Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മാംഗല്യഭാഗ്യം, ഭദ്രമായ കുടുംബജീവിതം; ശ്രാവണത്തില്‍ ശിവപാര്‍വ്വതീ പ്രീതിക്ക് ഈ പരിഹാരം
ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഒരു പുണ്യ മാസമാണ് ശ്രാവണ മാസം. ശ്രാവണ മാസത്തിലെ എല്ലാ ദിവസവും ശിവാരാധനയ്ക്ക് ഉത്തമമായി കണക്കാക്കുന്നു, പ്രത്യേകിച്ച് ശ്രാവണ തിങ്കളാഴ്ച. ഈ പുണ്യമാസത്തില്‍ ഭോലേനാഥിനെ പൂര്‍ണഹൃദയത്തോടെ ആരാധിക്കുന്നവരുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നും എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ മാസം വളരെ പ്രത്യേകമാണ്.
കാരണം, വിവാഹത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടികള്‍, അല്ലെങ്കില്‍ വിവാഹം നടക്കാത്ത ആണ്‍കുട്ടികള്‍ എന്നിവര്‍ ശ്രാവണ മാസത്തില്‍ ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നവരും ശ്രാവണ മാസത്തില്‍ ശിവാരാധന നടത്തിയാല്‍ മതി. നിങ്ങളുടെ ബന്ധം ദൃഢമാകുകയും പങ്കാളിയുമായുള്ള സ്നേഹം വര്‍ധിക്കുകയും ചെയ്യുന്നതായിരിക്കും. ശ്രാവണ മാസത്തില്‍ ചെയ്യേണ്ട അത്തരം ചില പ്രതിവിധികള്‍ ഇതാ.

ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കാന്‍
ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കുന്നതിന് അല്‍പ്പം പാലും കുങ്കുമപ്പൂവും ചുവന്ന നിറത്തിലുള്ള പൂക്കളും ശുദ്ധജലത്തില്‍ ഇട്ട് ബുധനാഴ്ച ദിവസം ശിവലിംഗത്തില്‍ അര്‍പ്പിക്കുക. ഇതോടൊപ്പം തിങ്കളാഴ്ച ഉപവസിക്കുകയും ചെയ്യുക. ഇത് പാര്‍വതിദേവിയെയും ശിവനെയും സന്തോഷിപ്പിക്കുകയും അവരുടെ കൃപ നല്‍കുകയും ചെയ്യുന്നു.
തര്‍ക്കങ്ങള്‍ നീങ്ങാന്‍
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള തര്‍ക്കം വളരെയധികം വര്‍ധിച്ചിട്ടുണ്ടെങ്കില്‍, ശ്രാവണ മാസത്തില്‍ ശിവനെ ധ്യാനിച്ച് ചുവന്ന പുഷ്പങ്ങള്‍, പാല്, കുങ്കുമം എന്നിവ പതിവായി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് ശിവലിംഗത്തില്‍ സമര്‍പ്പിക്കുക. ഇത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കും.
പ്രണയം വിജയിക്കാന്‍
നിങ്ങള്‍ ആരോടെങ്കിലും നിങ്ങളുടെ പ്രണയം പറയാന്‍ പോകുകയാണെങ്കില്‍, ബുധനാഴ്ച ദിവസം ഇതിന് പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ വെളുത്ത പൂക്കള്‍ നല്‍കുക. നിങ്ങളുടെ വാക്കുകള്‍ പൂര്‍ണ്ണ ദൃഢനിശ്ചയത്തോടെയും സത്യസന്ധതയോടെയും പറയുക.
വിവാഹതടസ്സം നീങ്ങാന്‍

വിവാഹം നടക്കാന്‍
വിവാഹം സാധ്യമല്ലാത്ത യുവതീയുവാക്കള്‍ ശ്രാവണമാസത്തിലെ തിങ്കളാഴ്ച ശിവഭഗവാനെയും പാര്‍വ്വതിയെയും ഒരുമിച്ച് ആരാധിക്കണം. ഇതിലൂടെ വിവാഹത്തിന് മംഗളകരമായ യോഗം ഉദിക്കുന്നതായിരിക്കും. അതോടൊപ്പം നിങ്ങളുടെ ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.
വിവാഹയോഗത്തിന്
പരസ്പരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നര്‍ തിങ്കളാഴ്ച ഏതെങ്കിലും ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തണം. ഇതോടൊപ്പം 108 കൂവള ഇലകളില്‍ ജയ് ശ്രീറാം എന്ന് എഴുതി ശിവന് സമര്‍പ്പിക്കുക. ഈ പ്രതിവിധി വിവാഹത്തിന് മംഗളകരമായ യോഗം കൊണ്ടുവരും.
ദാമ്പത്യ പ്രശ്നം നീങ്ങാന്‍
ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും, അവിവാഹിതരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അതിരാവിലെ എഴുന്നേറ്റു കുളിച്ച ശേഷം മഞ്ഞയോ വെള്ളയോ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇതിനുശേഷം നഗ്നപാദനായി ശിവക്ഷേത്രത്തില്‍ പോയി ശിവനെയും ഗണേശനെയും പാര്‍വതിദേവിയെയും നന്ദിയെയും കാര്‍ത്തികേയനെയും ആരാധിക്കുക. ഇതുവഴി നിങ്ങളുടെ ദാമ്പത്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നതായിരിക്കും.



Click it and Unblock the Notifications
