Latest Updates
-
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആവര്‍ത്തിച്ച കാണുന്ന ഈ സ്വപ്നങ്ങള്‍ ചില സൂചനകളാണ്: സൗഭാഗ്യം ഉമ്മറത്തെത്തി
സ്വപ്നം എന്നത് വളരെയധികം പ്രാധാന്യം നല്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും നാം കാണുന്ന പല സ്വപ്നങ്ങളും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അതിനെ എങ്ങനെ വ്യാഖ്യാനിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യമുള്ള മനസ്സിന്റെ ലക്ഷണമാണ് സ്വപ്നങ്ങള്‍ എന്നാണ് സ്വപ്ന ശാസ്ത്രപ്രകാരം വിശദീകരിക്കുന്നത്. ജ്യോതിഷ പ്രകാരം ഭാവിയില്‍ നടക്കാന്‍ പോവുന്ന കാര്യങ്ങളുടെ ചില സൂചനകളാണ് സ്വപ്നത്തിലൂടെ ലഭിക്കുന്നത് എന്നും ആണ് പറയുന്നത്. എന്ത് തന്നെയായാലും ചില സ്വപ്നങ്ങള്‍ നമ്മള് ആവര്‍ത്തിച്ച് കാണുന്നു. ഇതിന്റെ അര്‍ത്ഥമറിയാന്‍ നാം കിണഞ്ഞ് പരിശ്രമിക്കുന്നു.
എന്നാല്‍ ആവര്‍ത്തിച്ച് കാണുന്ന ഈ സ്വപ്നത്തിന് പിന്നില്‍ ശുഭസൂചനയാണോ അശുഭ സൂചനയാണോ എന്നത് പലര്‍ക്കും അറിയില്ല. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നാം കാണുന്ന സ്വപ്നം, അതായത് സൂര്യോദയത്തിന് തൊട്ടുമുമ്പ് കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവും എന്നാണ് വിശ്വാസം. എന്നാല്‍ ഇതേ സ്വപ്നങ്ങള്‍ തന്നെ നിങ്ങള്‍ ആവര്‍ത്തിച്ച് കണ്ടാല്‍, നിങ്ങള്‍ക്ക് ഉടന്‍ തന്നെ ധാരാളം പണം ലഭിക്കം എന്നുമാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇത്തരം അനുകൂല ഫലങ്ങള്‍ നല്കുന്ന ചില സ്വപ്നങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

സ്വപ്നത്തില്‍ ദൈവത്തെ കാണുന്നു
പലരും സ്വപ്നത്തില്‍ ദൈവവത്തെ കാണുന്നത് ശുഭസൂചന നല്‍കുന്നതാണ് എന്നതാണ് സത്യം. നിങ്ങള്‍ ആരാധിക്കുന്ന മൂര്‍ത്തിയെ സ്വപ്നം കാണുന്നത് ശുഭസൂചനകള്‍ നല്കുന്നു. ഇതിന് അര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതാണ്. ഇത് കൂടാതെ സാമ്പത്തിക നേട്ടവും ഐശ്വര്യവും നിങ്ങള്‍ക്കുണ്ടാവുന്നു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ക്രോധത്തോടെയാണ് ഇഷ്ടദൈവത്തെ കാണുന്നത് എന്നുണ്ടെങ്കില്‍ അതിന്റെ പരിഹാരവും അറിഞ്ഞിരിക്കണം.
ഒരു സ്വപ്നത്തില്‍ സ്വര്‍ണ്ണം കാണുന്നു
നിങ്ങള്‍ സ്വപ്നത്തില്‍ സ്വര്‍ണം കാണുന്നത് വളരെ ശുഭകരമായ ഫലങ്ങള്‍ ജീവിതത്തില്‍ നല്കുന്നു. കാരണം സ്വര്‍ണത്തെ ലക്ഷ്മി ദേവിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സ്വപ്നത്തില്‍ സ്വര്‍ണം കാണുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഐശ്വര്യക്കേട് അകറ്റി ധനവും സമ്പത്തും നിങ്ങളുടെ ജീവിതത്തില്‍ നിലനില്ക്കുന്നു എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണം സ്വപ്നം കാണുന്നത് ശുഭകരമായി കണക്കാക്കുന്നു.

ഒരു ക്ഷേത്രമോ തീര്‍ത്ഥാടന സ്ഥലമോ കാണുന്നു
നിങ്ങള്‍ ഒരു ക്ഷേത്ര ദര്‍ശനത്തിലേക്കോ അല്ലെങ്കില്‍ തീര്ത്ഥാനടത്തിനോ പോവുന്നതായി സ്വപ്നം കാണുകയാണെങ്കില്‍ അതും ശുഭകരമായാണ് കണക്കാക്കുന്നത്. ക്ഷേത്രമാണ് സ്വപ്നം കാണുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും എന്നതാണ്. എന്നാല്‍ തീര്‍ത്ഥാടനത്തിന് പോവുന്നതായാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും എന്നതാണ്.
ഒരു പാമ്പിനെ സ്വപ്നത്തില്‍ കാണുന്നു
പാമ്പിനെ സ്വപ്നത്തില്‍ കാണുന്നത് പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഭാഗ്യം തെളിയാന്‍ പോവുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാരണം സ്വപ്നത്തില്‍ പാമ്പ് ആണ് ഉള്ളതെങ്കില്‍ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നും അതിലൂടെ ജീവിതം തന്നെ മാറുന്നു എന്നുമാണ് സ്വപ്ന ശാസ്ത്രം പറയുന്നത്. അതുകൊണ്ട് പാമ്പിനെ സ്വപ്നം കാണുന്നത് ശുഭകരമായി കണക്കാക്കുന്നു.
റോസാപ്പൂക്കളും താമരയും സ്വപ്നത്തില്‍
നിങ്ങള്‍ റോസാപ്പൂക്കളും താമരയും സ്വപ്നത്തില്‍ കാണുന്നത വളരെയധികം പോസിറ്റീവിറ്റി നിറക്കുന്നതായാണ് കണക്കാക്കുന്നത്. ഈ രണ്ട് പൂക്കളും സ്വപ്നത്തില്‍ കാണുന്ന് ശുഭഫലങ്ങള്‍ നല്കുന്നു എന്നാണ് പറയുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ സ്വപ്നങ്ങള്‍ സഹായിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇത്തരം സ്വപ്നങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അവിശ്വസനീയമായി ഇന്നും തുടരുന്നു.



Click it and Unblock the Notifications
