Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
റിപ്പബ്ലിക് ദിനം 2026: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഓരോ ഇന്ത്യക്കാരനും അറിയേണ്ടത്
മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. 2026 ജനുവരി 26-ന് ഇന്ത്യ 77-ാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ പ്രതീകമായ ഭരണഘടന നടപ്പില്‍ വന്ന ദിനമാണ് ജനുവരി 26 ആയി ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്ക് മുന്നില്‍ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്.
രാജ്യത്തിന്റെ ഐക്യം, ചരിത്രം, സംസ്കാര മൂല്യങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കുന്നതിന് കൂടി സഹായിക്കുന്നതാണ് ഈ ലേഖനം. ദേശീയ പതാകയും ദേശീയ ചക്രവും ഉള്‍പ്പടെ നമ്മുടെ രാജ്യത്തിന്റെ എല്ലാ മാറ്റങ്ങളും ഈ ദിനത്തില്‍ ഓര്‍മ്മിക്കപ്പെടുന്നതാണ്. ഈ ദിനത്തില്‍ രാജ്യത്തിന്റെ ഐക്യം, ചരിത്രം, സംസ്കാരം, മൂല്യങ്ങള്‍ എന്നിവ സ്മരിപ്പിക്കുന്ന ദേശീയ ചിഹ്നങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ദേശീയ പതാക
ദേശീയ പതാകയെക്കുറിച്ച് നമുക്ക് എന്തെല്ലാം കാര്യങ്ങള്‍ അറിയാം എന്ന് നോക്കാം. അതിലുപരി ഇന്ത്യയുടെ പതാകയില്‍ മൂന്ന് നിറങ്ങളുണ്ട്: സഫ്രോണ്‍, വെളുപ്പ്, പച്ച, മധ്യേ അശോക ചക്രം എന്നിവയാണ് സൂചിപ്പിക്കുന്നത്. ഇതില്‍ കുങ്കുമനിറം ധൈര്യം, ബലിയര്‍പ്പിക്കല്‍ എന്നിവയെ സൂചിപ്പിക്കുന്നു. ദേശീയ പതാകയില്‍ കാണപ്പെടുന്ന വെളുപ്പ് സമാധാനത്തേയും സത്യസന്ധതയേയും സൂചിപ്പിക്കുന്നു. പച്ച നിറം വളര്‍ച്ച സമൃദ്ധി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അശോക ചക്രം നീത്, പ്രഗത്ഭത, ധര്‍മ്മം എന്നിവക്കാണ് തുടക്കമിടുന്നത്.
അശോക സ്തംഭം
ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭം ബുദ്ധമത പ്രചരണാര്‍ത്ഥം അശോക ചക്രവര്‍ത്തി സ്ഥാപിച്ച ശിലാ സ്തംഭമാണ്. ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന ''സത്യമെവ ജയതേ'' എന്ന മുദ്ര പ്രസിദ്ധമാണ്. ഇത് സൂചിപ്പിച്ചിരിക്കുന്നത് ശക്തി, ധൈര്യം, അഭിമാനം, ആത്മവിശ്വാസം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്.
ദേശീയ ഗാനം - ജന ഗണ മന
നമ്മുടെ ദേശീയ ഗാനമായ ജന ഗണ മന രചിച്ചത് രബീന്ദ്രനാഥ ടാഗോറാണ്. നമ്മുടെ ദേശത്തിന്റെ ഐക്യം, സന്തുലിതാവസ്ഥ, പ്രണയം എന്നിവയാണ് ഇത് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ദേശീയ ഗാനം നിര്‍ബന്ധമാണ്.

ദേശഭക്തിഗാനം
ദേശഭക്തിഗാനമായ വന്ദേമാതരം രചിച്ചത് ബാങ്കിംചന്ദ്ര ചാറ്റര്‍ജിയാണ്. ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് വളരെയധികം പ്രചോദനം നല്കിയ ഗാനമാണ്. നമ്മുടെ രാജ്യത്തെ പ്രശംസിക്കുന്ന ഗാനമായി ഇന്നും പ്രചാരത്തിലുള്ളതാണ് വന്ദേമാതരം.
മറ്റ് ചിഹ്നങ്ങള്‍
ഇന്ത്യയുടെ ദേശീയ പക്ഷി മയിലാണ്, ഇതാകട്ടെ നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം, ഗരിമ, സംസ്കാരം, സമ്പത്ത് എന്നിവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. ദേശീയ മൃഗമാകട്ടെ ബംഗാള്കടുവയാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ശക്തിയും വേഗതയും സൂചിപ്പിക്കുന്നു. അത് മാത്രമല്ല ജീവജാല സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രചോദനമാണ്.

ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര. ഇത് നമ്മുടെ രാജ്യത്തിന്റെ വിശുദ്ധിയും സൗന്ദര്യത്തേയും സൂചിപ്പിരക്കുന്നു. അത് മാത്രമല്ല സംസ്കാരത്തെ വിളിച്ചോതുന്ന ഒന്നാണ് താമര എന്നതില്‍ സംശയം വേണ്ട. ദേശീയഫലമായി മാങ്ങയെ കണക്കാക്കുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ മധുരം, സമൃദ്ധി, സമ്പത്ത് എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ദേശീയ നദിയായി കണക്കാക്കുന്നത് ഗംഗാ നദിയെയാണ്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും വിശുദ്ധിയുമാണ് ഇത് വഴി സൂചിപ്പിക്കപ്പെടുന്നത്. ഇതെല്ലാം തന്നെ നമ്മുടെ രാജ്യത്തിന്റെ ഒരിക്കലും തകര്‍ക്കാനാവാത്ത മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.



Click it and Unblock the Notifications

