Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചെവി നോക്കി തിരിച്ചറിയാം നിങ്ങളുടെ നല്ലതും ചീത്തയും; ലക്ഷണ ശാസ്ത്രം പറയുന്നത് ഇത്
ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖയാണ് 'ലക്ഷണ ശാസ്ത്രം' അഥവാ സാമുദ്രിക ശാസ്ത്രം. ഇത് ഒരു വ്യക്തിയുടെ ശാരീരിക സവിശേഷതകളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. പലരുടെയും ജീവിതത്തില്‍ സാമുദ്രിക ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ മുഖത്തിന്റെ ഘടന നിങ്ങളുടെ സൗന്ദര്യം മാത്രമല്ല അത് നിങ്ങളുടെ ഐഡന്റിറ്റി കൂടിയാണ്. സാമുദ്രിക ശാസ്ത്രത്തിലൂടെ ശരീരത്തിന്റെ ഘടനയില്‍ നിന്ന് ഒരു വ്യക്തിയുടെ വ്യക്തിത്വം കണ്ടെത്താനാകും.
ലക്ഷണ ശാസ്ത്രമനുസരിച്ച്, ചെവികളുടെ വലിപ്പവും ആകൃതിയും സവിശേഷതകളും ഒരു വ്യക്തിയുടെ ഭാഗ്യം, വ്യക്തിത്വം, സ്വഭാവം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. സാമുദ്രിക ശാസ്ത്രം പ്രകാരം, ഒരു വ്യക്തിയുടെ ചെവിയില്‍ നോക്കിയാല്‍ അവരുടെ സ്വഭാവവും വ്യക്തിത്വവുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കും. ചെവിയുടെ ഘടന നോക്കി ഒരു വ്യക്തിയുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

കട്ടിയുള്ള ചെവി
സാമുദ്രിക ശാസ്ത്രമനുസരിച്ച്, കട്ടിയുള്ള ചെവിയുള്ള ആളുകള്‍ വളരെ ധൈര്യശാലികളായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ രംഗത്തും ഇത്തരക്കാര്‍ നല്ല പേര് സമ്പാദിക്കാറുണ്ടെങ്കിലും ഇക്കൂട്ടര്‍ വിശ്വാസയോഗ്യരല്ലെന്ന് പറയപ്പെടുന്നു. സ്വഭാവത്താല്‍ അവര്‍ വളരെ സ്വാര്‍ത്ഥരായി കണക്കാക്കപ്പെടുന്നു. ഇത്തരക്കാര്‍ ജീവിതത്തില്‍ വിജയം നേടാന്‍ ആഗ്രഹിക്കുന്നവരാണെങ്കിലും അതിനായി കഠിനാധ്വാനം ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല.
ചെറിയ ചെവി
സാമുദ്രിക ശാസ്ത്രം അനുസരിച്ച്, ചെവികള്‍ സാധാരണ വലുപ്പത്തേക്കാള്‍ അല്പം ചെറുതാണെങ്കില്‍, അത്തരം ആളുകള്‍ വളരെ ശക്തരാണ്. ഇത്തരക്കാരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഇക്കൂട്ടര്‍ക്ക് കലാരംഗത്തോട് താല്പര്യം കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ഈ ആളുകള്‍ ബിസിനസ്സില്‍ ധാരാളം പണം സമ്പാദിക്കുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍.
വളരെ ചെറിയ ചെവി
ഇത്തരം ആളുകള്‍ സാധാരണയായി പണം നേടാന്‍ പാടുപെടുന്നവരാണ്. എന്നിരുന്നാലും, അവര്‍ക്ക് ബുദ്ധിയുടെ കാര്യത്തില്‍ ഒരു കുറവുമില്ല. എന്നാല്‍ സംശയത്തിന്റെയും ഭയത്തിന്റെയും വികാരം പ്രബലമായി അവരെ എപ്പോഴും പിന്തുടരുന്നു. വളരെ ചെറിയ ചെവികളുള്ള ആളുകളെ പിശുക്കന്‍മാരായും കണക്കാക്കുന്നു.

നീണ്ട ചെവി
നീണ്ട ചെവി കഠിനാധ്വാനത്തെ സൂചിപ്പിക്കുന്നു. നീണ്ട ചെവികളുള്ളവര്‍ കഠിനാധ്വാനികളാണ്. ഒരു ജോലിയിലും പിന്നാക്കം പോകാത്ത ഇവര്‍, എടുക്കുന്ന ജോലി എത്ര ബുദ്ധിമുട്ടായാലും അത് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ അവര്‍ പിന്മാറുകയുള്ളൂ. നീണ്ട ചെവി ബുദ്ധിമാന്മാരുടെ ലക്ഷണമാണെന്ന് പറയുന്നു. അത്തരക്കാര്‍ എന്തും ആഴത്തില്‍ പഠിച്ചതിനു ശേഷമേ പ്രതികരിക്കൂ.
അത്തരം ചെവികളുള്ള ആളുകള്‍ വളരെ ബുദ്ധിമാനും തന്ത്രശാലിയുമാണ്. അവര്‍ തങ്ങളുടെ ജോലിയില്‍ സത്യസന്ധത പുലര്‍ത്തുന്നു. അവരുടെ സത്യസന്ധത കാരണം അവര്‍ സമൂഹത്തില്‍ വ്യത്യസ്തമായ ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നു. ഇവരുടെ ജീവിതത്തില്‍ പണത്തിന്റെ സ്ഥാനവും നല്ലതായിരിക്കും. ഈ ആളുകള്‍ സമയത്തിലും സംസാരത്തിലും വളരെ കൃത്യനിഷ്ഠയുള്ളവരാണ്. ആരെങ്കിലും ഇവരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ഇത്തരക്കാര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും.
വിശാലമായ ചെവികള്‍
വിശാലമായ ചെവികളുള്ള ആളുകള്‍ ജീവിതത്തില്‍ വളരെ സന്തുഷ്ടരാണ്. അവരുടെ ഭാഗ്യം വളരെ വലുതായിരിക്കും. കുറഞ്ഞ പ്രയത്നത്തിലൂടെ അവര്‍ക്ക് എല്ലാ കാര്യങ്ങളിലും എളുപ്പത്തില്‍ വിജയം ലഭിക്കൂ. ഇത്തരക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നത് വളരെ വിരളമാണ്. ഈ ആളുകള്‍ ആത്മീയ സ്വഭാവമുള്ളവരാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ കൂടുതലായി താല്‍പ്പര്യം കാണിക്കുന്നവരാണെന്ന് പറയപ്പെടുന്നു.

ചെവിയില്‍ മറുക് ഉണ്ടെങ്കില്‍
സാമുദ്രിക ശാസ്ത്രം അനുസരിച്ച്, ഒരാളുടെ വലതുഭാഗത്തെ ചെവിയിലുള്ള മറുകിന് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. ആര്‍ക്കെങ്കിലും വലതു ചെവിയില്‍ മറുകുണ്ടെങ്കില്‍, അത്തരക്കാര്‍ അവരുടെ ജോലികള്‍ വളരെ വേഗത്തില്‍ പൂര്ത്തിയാക്കുന്നവരാണെന്ന് വിശ്വസിക്കുന്നു. അതേസമയം ഇടത് ചെവിയില്‍ മറുകുള്ളവര്‍, തന്റെ ജോലി ശ്രദ്ധയോടെയും സൗകര്യപ്രദമായും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്.
ചെവി രോമങ്ങള്‍
ലക്ഷണ ശാസ്ത്ര പ്രകാരം, ചെവിയില്‍ കൂടുതല്‍ രോമമുള്ള ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് നേടുന്നതിന് സാധാരണക്കാരേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത്തരക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ വിജയം നേടുന്നത് കഠിനാധ്വാനത്തിന് ശേഷമാണ്.



Click it and Unblock the Notifications
