Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സ്ത്രീകളുടെ ഈ ശാരീരിക സവിശേഷത ഭര്‍ത്താവിന് ഭാഗ്യം, ഇവര്‍ ഐശ്വര്യവുമായി വന്നുകയറുന്നവര്‍
ജ്യോതിഷത്തിലെ ഏറ്റവും പുരോഗമിച്ച ശാഖയാണ് സാമുദ്രിക ശാസ്ത്രം. ഒരു വ്യക്തിയുടെ ശരീരത്തിലെ അവയവങ്ങളുടെ ഘടന, നിറം. ചില അടയാളങ്ങള്‍ എന്നിവ നോക്കി ഒരാളുടെ വിധിയും ഭാവിയും ഗുണങ്ങളും കണക്കുകൂട്ടുന്ന രീതികളിലൊന്നാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രിക ശാസ്ത്രത്തില്‍, ശരീരഘടനയുടെയും വ്യക്തിയുടെ ശരീരഭാഗങ്ങളുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നു.
സാമുദ്രിക ശാസ്ത്രത്തില്‍ ചില പെണ്‍കുട്ടികളെക്കുറിച്ച് പറയുന്നുണ്ട്. ചില സവിശേഷതകളുള്ള സ്ത്രീകള്‍ സ്വയം ഭാഗ്യവതികള്‍ മാത്രമല്ല, അവരുടെ ഭര്‍ത്താവിനും ഭാഗ്യം നല്‍കുമെന്ന് പറയുന്നു. ഭര്‍ത്താവിന്റെ ജീവിതത്തില്‍ സമ്പത്തും പ്രതാപവും സന്തോഷവും ഐശ്വര്യവും കൊണ്ടുവരാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഭര്‍ത്താവിന് ഭാഗ്യവും സമ്പത്തും നല്കുന്ന സ്ത്രീകളുടെ അഭിലഷണീയമായ ശാരീരിക സവിശേഷതകള്‍ ഇതാ.

നെറ്റിയുടെ വീതി
സാമുദ്രിക ശാസ്ത്ര പ്രകാരം, നെറ്റിയില്‍ മൂന്ന് വിരലുകളേക്കാള് വീതിയും, അര്‍ദ്ധ ചന്ദ്രന്റെ ആകൃതിയില്‍ നെറ്റിയുമുള്ള പെണ്‍കുട്ടികള്‍ വളരെ ഭാഗ്യവതികളായി കണക്കാക്കുന്നു. വിവാഹശേഷം, ഇത്തരം പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ അവരുടെ ഗുണങ്ങള്‍, കഴിവുകള്‍ എന്നിവ വളരുന്നു. ഇവര്‍ കാലുകുത്തുമ്പോള്‍ തന്നെ ഭര്‍ത്താവിന്റെ ഭാഗ്യം തെളിയുന്നു. വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുന്നു.
നെറ്റിയില്‍ ത്രിശൂലത്തിന്റെ അടയാളം
സാമുദ്രിക ശാസ്ത്രം അനുസരിച്ച് നെറ്റിയില്‍ ത്രിശൂല ചിഹ്നമുള്ള പെണ്‍കുട്ടികള്‍ വളരെ പ്രത്യേകതയുള്ളവരാണ്. ഇത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പുരുഷന്മാര്ക്ക് വളരെ ഭാഗ്യമാണ്. ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ പുരുഷന്മാര്ക്ക സമ്പത്തും സാമൂഹികമായ അന്തസ്സും വര്‍ദ്ധിക്കും.

കണ്ണുകളുടെ ആകൃതി
കണ്ണുകള്‍ക്ക് മുകളിലും താഴെയും ഇളം ചുവപ്പ് നിറമുള്ള ചര്‍മ്മമുള്ള, കൃഷ്ണമണി കറുപ്പും കണ്ണിലെ വെളുത്ത ഭാഗം പാല്-വെള്ള നിറവും ഉള്ള പെണ്‍കുട്ടികള്‍ ഭര്ത്താക്കന്മാര്ക്ക് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. തേന്‍ നിറമുള്ള കണ്ണുകളുള്ള സ്ത്രീകള്‍ ഭര്‍ത്താവിനും കുടുംബത്തിനും സന്തോഷവും സമ്പത്തും നല്‍കും.
പെണ്ണിന്റെ അരക്കെട്ടും നടത്തവും
കടുവയെപ്പോലെ മെലിഞ്ഞ അരക്കെട്ടുള്ള അരയന്നത്തെപ്പോലെ നടക്കുന്ന സ്ത്രീകള്‍ വളരെ ഭാഗ്യ സമ്പന്നരായി കണക്കാക്കപ്പെടുന്നു. ഈ സ്ത്രീകള്‍ വിവാഹശേഷം ഭര്‍ത്താവിന്റെ എല്ലാവിധ സന്തോഷങ്ങള്‍ക്കും കാരണമാകുന്നുവെന്ന് സാമുദ്രിക ശാസ്ത്രത്തില്‍ പറയുന്നു.

കാല്‍വിരലിന്റെ ആകൃതി
സാമുദ്രിക ശാസ്ത്രം അനുസരിച്ച്, വിരല്‍ വൃത്താകൃതിയിലുള്ളതും ഉയര്‍ന്നതും ചുവന്ന നിറമുള്ളതുമായ പെണ്‍കുട്ടികള്‍ വളരെ ഭാഗ്യവാന്മാരായി കണക്കാക്കുന്നു. അത്തരം പെണ്‍കുട്ടികള്‍ അവരുടെ ഭര്‍ത്താവിനും ഭാഗ്യം കൊണ്ടുവരുന്നു.
ചെവിയുടെ ആകൃതി
നീണ്ട, വൃത്താകൃതിയിലുള്ള ചെവികളുള്ള ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ വിവാഹം കഴിച്ചാല്‍ അത് നിങ്ങള്‍ക്ക് ഭാഗ്യമായിരിക്കും. ഈ സവിശേഷതയുള്ള പെണ്ണിനെ വിവാഹം ചെയ്യുന്നത് ഭര്‍ത്താവിന് ജീവിതത്തിന് സന്തോഷവും സമ്പത്തും കൊണ്ടുവരും.

പുരികം
സമുദ്രശാസ്ത്ര പ്രകാരം, പുരികങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തതും വില്ലുപോലെ വളഞ്ഞ പുരികങ്ങള്‍ ഉള്ളതുമായ പെണ്‍കുട്ടികള്‍ വളരെ ഭാഗ്യവതികളാണ്. ഇളം ചുവപ്പ് നിറത്തിലുള്ള ചെവികളുള്ള പെണ്‍കുട്ടികളും അവരുടെ ഭര്‍ത്താവിന് വളരെ ഭാഗ്യമുള്ളവരാണ്.
പൊക്കിള്‍
പൊക്കിള്‍ സാധാരണയേക്കാള്‍ അല്‍പ്പം ആഴമുള്ള പെണ്‍കുട്ടികള്‍, അവര്‍ എവിടെ പോയാലും ആ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറയുന്നു. അവര്‍ ഭര്‍ത്താവിനും ഭാഗ്യമാണ്. നീളവും സുന്ദരവും ഉരുണ്ടതും മെലിഞ്ഞതുമായ വിരലുകള്‍ ഉള്ള പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍ത്താവിന് ഭാഗ്യം വരുത്തുന്നു.
പൊക്കിളിനടുത്ത് മറുക്
സാമുദ്രിക ശാസ്ത്ര പ്രകാരം, പൊക്കിളിനു ചുവട്ടില്‍ ഒരു മറുക് ഉണ്ടായിരിക്കുന്നത് ഭാഗ്യവതിയായ പെണ്‍കുട്ടിയുടെ അടയാളമാണ്. അത്തരം പെണ്‍കുട്ടികള്‍ അവരുടെ കുടുംബത്തിന് ഭാഗ്യം വരുത്തുന്നു. സാമുദ്രിക ശാസ്ത്രമനുസരിച്ച്, ചുവന്ന നാവ് ഉള്ള പെണ്‍കുട്ടികള്‍ അവരുടെ ഭര്ത്താക്കന്മാര്ക്ക് ഭാഗ്യ കൊണ്ടുവരുന്നു.



Click it and Unblock the Notifications
