Latest Updates
-
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ
ആദിദേവ ശങ്കരന് പ്രിയപ്പെട്ടവ, ശ്രാവണത്തില്‍ ഈ 8 സാധനം വീട്ടിലെത്തിക്കൂ; ഭാഗ്യവും കൂടെക്കയറും
ഹിന്ദുമത വിശ്വാസികള്‍ക്ക് വലിയ പ്രാധാന്യമുള്ളതും ശിവന് സമര്‍പ്പിക്കപ്പെട്ടതുമായ മാസമാണ് ശ്രാവണ മാസം. ശ്രാവണ മാസം മുഴുവന്‍ ആരാധനയ്ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു, ശ്രാവണ മാസത്തില്‍ ഭക്തര്‍ പരമേശ്വര പ്രീതിക്കായി വ്രതം അനുഷ്ഠിക്കുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകള് വളരെ പ്രധാനമാണ്. ഈ ദിവസം ഭക്തര്‍ ശിവനെ ആരാധിക്കുകയും ദേവന്റെ അനുഗ്രഹം നേടുന്നതിനായി ദിവസം മുഴുവന്‍ വ്രതം ആചരിക്കുകയും ചെയ്യും.
ഈ മാസത്തില്‍ നിങ്ങള്‍ ശിവനെയും പാര്‍വതി ദേവിയെയും ആരാധിച്ചാല്‍ നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നും നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരാന്‍ ശ്രാവണമാസ സമയത്ത് ശിവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ശ്രാവണ മാസത്തില്‍ നിങ്ങളുടെ വീട്ടിലെത്തിക്കേണ്ട ചില ഭാഗ്യവസ്തുക്കള്‍ ഇതാ.

ത്രിശൂലം
ഉണര്‍വ്, സ്വപ്നം, ഉറക്കം എന്നിവയുള്‍പ്പെടെ ബോധത്തിന്റെ മൂന്ന് വശങ്ങളെയാണ് ത്രിശൂലം പ്രതിനിധീകരിക്കുന്നതെന്നാണ് വിശ്വാസം. പരമശിവന് ഈ മൂന്ന് അവസ്ഥകള്‍ക്കും മീതെയാണെന്നും ഈ മൂന്ന് അവസ്ഥകളുടെ സംരക്ഷകനാണെന്നും ഇത് സൂചിപ്പിക്കുന്നു. ഹിന്ദുമതത്തിലെ ശിവന്റെ പവിത്രമായ പ്രതീകമാണ് ത്രിശൂലം. ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വെള്ളി ത്രിശൂലം വീട്ടില്‍ കൊണ്ടുവരുന്നത് ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും.
ഭസ്മം
ജ്വലിക്കുന്ന അഹന്തയെ ചാരമാക്കി ദൈവികതയുമായി ഒന്നിക്കുന്നതതിനെ സൂചിപ്പിക്കുന്നതാണ് ഭസ്മം. മര്‍ത്യജീവിതത്തില്‍ നിന്നുള്ള മോചനത്തെയും ഇത് പ്രതിനിധീകരിക്കുന്നു. ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, പരിശുദ്ധിയെ സൂചിപ്പിക്കാനായി ശിവന് തന്റെ ശരീരത്തില്‍ ഭസ്മം പുരട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശ്രാവണ മാസത്തില്‍ നിങ്ങളുടെ വീട്ടില്‍ ഭസ്മം കൊണ്ടുവരിക.
നാഗം
നാഗം ശിവന്റെ ഭക്തിയുള്ള പ്രതീകമായി കണക്കാക്കപ്പെടുന്നു. ഒരു നാഗത്തിന്റെ ചെമ്പ് വിഗ്രഹം നിങ്ങളുടെ വീട്ടില്‍ വയ്ക്കുന്നത് നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജികളെ അകറ്റുന്നു. പരമേശ്വരന്റെ അങ്ങേയറ്റം അനുഗ്രഹം ലഭിക്കുന്നതിനായി ഈ വിഗ്രഹങ്ങളെ പാല്, പുഷ്പങ്ങള്‍, പഴങ്ങള്‍, വിളക്ക് എന്നിവ ഉപയോഗിച്ച് ആരാധിക്കുക.

രുദ്രാക്ഷം
ഹിന്ദുമതത്തില്‍ രുദ്രാക്ഷം ഏറ്റവും വിലയേറിയതും പവിത്രവുമായ ഒന്നായി അറിയപ്പെടുന്നു. അതിന്റെ ദിവ്യമായ ശക്തി രോഗശാന്തി ഗുണങ്ങള്‍ക്ക് പേരുകേട്ടതുമാണ്. രുദ്രാക്ഷം ധരിക്കുകയോ വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് പരമശിവന്റെ സമൃദ്ധമായ അനുഗ്രഹം ലഭിക്കുന്നു എന്നാണ് വിശ്വാസം. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചയോ മറ്റേതെങ്കിലും ദിവസമോ രുദ്രാക്ഷം വീട്ടിലേക്ക് കൊണ്ടുവരുകയാണെങ്കില്‍, അത് നിങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കും.
ജ്യോതിഷ പ്രകാരം, നിങ്ങള്‍ ആരാധനയ്ക്ക് ശേഷം രുദ്രാക്ഷം ധരിക്കുകയോ നിങ്ങളുടെ പൂജാമുറിയില്‍ വയ്ക്കുകയോ ചെയ്താല്‍, ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ഇത് നിങ്ങളുടെ വീട്ടിലേക്ക് സമ്പത്ത് ആകര്‍ഷിക്കുകയും ചെയ്യും. ഗൗരീശങ്കര രുദ്രാക്ഷം ധരിക്കുന്നവര്‍ക്ക് ദാമ്പത്യജീവിതത്തില്‍ സന്തോഷം ലഭിക്കും. നിങ്ങളുടെ ജീവിതം ആനന്ദകരമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തമാകും.
കൂവള ഇല
ശിവന് കൂവള ഇല വളരെയേറെ ഇഷ്ടമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതിനാല്‍, ശ്രാവണ മാസം മുഴുവന്‍ ശിവലിംഗത്തിന്റെ മുകളില്‍ കൂവള ഇല വയ്ക്കുന്നത് ശുഭകരമാണ്. അിന് മുമ്പ് കൂവള ഇലയില്‍ ചന്ദനമോ കുങ്കുമമോ ഉപയോഗിച്ച് ഓം എന്ന് എഴുതുക. സ്വാഭാവിക ഇലകള്‍ കുറച്ച് നാള്‍ക്കുള്ളില്‍ ഉണങ്ങിപ്പോകും. അതിനാല്‍ നിങ്ങള്‍ക്ക് വെള്ളിയില്‍ ഒരു കൂവള ഇല തീര്‍ത്ത് പൂജാമുറിയില്‍ സൂക്ഷിക്കുക. വെള്ളി ലോഹം സമ്പത്തും സമൃദ്ധിയും സൂചിപ്പിക്കുന്നു. അതിനാല്‍, നിങ്ങളുടെ പൂജാമുറിയില്‍ ഒരു വെള്ളിയില്‍ തീര്‍ത്ത കൂവള ഇല സൂക്ഷിക്കുന്നത് നിങ്ങളുടെ കുടുംബത്തിന് നല്ലതാണ്.
ഗംഗാജലം
ഗംഗാസ്നാനം നടത്തുന്നത് നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുമെന്നും ജീവിതത്തില്‍ ഐശ്വര്യം വരുമെന്നും കണക്കാക്കുന്നു. ഭക്തര്‍ തങ്ങളുടെ പാപങ്ങള്‍ നീക്കാനും ദേവിയുടെ അനുഗ്രഹം ലഭിക്കാനുമായി ഗംഗാനദിയില്‍ മുങ്ങിക്കുളിക്കുന്നു. കുടുംബാംഗങ്ങളുടെ അന്ത്യകര്‍മങ്ങളില്‍ പോലും പല ഹിന്ദുക്കളും ഗംഗാജലം ഉപയോഗിക്കുന്നതിലൂടെ ആ വ്യക്തിയുടെ ആത്മാവിന് മോചനം ലഭിക്കുമെന്നും മരണാനന്തര ജീവിതത്തില്‍ ആനന്ദം അനുഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ശ്രാവണ മാസ സമയത്ത് കുറച്ച് ഗംഗാജലം വീട്ടിലെത്തിക്കുക. ശ്രാവണമാസത്തിലെ എല്ലാ തിങ്കളാഴ്ചയും നിങ്ങള്‍ ഗംഗാജലം ശിവലിംഗം അര്‍പ്പിക്കണം. ഈ പ്രതിവിധി നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കും.

തുളസി ചെടി
തുളസി ചെടിക്ക് ഹിന്ദുക്കള്‍ക്കിടയില്‍ വലിയ പ്രാധാന്യമുണ്ട്. ഈ ചെടി ശുഭകരവും ശുദ്ധിയുള്ളതുമായ ഒരു സസ്യമായി കണക്കാക്കുന്നു. ലക്ഷ്മി ദേവിയുമായും മഹാവിഷ്ണുമായും അടുത്ത ബന്ധമുള്ള സസ്യമാണ് തുളസി. അതിനാല്‍, ശ്രാവണ മാസത്തില്‍ നിങ്ങള്‍ ഒരു പുതിയ തുളസി ചെടി നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുകയാണെങ്കില്‍, അത് സന്തോഷവും സമൃദ്ധിയും സമാധാനവും പണവും ആകര്‍ഷിക്കാന്‍ നിങ്ങളെ സഹായിക്കും.
ഉമ്മം
ശ്രാവണമാസ സമയത്ത് ശിവനെ ആരാധിക്കുമ്പോള്‍ ഭക്തര്‍ ശിവലിംഗത്തിലോ അതിനടുത്തോ സമര്‍പ്പിക്കുന്ന വഴിപാടുകളിലൊന്നാണ് ഉമ്മത്തിന് പൂവ്. ഇത് പരമേശ്വരന്റെ പ്രിയപ്പെട്ട പുഷ്പങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ശ്രാവണമാസ സമയത്ത് നിങ്ങളുടെ വീട്ടില്‍ ഒരു ഉമ്മത്തിന്റെ ചെടി നടുക. ഇത് സമൃദ്ധിയും സമ്പത്തും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രാവണ മാസത്തില്‍ ഈ ചെടി നിങ്ങളുടെ വീട്ടില്‍ വയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതപ്രശ്നത്തിന് പരിഹാരം കണ്ടെത്താം. അത് ജീവിതത്തില്‍ മുന്നേറാന്‍ നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
