Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
റിപ്പബ്ലിക് ദിനം 2026: ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍
നമ്മുടെ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തിന് തയ്യാറെടുക്കുമ്പോള്‍ അതിന് പ്രധാന ആകര്‍ഷണം തന്നെയാണ് റിപ്പബ്ലിക് ദിന പരേഡ്. പലപ്പോഴും വേണ്ട പോലെ പരേഡിന്റെ അല്ലെങ്കില്‍ ആഘോഷങ്ങളുടെ ഭാഗമാവാന്‍ സാധിക്കാതെ വരുന്ന നിരവധി പേരുണ്ട്. ജനുവരി 26-ന് ഡല്‍ഹിയിലെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അതേ സമയം ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ പരേഡ് അരങ്ങേറുന്നുണ്ട്.
അത് കൂടാതെ പരേഡിനൊപ്പം തന്നെ സാംസ്കാരിക പരിപാടികള്‍, രാജ്യസ്നേഹം നിറയുന്ന പരിപാടികള്‍ എന്നിവ ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റിപബ്ലിക് ഡേ പരേഡുകള്‍ കാണാനാകുന്ന നഗരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഡെല്‍ഹി
റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുന്നതില്‍ ഏറ്റവും പ്രഥമ സ്ഥാനം രാജ്യതലസ്ഥമാനമായ ഡല്‍ഹിയാണ്. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഈ ദിനത്തില്‍ രാജ്പഥ് പരേഡ് ഏറ്റവും പ്രശസ്തമാണ്. ദേശീയ പതാക, സൈനിക പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക പ്രകടനങ്ങള്‍, ഡ്രില്ല് ഷോകള്‍ എന്നിവയിലൂടെ ദേശാഭിമാനം ഈ ദിനത്തില്‍ വളരെയധികം ഉയര്‍ത്തപ്പെടുന്നു. അത് കൂടാതെ സാംസ്കാരിക രംഗത്തെ പലരും ഈ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ചെന്നൈ
തമിഴ്നാട്ടിലാണ് ചെന്നൈയില്‍ ഇത്തരത്തിലുള്ള റിപ്പബ്ലിക് ദിന പരേഡുകള്‍ നടക്കുന്നത്. ഇത് കുട്ടികളുടെ സാസ്കാരിക പരിപാടികളും ശ്രദ്ധേയമാണ്. അത് കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പല വിധത്തിലുള്ള പരേഡുകളും പ്രസംഗങ്ങളും പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. വ്യത്യസ്ത കോളജുകളിലും ഇതേ ആഘോഷങ്ങള്‍ നടക്കാറുണ്ട്.
ബംഗളൂരു
കര്‍ണാടകയില്‍ ബംഗളൂരുവിലാണ് രാജ്യത്തിന്റെ മറ്റൊരു റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറുന്നത്. ഈ ദിനത്തില്‍ വ്യത്യസ്ത സൈനിക പരേഡുകള്‍, ഡ്രില്ല് ഷോകള്‍, പൈലറ്റ് പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടാകുന്നു. കുടുംബങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇത് ഒരു മികച്ച അനുഭവം തന്നെയാണ് പ്രദാനം ചെയ്യുന്നത്. അത്രയധികം മികച്ച പരിപാടികളാണ് രാജ്യത്തിന് വേണ്ടി സംഘടിപ്പിക്കുന്നത്. ഇത് വഴി രാജ്യസ്നേഹവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനും സാധിക്കും.

മുംബൈ
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ ചെറുതും വലിയതുമായ സാംസ്കാരിക പരിപാടികളും വിവിധ ഷോകളും നടക്കുന്നു. അത് കൂടാതെ ഈ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട നേവി എയര്‍ ഷോകളും സംഘടിപ്പിക്കപ്പെടുന്നു.യ ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യം രാജ്യത്തിന്റെ ഓരോ ഭാഗത്തെ പരിപാടികള്‍ക്കും നല്കുന്നു. ഈ ദിനത്തില്‍ മുംബൈ നഗരത്തിലെ പ്രധാന പാതകളെല്ലാം അലങ്കരിക്കപ്പെടുകയും ചെയ്യുന്നു.
കൊച്ചി
കേരളത്തില്‍ കൊച്ചിയിലാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മാറ്റ് കൂട്ടുന്നത്. നേവി ഷോകളും പ്രദര്‍ശനങ്ങളും പ്രത്യേക പരേഡുകളും എല്ലാം ഈ ദിനത്തില്‍ അരങ്ങേറുന്നു. നൃത്തം, പാട്ടുകള്‍, വിവിധ സംസ്കാരിക പരേഡുകള്‍, ഷോകള്‍ എന്നിവയെല്ലാം നടക്കുന്നു. കൂടാതെ നൃത്തം, പാട്ടുകള്‍ എന്നിവയെല്ലാം ഈ ആഘോഷത്തിന്റെ ഭാഗമാണ്.
ഹൈദരാബാദ്
തെലംങ്കാനയിലെ ഹൈദരാബാദില്‍ ഈ ദിനത്തില്‍ സാസ്കാരിക പ്രദര്ഷനങ്ങള്, ഫ്ളോട്ടുകള്‍, റോഡ് ഷോകള്‍ എന്നിവയും റിപ്പബ്ലിക് ദിനത്തില്‍ അരങ്ങേറുന്നു. കുടുംബങ്ങള്‍ക്കും യാത്രകള്‍ക്കും എല്ലാം ഇത് കാണുന്നതിനുള്ള സൗകര്യവും ഈ ദിനത്തില്‍ ഒരുക്കപ്പെടുന്നു. ഇത്രയുമാണ് റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്ന പ്രധാന നഗരങ്ങള്‍.



Click it and Unblock the Notifications
