Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഒരാളുടെ എല്ലാ സ്വഭാവവും എളുപ്പത്തില്‍ മനസിലാക്കാം; കണ്ണിന്റെ നിറം പറയും രഹസ്യം
സാമുദ്രിക ശാസ്ത്രം അനുസരിച്ച്, ശരീരത്തിന്റെ ഓരോ ഭാഗവും ഒരു വ്യക്തിയുടെ സ്വഭാവം, വിധി, കര്‍മ്മം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നു. മനുഷ്യ ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സാമുദ്രിക ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപ്രകാരം, ഒരു വ്യക്തിയുടെ കണ്ണിന്റെ നിറം നോക്കി അവരുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.
ഈ ലോകത്ത് അധികവും കറുത്ത കണ്ണുള്ളവരാണ് ഉള്ളത്. എന്നാല്‍ ഇത് കൂടാതെ പച്ച, നീല, തവിട്ട് തുടങ്ങിയ വിവിധ നിറത്തിലുള്ള കണ്ണുകളുള്ളവരെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. സാമുദ്രിക ശാസ്ത്ര പ്രകാരം ഒരാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട പ്രത്യേക കാര്യങ്ങള്‍ കണ്ണുകളുടെ നിറം നോക്കി അറിയാന്‍ സാധിക്കും. ഈ ലേഖനത്തില്‍ അത്തരം ചില കാര്യങ്ങള്‍ വായിച്ചറിയാം.

കറുത്ത കണ്ണുകള്‍
ആദ്യം നമുക്ക് കറുത്ത നിറത്തിലുള്ള കണ്ണുകളുള്ള അളുകളെക്കുറിച്ച് സംസാരിക്കാം. സാമുദ്രിക ശാസ്ത്രം അനുസരിച്ച്, കറുത്ത നിറമുള്ള കണ്ണുകള്‍ ഉള്ള ആളുകള്‍ക്ക് അവരുടെ ആറ് ഇന്ദ്രിയങ്ങളും വളരെ മികച്ചതായിരിക്കും. അവര്‍ അവരുടെ പ്രവൃത്തികളില്‍ വളരെ വിദഗ്ദ്ധരാണ്. എന്തു കാര്യവും അവര്‍ പൂര്‍ണ്ണഹൃദയത്തോടെ ചെയ്യുന്നു. അവരുടെ ജോലികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ജോലി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരക്കാര്‍. ഇത്തരം ആളുകള്‍ സ്വഭാവത്തില്‍ അല്‍പ്പം നിഗൂഢരാണ്. ജോലി പൂര്‍ത്തിയാകുന്നതിന് മുമ്പ് അവര്‍ തങ്ങളുടെ പദ്ധതികള്‍ ആരുമായും പങ്കിടാറില്ല.

ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍
സാമുദ്രിക ശാസ്ത്രത്തില്‍ തവിട്ട് നിറത്തിലുള്ള കണ്ണുകളുള്ള ആളുകളുടെ സ്വഭാവത്തെക്കുറിച്ചും അവരുടെ ഗുണങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. അത്തരക്കാരുടെ കണ്ണുകളിലേക്കായിരിക്കും മറ്റുള്ളവരുടെ ശ്രദ്ധ മുഴുവന്‍ പോകുന്നത്. ആളുകളെ എങ്ങനെ തങ്ങളിലേക്ക് ആകര്‍ഷിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. അത്തരക്കാരുടെ വ്യക്തിത്വത്തിന്റെ ഏറ്റവും മികച്ച കാര്യം അവരുടെ ആത്മവിശ്വാസമാണ്. ഇത്തരം ആളുകള്‍ വളരെയേറെ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും.

ചാര നിറത്തിലുള്ള കണ്ണുകള്‍
സാമുദ്രിക ശാസ്ത്രമനുസരിച്ച്, ചാരനിറമുള്ള കണ്ണുകള്‍ ഉള്ളവര്‍ വളരെ തുറന്ന മനസ്സുള്ളവരായിരിക്കും. ഇത്തരം ആളുകള്‍ അവരുടെ ജീവിതത്തില്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. കുടുംബാംഗങ്ങളുമായും അവര്‍ നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. രഹസ്യമോ ദുരുദ്ദേശമോ കള്ളത്തരമോ ഇല്ലാത്ത ജീവിതമാണ് ഇവരുടേത്. അവര്‍ ഉള്ളില്‍ നിന്ന് നോക്കുന്നത് പോലെ പുറത്തുനിന്നും നോക്കുന്നു. ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ മുന്നില്‍ വെച്ച് തന്നെ ഇത്തരക്കാന്‍ പറയും. പുറകില്‍ നിന്ന് കുത്തുന്നത് ഇവരുടെ സ്വഭാവമല്ല.

പച്ച നിറത്തിലുള്ള കണ്ണുകള്‍
സാമുദ്രിക ശാസ്ത്രം പ്രകാരം, പച്ച നിറമുള്ള കണ്ണുകളുള്ള ആളുകള്‍ വളരെ അന്വേഷണാത്മകവും അതേ സമയം ബുദ്ധിയുള്ളവരുമായിരിക്കും. അവര്‍ എപ്പോഴും എന്തെങ്കിലുമൊക്കെ അറിയാന്‍ ശ്രമിക്കുന്നു. ഒരു കാര്യത്തിന്റെ പിന്നിലെ നിഗൂഢത മനസ്സിലാക്കാന്‍ അവര്‍ ഏതറ്റം വരെയും ശ്രമിക്കുന്നു. കൂടാതെ അവര്‍ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ഏത് കാര്യത്തിലും വിജയിക്കുകയും ചെയ്യുന്നു. അവര്‍ എപ്പോഴും പുതിയ എന്തെങ്കിലും പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.

നീല നിറത്തിലുള്ള കണ്ണുകള്‍
നീല നിറത്തിലുള്ള കണ്ണുകള്‍ ഉള്ളവര്‍ക്ക് ഉയര്‍ന്ന ബുദ്ധിശക്തിയും ഉയര്‍ന്ന സഹിഷ്ണുതയും ഉണ്ടെന്ന് പറയപ്പെടുന്നു. നീലക്കണ്ണുകളുള്ളവര് നല്ല വ്യക്തിത്വമുള്ളവരായിരിക്കും. അവര്‍ എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ ചെയ്യുന്നവരാണ്. അവരെ അത്ര പെട്ടെന്ന് വശീകരിക്കാനാവില്ല. ഏതു കാര്യത്തിന് ഇറങ്ങും മുന്‍പ് അതിനെക്കുറിച്ച് നന്നായി ചിന്തിച്ച ശേഷം മാത്രമേ ഇത്തരക്കാര്‍ മുന്നോട്ടുപോകാറുള്ളൂ. ഇത്തരം ആളുകള്‍ മിക്കപ്പോഴും വളരെ സന്തോഷമുള്ളവരും ഉന്മേഷമുള്ളവരുമായിരിക്കും.

ഇളം തവിട്ട് കണ്ണുകള്‍
ഇളം തവിട്ടുനിറമോ ഇടത്തരം തവിട്ടുനിറമോ ആയ കണ്ണുകള്‍ ഉള്ള വ്യക്തികള്‍ വളരെ കരുതലുള്ള സ്വഭാവമുള്ളവരാണ്. അത്തരം ആളുകള്‍ വളരെ രസകരമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു, അവര്‍ അവരുടെ എല്ലാ ജോലികളും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നു. ഇളം തവിട്ട് നിറമുള്ള കണ്ണുകളുള്ള ആളുകള്‍ എളുപ്പത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. ഒരു നല്ല സുഹൃത്ത് എന്നതിലുപരി ഒരു യഥാര്‍ത്ഥ കാമുകന് കൂടിയാണ് ഇത്തരക്കാര്‍. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഇവരില്‍ കൂടുതലായിരിക്കും.



Click it and Unblock the Notifications

