Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
റിപ്പബ്ലിക് ദിനം 2026: ജനാധിപത്യവും മതേതരത്വവും ആഘോഷിക്കുന്ന സുവര്‍ണ നാള്, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍
രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ഈ വേളയില്‍ നാമെല്ലാവരും ഒത്തു ചേര്‍ന്ന് മുന്നോട്ട് പോവുക എന്നത് തന്നെയാണ് ആദ്യം ഓര്‍ക്കേണ്ടത്. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും അതിന്റെ ബഹുസ്വരതയും എല്ലാം ഒത്തു ചേര്‍ന്ന് ആഘോഷിക്കപ്പെടേണ്ട ഈ ദിനത്തില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേയും ചേര്‍ത്ത് നിര്‍ത്താവുന്നതാണ്. അന്ധകാരത്തില്‍ നിന്ന് വെളിച്ചം വീശുന്നതാണ് ഇന്ത്യന്‍ ഭരണ ഘടന. അതിന്റെ സാക്ഷാത്കാരത്തിന് തുടക്കം കുറിച്ചതിന്റെ 77 സുവര്‍ണ വര്‍ഷങ്ങളാണ് ജനുവരി 26-ന് നാം ആഘോഷിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുള്ള ഇന്ത്യക്കാരും ദേശസ്നേഹത്തിനും അതിന്റെ അഖണ്ഡതക്കും വേണ്ടി ഈ ദിനം ആഘോഷിക്കുന്നു. നല്ല നാളേക്കുള്ള പുതിയ തുടക്കമാണ് ഓരോ വര്‍ഷത്തേയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് വഴി ലഭിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടിയും പ്രിയപ്പെട്ടവര്‍ക്കായി കൈമാറേണ്ട സന്ദേശങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

ആശംസകള്‍ ഇപ്രകാരം
പ്രിയപ്പെട്ടവര്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേരാവുന്നതാണ്. നല്ല നാളേക്കുള്ള സുവര്‍ണ രേഖയാണ് ഭരണ ഘടന, അതുകൊണ്ട് തന്നെ ഈ ദിനത്തിനുള്ള പ്രാധാന്യവും ഒട്ടും നിസ്സാരമല്ല, എല്ലാവര്ക്കും ഹൃദയത്തില്‍ നിന്നും റിപ്പബ്ലിക് ഡേ ആശംസകള്‍!
ജനാധിപത്യ മൂല്യങ്ങള്‍ നിറഞ്ഞ ദിനമായ റിപ്പബ്ലിക് ഡേ 2026-ന് നിങ്ങളുടെ എല്ലാവര്ക്കും ഹൃദയത്തില്‍ നിന്നുള്ള ആശംസകള്‍ അറിയിക്കുന്നു.
ഈ റിപ്പബ്ലിക് ഡേ ഇന്ത്യയുടെ ഐക്യവും സമ്പദ്വ്യവസ്ഥയുടെ ശക്തിയും പ്രബലമാക്കുകയും ജനാധിപത്യ മൂല്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.
രാജ്യത്തെ സ്വാതന്ത്ര്യവും ഐക്യവും ആഘോഷിക്കുന്ന ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഹൃദയപൂര്‍വം റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നു
സ്വാതന്ത്ര്യത്തിന്റെ വെളിച്ചലും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഈ ദിനത്തില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് നാം ഓരോരുത്തര്‍ക്കും സാധിക്കട്ടെ

നമ്മുടെ രാജ്യം സമൃദ്ധിയും ശാന്തിയും നേുന്നതാവട്ടെ, കൂടാതെ സ്വാതന്ത്ര്യത്തിന്റെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യട്ടെ, റിപ്പബ്ലിക് ഡേ 2026 ആശംസകള്‍!
സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും ആദരമായി, ഈ റിപ്പബ്ലിക് ഡേ ഓരോ ഇന്ത്യന്‍ ഹൃദയത്തിലും അഭിമാനവും ഉണര്ത്തട്ടെ. റിപ്പബ്ലിക് ദിനാശംസകള്‍
ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത, സുശക്ത ഭാരതമായി നമ്മുടെ നാട് മാറട്ടെ, ഇത് വഴി രാജ്യത്തിന്റെ സമഗ്രവികസനത്തിനും ഐക്യത്തിനും വേണ്ടി പ്രതിജ്ഞയെടുക്കുക. ഹൃദയത്തില്‍ നിന്നുള്ള റിപ്പബ്ലിക് ഡേ ആശംസകള്‍
ജാതിമതഭേദമന്യേ ഒരൊറ്റജനതയായി മുന്നോട്ട് പോവുന്നതിനും രാജ്യപുരോഗതിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജാതിമത വര്‍ണ ലിംഗഭേദങ്ങളില്ലാതെ ഒരുമിച്ച് നമുക്ക് മുന്നേറാം. ഏവര്‍ക്കും ഇന്ത്യയുടെ റിപ്പബ്ലിക് ഡേ പ്രണാമവും അഭിമാനവും നിറഞ്ഞ ദിനമാകട്ടെ!
രാജ്യത്തിന്റെ വികസനവും ഐക്യബോധവും വര്‍ധിപ്പിക്കുന്ന ദിനമായ റിപ്പബ്ലിക് ഡേ 2026-ന് എല്ലാവര്ക്കും സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരട്ടെ എന്ന് ആശംസിക്കുന്നു



Click it and Unblock the Notifications
