Latest Updates
-
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ GRAP രണ്ടാം ഘട്ടം: വായുമലിനീകരണം രൂക്ഷം, സ്കൂളുകളും യാത്രകളും എങ്ങനെ? അറിയേണ്ടതെല്ലാം -
2026 നവംബർ 3-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, ദക്ഷിണേന്ത്യയിൽ അപൂർവ്വ കാഴ്ച! -
പഞ്ചമഹാപുരുഷ യോഗം: ദീപാവലിക്ക് മുൻപ് കരിയറും സാമ്പത്തിക ഇടപാടുകളും ഇങ്ങനെ പ്ലാൻ ചെയ്യാം -
നവംബർ 2 ഗ്രഹസ്ഥിതി: ബുധനും ശുക്രനും വക്രഗതിയിൽ; സാമ്പത്തിക ഇടപാടുകളിൽ വൻ ജാഗ്രത വേണം, ശ്രദ്ധിക്കുക! -
നവംബർ 2-ലെ രാജയോഗം, ധനയോഗം: പണമിടപാടുകളിലും സ്വർണം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി വാരത്തിൽ ഭാഗ്യം തെളിയുന്ന രാശികൾ: നവംബർ 2-8 വരെ ഈ രാശിക്കാർക്ക് ധനനേട്ടം ഉറപ്പ്! -
ദീപാവലി 2026: ലക്ഷ്മി പൂജയും ധൻതേരസും; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 2 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യദിനവും നിർദ്ദേശങ്ങളും അറിയാം! -
മുരശ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ റെഡ് അലർട്ട്, തീരദേശത്ത് അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
പണക്കാര് കൂടുതല്‍ കൂടുതല്‍ സമ്പന്നരാകുന്ന രഹസ്യം; ഇത് ശീലിച്ചാല്‍ നിങ്ങള്‍ക്കും ആകാം കോടീശ്വരന്
ആരാണ് സമ്പന്നനാകാന്‍ ആഗ്രഹിക്കാത്തത്? രാവും പകലും ഉറങ്ങുമ്പോള്‍ ഓരോ വ്യക്തിയും ചിന്തിക്കുന്നുണ്ടാവും താന്‍ എന്തുകൊണ്ട് കോടീശ്വരനാകുന്നില്ലെന്ന്. മറ്റേതൊരു വ്യക്തിയെയും പോലെ നിങ്ങളും കഠിനാധ്വാനം ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും, പലരും എപ്പോഴും സാമ്പത്തിക പ്രതിസന്ധിയുമായി പൊരാടുന്നു. നമ്മുടെ ജീവിതത്തില്‍ ചിലര്‍ക്ക് അനായാസമായി സമ്പത്ത് സമ്പാദിക്കാന്‍ സാധിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. 'സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു' എന്ന വാക്ക് ഒരുതരത്തില്‍ ശരിയാണ്. കാരണം അത് ഭാഗ്യമോ യാദൃശ്ചികമോ അല്ല.
ഈ പ്രതിഭാസത്തിന് പിന്നില്‍ ചില ആകര്‍ഷണീയമായ കാരണങ്ങള്‍ ഉണ്ട്. ഇത് നിങ്ങള്‍ക്ക് സമ്പത്ത് ശേഖരണത്തിന്റെ ലോകത്തെക്കുറിച്ച് ഒരു അദ്വിതീയ ഉള്‍ക്കാഴ്ച നല്‍കും. പണക്കാര് വീണ്ടും വീണ്ടും പണക്കാരാകുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ടോ? ഈ ലേഖനം അത് നിങ്ങള്‍ക്ക് മനസിലാക്കിത്തരും.(Reasons Why The Rich People Get Richer)

തന്ത്രപരമായ നിക്ഷേപം
സമ്പന്നര്‍ തന്ത്രപരമായ നിക്ഷേപം എന്താണെന്ന് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. സമ്പത്തുണ്ടാക്കുന്ന കലയില്‍ അവര്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. അവര്‍ അവരുടെ പോര്‍ട്ട്ഫോളിയോകള്‍ വൈവിധ്യവത്കരിക്കുകയും കാലക്രമേണ പല പല ആസ്തികളില്‍ നിക്ഷേപിക്കുകയും അവരുടെ പണം അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ വിടുകയും ചെയ്യുന്നു. പലരും ഉത്സാഹത്തോടെ ജോലിയെടുത്ത് പണം സമ്പാദിച്ചുവയ്ക്കുന്നു. എന്നാല്‍ സമ്പന്നര്‍ അവരുടെ പണമെല്ലാം പല പല സ്ഥലത്ത് നിക്ഷേപിക്കുന്നു. സ്റ്റോക്കുകള്‍, റിയല്‍ എസ്റ്റേറ്റ്, ബിസിനസ്സുകള്‍ എന്നിവയിലെ നിക്ഷേപങ്ങളിലൂടെ അവരുടെ പണം അവര്‍ പെട്ടെന്ന് പെട്ടെന്ന് വളര്‍ത്തുന്നു.
സാങ്കേതിക വിദ്യയുടെ ഉപയോഗം
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍, വിവരങ്ങളിലേക്കുള്ള പ്രവേശനം സാമ്പത്തിക വിജയത്തിന്റെ താക്കോലാണ്. സമ്പന്നര്‍ക്ക് പലപ്പോഴും മൂല്യവത്തായ ഉള്ക്കാഴ്ചകളിലേക്കും വ്യവസായ ബന്ധങ്ങളിലേക്കും എളുപ്പത്തില്‍ ആക്സസ് ലഭിക്കുന്നു. അവര്‍ പല പല ബിസിനസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നു. പ്രത്യേക വാര്‍ത്താക്കുറിപ്പുകള്‍ അവര്‍ക്ക് മുന്‍കൂട്ടി ലഭിക്കുന്നു. ഒപ്പം അവരുടെ വിരല്‍ത്തുമ്പില്‍ അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്കാന് വിവിര സാങ്കേതിക വിദ്യയുമുണ്ട്. അവര്‍ക്ക് ഉപദേശകരുണ്ട്. സമ്പന്നരുടെ ഈ അറിവ് ശേഖരണം അവരെ ലാഭകരമായ സംരംഭങ്ങളിലേക്ക് നിക്ഷേപിക്കാന്‍ സഹായിക്കുന്നു.
ബന്ധങ്ങള്‍
ബന്ധങ്ങള്‍ എന്നത് ഷേക് ഹാന്‍ഡ് നല്‍കലും ബിസിനസ് കാര്‍ഡുകള്‍ കൈമാറലും മാത്രമല്ല. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ശക്തി സമ്പന്നര്‍ മനസ്സിലാക്കുന്നു. അവര്‍ എപ്പോഴും അവസരങ്ങളും മാര്‍ഗദര്‍ശനവും ഉപദേശവും നല്കാന് കഴിയുന്ന സ്വാധീനമുള്ള വ്യക്തികളുടെ ഒരു വലിയ ശൃംഖല തന്നെ നിര്‍മ്മിക്കുന്നു. ഈ ബന്ധങ്ങള്‍ അവര്‍ അവരുടെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നു. ലാഭകരമായ ഡീല്‍ നടത്താനും പങ്കാളിത്ത ബിസിനസ് നടത്താനും അവരുടെ സമ്പത്ത് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനും അതിലൂടെ കഴിയുന്നു.
സമയം
സമയമാണ് പണക്കാരുടെ ഏറ്റവും വലിയ പങ്കാളി. നിങ്ങള്‍ എത്രത്തോളം നിക്ഷേപിക്കുന്നുവോ അത്രയും കൂടുതലായി നിങ്ങളുടെ പണം വളരും. സമ്പന്നരായ വ്യക്തികള്‍ നേരത്തെ തന്നെ നിക്ഷേപങ്ങള്‍ ആരംഭിക്കുകയും സമ്പത്ത് വര്‍ധിപ്പിക്കുന്ന അത്ഭുത വിദ്യകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ക്ഷമയാണ് അവരുടെ ഏറ്റവും വലിയ ആയുധം. സാധാരണക്കാര്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. ഇതാണ് പണക്കാരനും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസം.
സംരംഭകത്വ മനോഭാവം
സമ്പന്നരായ ആളുകള്‍ക്ക് പലപ്പോഴും ഒരു സംരംഭകത്വ മനോഭാവമുണ്ടാകും. അവര്‍ ഒരിക്കലും 9 മുതല്‍ 5 വരെയുള്ള ജോലികളില്‍ തൃപ്തരായിരിക്കില്ല. അവര്‍ ബിസിനസുകള്‍ സൃഷ്ടിക്കുന്നതിനും വ്യവസായങ്ങളെ വളര്‍ത്തുന്നതിനും സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങള്‍ തേടുന്നു.
സാമ്പത്തിക വിദ്യാഭ്യാസം
സമ്പന്നര്‍ എപ്പോഴും സാമ്പത്തിക വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്നു. മണി മാനേജ്മെന്റ്, നികുതി, നിക്ഷേപ തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് അവര്‍ നിരന്തരം തേടിക്കൊണ്ടിരിക്കുന്നു. അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ശക്തി അവര്‍ മനസ്സിലാക്കുകയും ഏറ്റവും പുതിയ സാമ്പത്തിക പ്രവണതകളില്‍ അറിവുള്ളവരായി അവര്‍ മാറുകയും ചെയ്യുന്നു. അറിവ് നേടാനുള്ള അവരുടെ ഈ പ്രതിബദ്ധത അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ രീതിയില്‍ അവരെ സജ്ജരാക്കുന്നു.



Click it and Unblock the Notifications
