Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഇന്ന് 76-ാം റിപ്പബ്ലിക്ദിനമോ, 77 ആണോ, അറിയാം ഈ അഭിമാന ദിനത്തെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍
സ്വാതന്ത്ര്യദിനം പോലെ തന്നെ രാജ്യമൊന്നാകെ ഓരോ പൗരന്മാരും ഏറെ അഭിമാനത്തോടെ കൊണ്ടാടുന്ന മറ്റൊരു ആഘോഷമാണ് റിപ്പബ്ലിക്ദിനം. പക്ഷേ ഓരോ റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും വന്നെത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും ഇത് എത്രാമത്തെ സ്വാതന്ത്ര്യദിനമാണ്, റിപ്പബ്ലിക്ദിനമാണ് എന്ന സംശയം ഉണ്ടാകും. അങ്ങനെ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ചില പ്രധാനവസ്തുതകളും രസകരമായ ചില കാര്യങ്ങളും അറിയാം.

എത്രാമത് റിപ്പബ്ലിക് ദിനമാണ്
നമ്മുടെ ഭരണഘടന നിലവില്‍ വന്ന ദിവസമായ ജനുവരി 26-നാണ് ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2025-ല്‍ രാജ്യം 76-ാമത് റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്. കാരണം നമ്മുടെ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. ഇന്ത്യ ബ്രീട്ടീഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രമായത് 1947ലാണെങ്കിലും 1950ലാണ് രാജ്യത്ത് ഭരണഘടന നിലവില്‍ വന്നത്. അപ്പോഴാണ് ഇന്ത്യ ഔദ്യോഗിക ഭരണഘടനയോടെ ജനാധിപത്യ രാജ്യമായി മാറിയത്.
തയ്യാറാക്കിയത് 3 വര്‍ഷം കൊണ്ട്
ഏകദേശം മൂന്നുവര്‍ഷം കൊണ്ടാണ് ഇന്ത്യ ഭരണഘടന തയ്യാറാക്കിയത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍വര്‍ഷം, അതായത് 1946 ഡിസംബറില്‍ രാജ്യം ഭരണഘടന രൂപം നല്‍കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോണ്സ്റ്റിറ്റിയൂയന്റ് അസംബ്ലിയാണ് ഭരണഘടന തയ്യാറാക്കിയത്. ഈ ഭരണഘടന സമിതയുടെ അധ്യക്ഷന്‍ ഡോ.ബി.ആര് അംബേദ്കര്‍ ആയിരുന്നു. ഭരണഘടനയുടെ പിതാവ്, ശില്‍പ്പി എന്നെല്ലാം അറിയപ്പെടുന്നത് അംബേദ്കറാണ്.1949 നവംബര്‍ 26ന് ഭരണഘടനയുടെ അന്തിമ കരട് പൂര്‍ത്തിയായി. പക്ഷേ 1950 ജനുവരി 26-നാണ് ഇത് ഔദ്യോഗികമായി നിലവില്‍ വന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന
ലോകത്തിലെ എഴുതി തയ്യാറാക്കിയ, ഏറ്റവും നീളമേറിയ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. കലാകാരനായ പ്രേം ബിഹാരി നരേയ്ന് റെയ്സാദയാണ് ഭരണഘടനയുടെ യഥാര്‍ത്ഥ പ്രതി കൈ കൊണ്ട് എഴുതി തയ്യാറാക്കിയത്. നന്ദലാല്‍ ബോസിന്റെ നേതൃത്വത്തില്‍ ശാന്തിനികേതനിലെ കലാകാരന്മാരാണ് ഭരണഘടനയിലെ രേഖാചിത്രങ്ങള്‍ വരച്ചിട്ടുള്ളത്.
448 അനുച്ഛേദങ്ങളാണ് ഭരണഘടനയില്‍ ഉള്ളത്. ഇത് 25 ഭാഗങ്ങളായും 12 ഷെഡ്യൂളുകളായും തിരിച്ചിരിക്കുന്നു. ഇതുവരെ നൂറോളം ഭേദഗതികളാണ് ഭരണഘടനയില്‍ വരുത്തിയിരിക്കുന്നത്. അറുപതോളം രാജ്യങ്ങളിലെ ഭരണഘടന സവിശേഷതകള്‍ ഇന്ത്യ മാതൃകമായിട്ടുണ്ട്. 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിയമം പുനഃസ്ഥാപിച്ചുകൊണ്ടാണ് ഭരണഘടന നിലവില്‍ വന്നത്.
22 ഓളം ഭാഷകളില്‍
ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഭരണഘടന ആദ്യമായി പ്രസിദ്ധീകരിച്ചതെങ്കിലും പിന്നീട് 22 ഓളം ഭാഷകളിലേക്ക് ഭരണഘടന തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലോകത്തിലെ ഏറ്റവുമധികം ഭാഷകളില്‍ ലഭ്യമായ രേഖകളിലൊന്നാണ് ഇന്ത്യന്‍ ഭരണഘടന.
ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ആദ്യ രാഷ്ട്രപതി
1950 ജനുവരി 26ന് ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക്ദിനത്തിലാണ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി ഡോ. രാജേന്ദ്ര പ്രസാദ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
റിപ്പബ്ലിക്ദിന പരേഡ്
റിപ്പബ്ലിക്ദിനാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം റിപ്പബ്ലിക്ദിന പരേഡാണ്. പ്രഥമ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തന്നെ റിപ്പബ്ലിക്ദിന പരേഡ് നടന്നിരുന്നു. ഇപ്പോഴത്തെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍(അന്ന് ഇര്വിന് ആംഫിതീയറ്റര്‍) ആയിരുന്നു പരേഡ് നടന്നത്. 1955ലാണ് പരേഡ് ന്യൂഡെല്‍ഹിയിലെ രാജ്പഥിലേക്ക് മാറ്റിയത്.
ഈ ചടങ്ങില്‍ ഇന്ത്യന്‍ സേനാവിഭാഗങ്ങളുടെ ശക്തി തെളിയിക്കുന്ന പ്രകടനങ്ങളും രാജ്യത്തിന്റെ സാംസ്കാരിക, സാങ്കേതിക നേട്ടങ്ങളും അവതരിപ്പിക്കപ്പെടും. രാജ്യത്തിന്റെ ഐക്യവും ശക്തിയും പുരോഗതിയും തെളിയിക്കപ്പെടുന്ന ബഹുമുഖ ചടങ്ങാണിത്.



Click it and Unblock the Notifications