്ങളുടെ വീട്ടില്‍ ഏതെങ്കിലും ഉപകരണം അല്ലെങ്കില്‍ കണ്ണാടി പോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍ തെറ്റായ ദിശയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍, അത് ശരിയായ സ്ഥലത്ത് വയ്ക്കുക. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ മൂര്‍ച്ചയുള്ള വസ്തുക്കളോ കണ്ണാടികളോ സൂക്ഷിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാം. ഈ വസ്തുക്കള്‍ക്ക് നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുകയും പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടയുകയും ചെയ്യും.



Click it and Unblock the Notifications












